ഭാവനയും രമ്യയും തകർത്തു! 😍🔥 കിടിലൻ ഡബ്സ്മാഷു മായി ഭാവനയും രമ്യനമ്പീശനും! 😍😍 ഏറ്റെടുത്ത് ആരാധകർ 🔥🔥 [വീഡിയോ]

മലയാളികളുടെ പ്രിയപ്പെട്ട താരസുന്ദരികളാണ് ഭാവനയും രമ്യനമ്പീശനും. ഉറ്റ സുഹൃത്തുക്കൾ കൂടിയാണ് ഇരുവരും. സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങൾ ഡാൻസ് റീലുകളിലൂടെയും ഡബ്സ്മാഷ് വീഡിയോകളിലൂടെയുമൊക്കെ ആരാധകർക്ക് മുമ്പിൽ ഇപ്പോഴും എത്താറുണ്ട്. ഭാവന, രമ്യ നമ്പീശൻ, ശില്‌പ ബാല, മൃദുല മുരളി, ഷഫ്ന സജിൻ, സയനോര ഫിലിപ്പ് കൂട്ടുകെട്ടിന് സോഷ്യൽ മീഡിയയിൽ നിരവധി ആരാധകർ ഉണ്ട്. ഇപ്പോഴിതാ

ഭാവനയും രമ്യയും ഒരുമിച്ച് ചെയ്ത ഡബ്സ്മാഷ് സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്. പൂക്കാലം വരവായി എന്ന സിനിമയിൽ ജഗതി ശ്രീകുമാർ തകർത്തഭിനയിച്ച ഒരു രംഗമാണ് ഇരുവരും ഡബ്സ് മാഷ് ചെയ്തിരിക്കുന്നത്. കുട്ടികളാകുമ്പോൾ വീഴും എഴുന്നേൽക്കും വീഴും എഴുന്നേൽക്കും എന്നു തുടങ്ങുന്ന ഡബ്സ്മാഷ് പ്രേമികളുടെ പ്രിയപ്പെട്ട രംഗം ആണ് ഇരുവരും റീക്രിയേറ്റ് ചെയ്തിരിക്കുന്നത്. ഇരുവരും തകർത്തു എന്നാണ് ആരാധകരുടെ കമന്റ്.

വീഡിയോയ്ക്ക് താഴെ കൂട്ടുകാരികൾ ആയ മൃദുലയും ഷഫ്നയും കമന്റുമായി എത്തിയിട്ടുണ്ട് .നമ്മൾ എന്ന ചിത്രത്തിലൂടെയാണ് ഭാവന മലയാള സിനിമയിൽ എത്തിയത്. ബാലതാരമായാണ് രമ്യ മലയാള സിനിമയിൽ എത്തിയത്. പിന്നീട് നിരവധി മലയാളം തമിഴ് സിനിമകളിൽ നായിക വേഷത്തിലെത്തി. മികച്ചൊരു പിന്നണി ഗായിക കൂടിയാണ് രമ്യനമ്പീശൻ. അഭിനയം കൊണ്ട് മാത്രമല്ല വ്യക്തമായനിലപാടുകൾ കൊണ്ടും മലയാള സിനിമയിൽ ശ്രദ്ധേയമായ

താരങ്ങളാണ് ഭാവനയും രമ്യനമ്പീശനും. മലയാള സിനിമയിലെ ഇപ്പോൾ അധികം സജീവമല്ലാത്ത ഇരുവരും തമിഴ്, കന്നഡ ഭാഷകളിലാണ് കൂടുതലായി അഭിനയിക്കുന്നത്. വിവാഹത്തോടെയാണ് ഭാവന മലയാള സിനിമയിൽ നിന്നും ഇടവേള എടുത്തത്. കന്നട പ്രൊഡ്യൂസറായ നവീൻ ആണ് ഭാവനയെ വിവാഹം ചെയ്തത്. ഭജറംഗി 2 ആണ് ഭാവനയുടെ അടുത്ത കന്നട ചിത്രം. തമിളരശൻ എന്ന തമിഴ് ചിത്രത്തിലാണ് രമ്യ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Rate this post
You might also like