ബിഗ്‌ബോസ്സ് താരം ശ്രീലക്ഷ്മി ശ്രീകുമാറിന്റെ മകൻ ഒന്നാം പിറന്നാൾ; അതി ഗംഭീര പിറന്നാൾ ആഘോഷം വൈറൽ !! | Bigboss fame Sreelakshmi Sreekumar son birthday celebration latest viral malayalam
എറണാംകുളം : നടിയായും നർത്തകയായും ടെലിവിഷൻ അവതാരകയായും പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് ശ്രീലക്ഷ്മി ശ്രീകുമാർ. താരം തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. താരം പങ്കു വയ്ക്കുന്ന ഓരോ ചിത്രങ്ങളും ദൃശ്യങ്ങളും വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ ചിത്രമാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. താരത്തിന്റെ മകൻ അർഹമിന്റെ ഒന്നാം പിറന്നാളിന്റെ ചിത്രങ്ങളാണ് താരം തന്നെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.
ചിത്രങ്ങളോടൊപ്പം തന്നെ ചില വീഡിയോകളും താരം പങ്കുവെച്ചിട്ടുണ്ട്. എന്റെ ഏറ്റവും വലിയ അനുഗ്രഹം അവന്റെ ആദ്യ ജന്മദിനം ആഘോഷിക്കുന്നതാണ്. ഞങ്ങളുടെ ജീവിതത്തിലെ ഏറെ സന്തോഷവും സ്‌നേഹവും നിറഞ്ഞ വര്‍ഷമാണ് കടന്നുപോയത്. ഞങ്ങളുടെ പൊന്നോമന അർഹമിന് നിങ്ങളുടെ എല്ലാ പ്രാർത്ഥനയും അനുഗ്രഹവും വേണം എന്നാണ് താരം പങ്കുവെച്ച ചിത്രങ്ങൾക്കും വീഡിയോകൾക്കും താഴെയായി കുറിച്ചിരിക്കുന്നത്.

ഇപ്പോൾ ദുബായിൽ ആർജെ ആയി താമസിച്ചു വരികയാണ് ശ്രീലക്ഷ്മി. കഴിഞ്ഞ ആറു വർഷമായി ഇവിടെത്തന്നെയാണ് ശ്രീലക്ഷ്മിയുടെ താമസം. 2019 ലാണ് താരം വിവാഹിതയാകുന്നത്. ജിജിനാണ് ഭർത്താവ്. ഇരുവരുടെയും നീണ്ട വർഷത്തെ പ്രണയത്തിനു ശേഷമാണ് വിവാഹം നടന്നത്. നവംബർ 17ന് ലുലു ബോൽഗാട്ടി സെന്ററിൽവെച്ചായിരുന്നു ഇരുവരും വിവാഹിതരാകുന്നത്. ഒരു പൈലറ്റ് ആണ് ഇദ്ദേഹം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഈ പിറന്നാൾ വിശേഷത്തിന് താഴെ നിരവധി ആരാധനകരാണ് ആശംസകൾ അറിയിച്ചുകൊണ്ട് എത്തുന്നത്.
ശ്രീലക്ഷ്മിയും ഭർത്താവ് ജിജിനും ചുമന്ന വസ്ത്രങ്ങൾ അണിഞ്ഞു തന്റെ മകനെ കൊഞ്ചിച്ചു കൊണ്ട് നിൽക്കുന്ന ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഈ ചിത്രത്തിന് താഴെ ഒരു തമിഴ് പാട്ടിന്റെ വരികളാണ് താരം അടിക്കുറിപ്പ് ആയി രേഖപ്പെടുത്തിയിട്ടുള്ളത്. താരത്തിന്റെ ഗർഭകാല വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വളരെയധികം ചർച്ച ചെയ്യപ്പെട്ടിരുന്നു. Story highlight : Bigboss fame Sreelakshmi Sreekumar son birthday celebration latest viral malayalam