പൊതു പരിപാടിയിൽ വികാര ഭരിതയായി പ്രിയ താരം ഭാവന ; മലയാളികളുടെ പ്രചോദനമായ ഭാവനയുടെ കണ്ണു നിറച്ചു ആ വാക്കുകൾ!! | Bhavana cries in a public function

Bhavana cries in a public function : മലയാളികൾക്ക് എക്കാലവും പ്രിയപ്പെട്ട നടിയാണ് ഭാവന. ചെറുതും വലുതുമായ നിരവധി വേഷങ്ങളിലൂടെയാണ് പ്രേക്ഷകർക്ക് മുൻപിൽ താരം എത്തിയത്. 2002 ൽ പുറത്തിറങ്ങിയ നമ്മൾ എന്ന ചിത്രമാണ് ഭാവനയെ മലയാളികൾക്ക് പ്രിയങ്കരിയാക്കിയത്. കഴിഞ്ഞ കുറേ ദിവസങ്ങളായി കേരളത്തിൽ പല പൊതുപരിപാടിയിലും നിറസാന്നിധ്യമാണ് താരം. നിരവധി ഉദ്ഘാടന വേദികളിൽ മറ്റുള്ളവർക്ക്പോസിറ്റീവ് എനർജിയായി എത്തുന്ന ഭാവനയുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

മറ്റുള്ളവർക്ക് ഒരു നല്ല പ്രമോട്ടർ കൂടിയാണ് താരം.. വിഷമങ്ങൾ ജീവിതത്തിൽ ഉണ്ടാകും പക്ഷേ തളർന്നു പോകാൻ അല്ല മുന്നോട്ട് കുതിക്കുക തന്നെയാണ് വേണ്ടത് എന്ന് നടിയുടെ ജീവിതം ജനങ്ങളോട് പറയുന്നു. ഇപ്പോഴിതാ കോഴിക്കോട് നടന്ന പൊതുപരിപാടിയിൽ പങ്കെടുക്കുന്ന താരത്തിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത്. ആസ്റ്റർ മിംസിന്റെ നൂതന ചികിത്സ സംവിധാനങ്ങളുടെ ഉദ്ഘാടനചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു താരം.

bhavana
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

വേദിയിൽ വെച്ച് താരം വിങ്ങി പൊട്ടിക്കരയുന്ന വീഡിയോ ആണ് ആരാധകർ ഉറ്റുനോക്കുന്നത്. താരത്തെ ചടങ്ങിലേക്ക് ഔദ്യോഗികമായി ക്ഷണിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. “കേരളത്തിലും കേരളത്തിനു പുറത്തുമുള്ള ആയിരക്കണക്കിന് വീടുകളിലെ ദശലക്ഷക്കണക്കിന് സ്ത്രീകൾക്കും പുരുഷന്മാർക്കും കുട്ടികൾക്കും നിങ്ങൾ ഒരു യഥാർത്ഥ പ്രചോദനവും മാതൃകയുമാണ്. വ്യക്തികളെന്ന നിലയിൽ ഞങ്ങൾ നിങ്ങളിൽ ശക്തിയും ധൈര്യവും കണ്ടെത്തുന്നു. ഞങ്ങൾ നിങ്ങളിൽ ആഴത്തിൽ വിലമതിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഗുണങ്ങളാണിവ.

ഈ പറഞ്ഞ കാര്യങ്ങളെല്ലാം എല്ലാ മനുഷ്യരെയും മികച്ച വ്യക്തികൾ ആക്കുകയും പ്രത്യാശ നൽകുകയും ചെയ്യുന്നതാണ്” എന്ന് സ്വാഗതപ്രസംഗത്തിൽ ഒരാൾ പറഞ്ഞതിനെ തുടർന്നാണ് ഭാവന വൈകാരികമായത്. പിന്നീട് വളരെ കഷ്ടപ്പെട്ട് തന്റെ കണ്ണുനീർ മറക്കാൻ നടി ശ്രമിക്കുന്നു. ഇതേ ചടങ്ങിൽവച്ച് കോഴിക്കോട് മേയർ ഭാവനയെക്കുറിച്ച് സംസാരിച്ചതും ചടങ്ങിൽ വളരെയധികം ശ്രദ്ധ നേടിയിരുന്നു. നടിയുടെ പുത്തൻ സിനിമകൾക്കായി മലയാളികൾ കാത്തിരിക്കുകയാണ് അഞ്ചുവർഷത്തിനുശേഷം “ന്റെക്കാക്കക്കൊരു പ്രേമണ്ടാർന്നു “എന്ന ചിത്രത്തിലൂടെ വീണ്ടും നായികയായി മലയാളികളുടെ മുന്നിലേക്ക് എത്തുകയാണ് പ്രിയനടി.

You might also like