ഡോക്ടർ റോബിൻ ബിഗ്ബോസ്സിൽ നിന്നും പുറത്തോ.? നാട്ടുകാരുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.!! | Bigg Boss Malayalam Season 4 Dr Robin Neighbours and Relatives Response
Bigg Boss Malayalam Season 4 Dr Robin Neighbours and Relatives Response : ലോകമെമ്പാടുമുള്ള ബിഗ്ഗ്ബോസ് ആരാധകർ ഉറ്റുനോക്കുന്നത് ഡോക്ടർ റോബിന്റെ കാര്യത്തിൽ ബിഗ്ബോസ് ടീം എടുക്കുന്ന നിലപാട് എന്തെന്നതാണ്. ഒട്ടേറെ ആരാധകരുള്ള ഡോക്ടർ റോബിൻ രാധാകൃഷ്ണൻ ബിഗ്ഗ്ബോസ് വീട്ടിലേക്ക് തിരിച്ചെത്തുമോ എന്ന ചോദ്യത്തിന് ഇനിയും ഉത്തരമായിട്ടില്ല. ഭൂരിപക്ഷം വരുന്ന ബിഗ്ഗ്ബോസ് പ്രേക്ഷകരും ഡോക്ടർ റോബിനെ പിന്തുണക്കുമ്പോഴും ഒരു കൂട്ടരുടെ മനസ്സിൽ ചില ചോദ്യങ്ങൾ ബാക്കിയാവുകയാണ്…

റോബിൻ ബിഗ്ഗ്ബോസ് വീട്ടിൽ ഫേക്ക് ആയാണോ നിൽക്കുന്നത്? ആളുടെ റിയൽ ക്യാരക്ടർ ഇങ്ങനെ തന്നെയാണോ? ഇത്രയധികം ദേഷ്യപ്പെടേണ്ട, പ്രകമ്പനം കൊള്ളേണ്ട ആവശ്യമുണ്ടോ? യഥാർത്ഥത്തിൽ ആളൊരു സൽസ്വഭാവി ആണോ? ഈ ചോദ്യങ്ങൾക്കെല്ലാം ഇതാ റോബിന്റെ നാട്ടുകാർ തന്നെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്. ബിഗ്ഗ്ബോസ് വീട്ടിലെ ഡോക്ടറുടെ ദേഷ്യവും ബഹളവുമെല്ലാം അവിടത്തെ സാഹചര്യങ്ങൾ കൊണ്ടുണ്ടാകുന്നത് മാത്രമാണെന്നാണ് റോബിന്റെ നാട്ടുകാർ പറയുന്നത്.
ഞങ്ങൾക്കറിയാവുന്ന റോബിൻ ആളൊരു പഞ്ചപാവമാണ്. ബിഗ്ഗ്ബോസ്സിൽ പോകും മുമ്പ് ഞങ്ങളിൽ പലരെയും വന്ന് നേരിൽ കണ്ടിരുന്നു. കാലിൽ തൊട്ടുതൊഴുതു. നാട്ടിൽ ചികിത്സയ്ക്ക് പണം കണ്ടെത്താൻ കഴിയാത്തവരെ റോബിൻ ഡോക്ടർ സഹായിക്കാറുണ്ടായിരുന്നെന്ന് നാട്ടുകാരിൽ ചിലർ പറയുന്നു. എല്ലാവരും കൂടി വീട്ടിൽ വളഞ്ഞിട്ട് ആക്രമിച്ചാൽ എങ്ങനെ ഒരാൾ പ്രകോപിതൻ ആകാതിരിക്കും? അത് മാത്രമാണ് ബിഗ്ഗ്ബോസ് വീട്ടിൽ സംഭവിക്കുന്നത്. ദിൽഷ ഒഴിച്ച് മറ്റാരും ഡോക്ടറെ പൂർണ്ണമായും പിന്തുണക്കുന്നില്ല.

ഡോക്ടർ പറഞ്ഞത് വളച്ചൊടിച്ച് ജനങ്ങളിൽ തെറ്റിദ്ധാരണ സൃഷ്ടിക്കാനാണ് അഖിൽ ശ്രമിച്ചത്. ഫെമിനിസ്റ്റ് എന്നുപറഞ്ഞ് വീട്ടിലെത്തിയ റിയാസ് വന്നപ്പോൾ മുതൽ പ്രശ്നമാണ്. തള്ളിയതാണ് എന്ന് ഒരുതവണ റിയാസ് സമ്മതിച്ചിരുന്നു. ശരിക്കും റോൺസൺ ആണ് തള്ളിയതിനെ തല്ലിയതാക്കിയത്. മറ്റുള്ളവരുടെ കാലുപിടിച്ച് നട്ടെല്ലില്ലാതെ കളിക്കുന്ന റോൻസനെ ആദ്യം തന്നെ ഷോയിൽ നിന്ന് പുറത്താക്കണം. ഡോക്ടറെ തിരിച്ചുകൊണ്ടു വന്നില്ലെങ്കിൽ ബിഗ്ഗ്ബോസ് ഷോ നിർത്തുന്നതാകും നല്ലതെന്നാണ് നാട്ടുകാർ പറയുന്നത്. അല്ലാത്ത പക്ഷം ജാസ്മിനെയും റിയാസിനെയും ഷോയിൽ നിന്ന് പുറത്താക്കിയേ പറ്റൂ എന്ന ആവശ്യവും ഇവർ മുന്നോട്ടു വെക്കുന്നുണ്ട്.
റിയാസിന്റെ തീരുമാനത്തിനല്ല, ജനങ്ങളുടെ തീരുമാനത്തിന് വേണം ഇത്തവണ ബിഗ്ഗ്ബോസ് വില കൊടുക്കാൻ. അല്ലെങ്കിൽ അവതാരകനായി എത്തുന്ന മോഹൻലാലിൻറെ ഇമേജിനെയും അത് ബാധിക്കുമെന്നുറപ്പ്. റോബിന്റെ ഭക്ഷണത്തിൽ കൊണ്ടുവന്ന് വേസ്റ്റ് ഇട്ട റിയാസിന്റെ മാനസിക നിലവാരത്തെയും റോബിന്റെ നാട്ടുകാർ ചോദ്യം ചെയ്യുന്നുണ്ട്. കുറേ പേർ ഇപ്പോൾ ജാസ്മിനെയും റിയാസിനെയും പിന്തുണക്കുന്നുണ്ടല്ലോ, നിങ്ങളുടെ ഭക്ഷണത്തിൽ ഇവർ വേസ്റ്റ് ഇട്ടാൽ നിങ്ങൾ അത് സഹിക്കുമോ, മിണ്ടാതെ സംയമനം പാലിക്കുമോ? ഈയൊരു ചോദ്യം ഇപ്പോൾ പലരുടെയും വായടപ്പിച്ചിരിക്കുകയാണ്.