റോബിൻ നൂറ്‌ ദിവസങ്ങൾ ഷോയിൽ ഉണ്ടായാലും താൻ ഒന്നാം സ്ഥാനം തന്നെ നേടിയേനെ.. മനസ് തുറന്ന് ദിൽഷ.!! | Bigg Boss Malayalam 4 winner Dilsha Prasanann talks about winning moment

Bigg Boss Malayalam 4 winner Dilsha Prasanann talks about winning moment : ഡോക്ടർ റോബിൻ രാധാകൃഷ്ണൻ ബിഗ്ഗ്‌ബോസ് ഷോയിൽ നൂറ് ദിനങ്ങൾ തികച്ചിരുന്നെങ്കിലും താൻ വിജയിയായേനെ എന്ന പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇത്തവണത്തെ ബിഗ്ഗ്‌ബോസ് വിജയി ദിൽഷ പ്രസന്നൻ. നടിയും നർത്തകിയുമായ ദിൽഷ പ്രസന്നനാണ് ഇത്തവണ ബിഗ്ഗ്‌ബോസ് ഷോയിൽ ഒന്നാം സ്ഥാനം നേടിയത്. ഡോക്ടർ റോബിന്റെ ആരാധകരുടെ വോട്ട് കൊണ്ടാണ് ദിൽഷ ഒന്നാം സ്ഥാനത്തെത്തിയത്

എന്ന രീതിയിലാണ് സോഷ്യൽ മീഡിയയിൽ ചർച്ച. ഈ സാഹചര്യത്തിലാണ് ദിൽഷയുടെ ഈ പ്രതികരണം. “ബിഗ്ഗ്‌ബോസ് വീട്ടിൽ നാൽപത്തിയാറാം ദിവസം മുതൽ ഞാൻ കൂടുതൽ പ്രതികരിച്ചു തുടങ്ങി. എന്നിലെ മത്സരാർത്ഥിയുടെ മറ്റൊരു രൂപം അവിടെ കണ്ടു തുടങ്ങുകയായിരുന്നു. പ്രശ്നങ്ങൾ പലതും എന്നിലേക്ക് വന്നടുത്തപ്പോൾ പ്രതികരിക്കാതിരിക്കാൻ കഴിഞ്ഞില്ല. അവിടെ നിന്നും ഞാൻ ഉയിർത്തെഴുന്നേറ്റു. ഞാൻ ഹാർഡ് വർക്ക് ചെയ്ത് നേടിയ വിജയമാണ്. കഷ്ടപ്പാടിന് പ്രയോജനം കണ്ടു.

Dilsha Prasanann

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

എന്റെ ബെസ്റ്റ് ഫ്രണ്ടാണ് ഡോക്ടർ. ഡോക്ടറുടെ ആരാധകർ എനിക്ക് വോട്ട് ചെയ്തു എന്നത് സത്യം. എന്റെ വിജയത്തിൽ അത്‌ ഒരു ഭാഗമാണ്. എന്നു കരുതി ഡോക്ടറെ ഇഷ്ടപ്പെടുന്നവർ കണ്ണുമടച്ച് എനിക്ക് വോട്ട് ചെയ്യുമോ? എന്നെ അവർക്ക് ഇഷ്ടപ്പെട്ടാലല്ലേ, എന്റെ ഗെയിം അവർക്ക് ഇഷ്ടപ്പെട്ടാലല്ലേ ഡോക്ടറുടെ ഫാൻസാണെങ്കിലും വോട്ട് എനിക്ക് ചെയ്യൂ…” TV KERALA ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ദിൽഷയുടെ തുറന്ന പ്രതികരണം. ഡോക്ടർ റോബിൻ നൂറ് ദിവസങ്ങൾ ആ വീട്ടിൽ ഉണ്ടായാലും

പ്രതികരിക്കേണ്ടിടത്തെല്ലാം താൻ പ്രതികരിക്കുമായിരുന്നു എന്ന് എടുത്തു പറയുകയാണ് ദിൽഷ. മോഹൻലാൽ തന്റെ കൈ ഉയർത്തി വിജയം പ്രഖ്യാപിച്ചപ്പോൾ വലിയ സന്തോഷമായിരുന്നെന്നും ആ നിമിഷം ഏറെ വിലപ്പെട്ടതായിരുന്നെന്നും തുറന്നു പറയുകയാണ് താരം. ദിൽഷയെ വിജയിപ്പിക്കണമെന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ വോട്ടഭ്യർത്ഥിച്ചത് ഡോക്ടർ റോബിനായിരുന്നു. എന്നാൽ ദിൽഷയുടെ പുതിയ പ്രതികരണം ആരാധകരിൽ ആകുലതകൾ സൃഷ്ടിക്കുകയാണ്.

You might also like