
ഇത് സ്വപ്ന സാക്ഷാത്കാരം! ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് ബിഗ്‌ബോസ് താരം കുട്ടി അഖിൽ.. ആശംസകൾ നേർന്ന് ആരാധകർ.!! | Bigg Boss Kutty Akhil House Warming Viral Entertainment News Malayalam
Bigg Boss Kutty Akhil House Warming Viral Entertainment News Malayalam
Bigg Boss Kutty Akhil House Warming Viral Entertainment News Malayalam : ബിഗ് ബോസ് ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായി മാറിയ കുട്ടി അഖിലിന്റെ പുതിയ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു; ആശംസകൾ നേർന്നു കൊണ്ട് ആരാധക ലോകവും സോഷ്യൽ മീഡിയയും. മലയാളി പ്രേക്ഷകർ ഹൃദയത്തിലേറ്റിയ ടെലിവിഷൻ റിയാലിറ്റി ഷോകളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നതാണ് ബിഗ് ബോസ്. നിലവിൽ അഞ്ചു സീസണുകളിൽ ആയി ജൈത്രയാത്ര തുടർന്നു കൊണ്ടിരിക്കുകയാണ് ഈ റിയാലിറ്റി ഷോ.
നിരവധി താരങ്ങൾ ബിഗ് ബോസിലേക്ക് വലിയ പ്രതീക്ഷകളുമായി എത്തിച്ചേരാറുണ്ട്. അത്തരത്തിൽ ബിഗ്ബോസിനെ ഭാഗമായി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് കുട്ടി അഖിൽ. തുടക്കത്തിൽ തന്നെ ആരാധകരുടെ വലിയതോതിലുള്ള പിന്തുണ അഖിൽ ഉറപ്പാക്കിയിരുന്നു. ബിഗ് ബോസ് സീസൺ ഫോറിലെ സജീവ സാന്നിധ്യമായിരുന്ന ഇദ്ദേഹം മികച്ച പ്രകടനം തന്നെയാണ് ബിഗ് ബോസ് ഹൗസിൽ കാഴ്ചവച്ചത്. താരം തന്നെ തന്റെ എല്ലാ വിശേഷങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ പ്രേക്ഷകർക്കു മുൻപിൽ എത്തിക്കാറുണ്ട്. താരത്തിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സ്വന്തമായി ഒരു പുതിയ വീട്.

ഇപ്പോഴിതാ ഈ ആഗ്രഹവും പൂവണിഞ്ഞിരിക്കുകയാണ്. ഇതിനെ കുറിച്ചുള്ള വിശേഷങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ ആകുന്നത്. താരത്തിന്റെ പുതിയ വിശേഷങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ബിഗ് ബോസ് വീട്ടിലെ താരത്തിന്റെ സഹ മത്സരാർത്ഥികൾ ആയിരുന്ന നിരവധിപേർ താരത്തിന്റെ പുതിയ വീട്ടിലേക്ക് അതിഥികളായി എത്തിയിരുന്നു. താരം മുൻപ് താമസിച്ചിരുന്ന വീട്ടിൽ നിന്നും കുറച്ച് കിലോമീറ്റർ മാറിയാണ് പുതിയ വീട്. താരത്തിന്റെ പുതിയ വീടിന് പേര് വെച്ചിരിക്കുന്നത് അഖിലകം എന്നാണ്.
തന്റെ ആഗ്രഹങ്ങൾ ഓരോന്നോരോന്നായി താരം പൂർത്തീകരിച്ചു കൊണ്ടു വരികയാണ്. എന്തുകൊണ്ടാണ് തന്റെ വീടിന് അഖിലകം എന്ന പേര് വച്ചിരിക്കുന്നത് എന്ന് താരം തന്നെ സമൂഹ മാധ്യമങ്ങളിലൂടെ പ്രേക്ഷകരോട് തുറന്നു പറഞ്ഞിരുന്നു. നിരവധി ആരാധകരും പ്രേക്ഷകരും സമൂഹ മാധ്യമങ്ങളിലൂടെ താരത്തിന്റെ പുതിയ വീടിന് ആശംസകൾ നേർന്നു കൊണ്ട് എത്തുന്നുണ്ട്. പുതിയ കാർ, വീട് തുടങ്ങി ഓരോ സ്വപ്നങ്ങളും സ്വന്തമാക്കി വരുമ്പോൾ ആരാധകരുടെ ഇനിയെന്ത് എന്ന് ചോദ്യത്തിന് അഖിൽ ഉത്തരം നൽകുന്നില്ല. ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ താരങ്ങളെല്ലാം കുട്ടി അഖിലിന്റെ പുതിയ വിശേഷങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.