ഇളംപച്ച ദാവണിയിൽ മലയാളികളുടെ ഹൃദയം കവർന്ന് ഭാവന; കണ്ണെടുക്കാനേ തോന്നുന്നില്ല എന്ന് ആരാധകർ.!! | Bhavana new look in dhavani

മലയാളത്തിലും തെന്നിന്ത്യന്‍ സിനിമ ലോകത്തും ഒരുപോലെ ആരാധകരുള്ള വളരെ കുറച്ച് താരങ്ങളിൽ പ്രധാനിയാണ് ഭാവന. 2002 ല്‍ കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് അരങ്ങേറി താരം വളരെ കുറച്ച് സിനിമകൾ കൊണ്ടു തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറുക യായിരുന്നു. മലയാളത്തിൽ നിന്നും ഇടവേള എടുത്ത താരം കന്നട സിനിമയിലാണ് ഇപ്പോൾ സജീവ മായിട്ടുള്ളത്. എന്തിരുന്നാലും മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട നടി തന്നെയാണ് ഭാവന.

മലയാളത്തിൽ സജീവമല്ലെങ്കിലും താരത്തിന്റെ വിശേഷങ്ങൾ എല്ലാം ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. താരം സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം ക്ഷണനേരം കൊണ്ടാണ് വൈറലാകുന്നത്. ഇപ്പോഴിതാ ഇളം പച്ച ദാവണിയിൽ സെമി മോഡേൺ ലുക്കിൽ എത്തിയിരിക്കുന്ന താരത്തിന്റെ പുത്തൻ ലുക്ക് ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഭാവന തന്നെയാണ് ചിത്രങ്ങളൊക്കെ പങ്കുവച്ചിരിക്കുന്നത്. ഇളംപച്ച ദാവണിയിലുള്ള ഭാവനയുടെ ചിത്രങ്ങൾ

Bhavana new look in dhavani 1
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

ഇതിനോടകം തന്നെ ആരാധകശ്രദ്ധ നേടി കഴിഞ്ഞു. ദാവണിയിലുള്ള 10 ഓളം ചിത്രങ്ങളാണ് താരസുന്ദരി പങ്കുവെച്ചി ട്ടുള്ളത്. ഇളംപച്ചയിൽ ഫ്ലോറൽ ഗോൾഡൻ ഡിസൈനുകളുള്ള പാവാടക്കൊപ്പം ലോങ് സ്ലീവ് ബ്ലൗസ് ആണ് താരം ധരിച്ചിരിക്കു ന്നത്. നെക്‌ലൈനിലും സ്ലീവിന്റെ അറ്റത്തുമുള്ള സിംപിൾ ബീഡ്സ് ആൻഡ് സ്റ്റോൺ വർക്ക് ബ്ലൗസിനെ കൂടുതൽ ആകര്‍ഷമാക്കുന്നുണ്ട്. സിംപിൾ ലുക്കിൽ പ്ലെയിൻ ദുപ്പട്ടയാണ് ഇതിനൊപ്പം പെയർ ചെയ്തിരിക്കുന്നത്. ദുപ്പട്ടയുടെ ബോർഡറിലും ബീഡ്സ് ആൻഡ്

സ്റ്റോൺ വർക് നൽകിട്ടുണ്ട്. അധികം ഹെവി ലുക്ക്‌ വരാതെ സിംപിളായി പച്ച ക്രിസ്റ്റലുകളുള്ള കമ്മലും മോതിരങ്ങളുമാണ് ആഭരണമായി താരം ഉപയോഗിച്ചി ട്ടുള്ളത്. ഡിസൈനർ ശബരിനാഥ് ആണ് ദാവണി ഒരുക്കിട്ടുള്ളത്. ഫെമി ആന്റണിയാണ് ഭാവനയുടെ ഹെയർ സ്റ്റൈൽ ചെയ്തിരിക്കുന്നത്. മേക്കപ് താൻ സ്വയം ചെയ്തതാണെന്ന് ഭാവന തന്നെ ചിത്രത്തിനൊപ്പം അടിക്കുറിപ്പായി കുറിച്ചിട്ടുണ്ട്. ഭാവനയുടെ ഏറ്റവും മനോഹരമായ ചിത്രങ്ങൾ പകർത്തിരിക്കുന്നത് പ്രണവ് രാജ് ആണ്. Bhavana new look in dhavani..

You might also like