ആഷി ഭായ്..നല്ല പോഡ്രിയേ.. 🤣 തമിഴും സംസാരിക്കുന്ന വിക്കറ്റ് കീപ്പർ 😱 സ്റ്റേഡിയത്തിൽ വീണ്ടും ഞെട്ടിച്ച് ഭരത്ത്.!!

കാൺപൂരിലെ ഗ്രീൻ പാർക്ക്‌ സ്റ്റേഡിയത്തിൽ അരങ്ങേറ്റക്കാരന്റെ യാതൊരു പരിചയക്കുറവും കാണിക്കാതെ, തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു ഭരത് ഇന്ത്യയുടെ വിക്കറ്റിന് പിന്നിൽ നിലയുറപ്പിച്ചത്. ന്യൂസിലാൻഡ് ഓപ്പണർ വിൽ യംഗിന്റെ വിക്കറ്റ് അപ്പീൽ അമ്പയർ നിരസിച്ചപ്പോൾ, ക്യാപ്റ്റൻ രഹാനെയോട് റിവ്യൂ നൽകാൻ ആവശ്യപ്പെട്ടത് ഭരത് ആയിരുന്നു. തന്റെ യുവ വിക്കറ്റ് കീപ്പറുടെ ആത്മവിശ്വാസം കണക്കിലെടുത്ത് രഹാനെ റിവ്യൂ ആവശ്യപ്പെട്ടപ്പോൾ, ഫലം ഭരത്തിനൊപ്പമായിരുന്നു.

തുടർന്ന്, 95 റൺസിൽ നിന്നിരുന്ന ടോം ലഥാമിനെ അക്സർ പട്ടേലിന്റെ പന്തിൽ സ്റ്റമ്പ് ചെയ്ത് പുറത്താക്കുകയും, ടെയ്ലറെ അക്സറിന്റെ തന്നെ പന്തിൽ വിക്കറ്റിന് പിന്നിൽ ഭരത് പിടികൂടുകയും ചെയ്തു. മത്സരത്തിനിടെ ഭരത് ബൗളർമാരോട് ഉറക്കെ വിളിച്ചു പറയുന്ന രസകരമായ കാര്യങ്ങൾ, സ്റ്റമ്പ് മൈക്കിൽ പതിഞ്ഞിരുന്നു. ഈ ശബ്ദം അടങ്ങുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വയറൽ. ആദ്യ ഇന്നിംഗ്സിൽ ന്യൂസിലാൻഡിന്റെ തോമസ് ബ്ലണ്ടലും കയ്ൽ ജാമിൻസണും ഏഴാം വിക്കറ്റിൽ പാർട്ണർഷിപ്

കെട്ടിപ്പടുക്കാൻ ശ്രമിക്കുന്നതിനിടയിൽ, ബ്ലണ്ടലിനെതിരെ അക്സർ പന്തെറിയാൻ എത്തിയപ്പോൾ, വിക്കറ്റിന് പിന്നിൽ നിന്ന് ഭരത് ഹിന്ദിയിൽ അക്സറിനോട് ഇങ്ങനെ വിളിച്ചു പറഞ്ഞു, “ഏക് ഗിർനെ സെ ലൈൻ ലഗേഗിപീച്ചെ.” ഈ ഒരു വിക്കറ്റ് ബ്ലാക്ക് ക്യാപ്സിനെ ഇന്നിംഗ്സ് തകർച്ചയിലേക്ക് നയിക്കും, എന്നാണ് ഭരത് അക്സറിനോട് വിളിച്ചു പറഞ്ഞത്. അത്ഭുതകരമെന്ന് പറയട്ടെ, ആ ഓവറിൽ അക്സറിന് വിക്കറ്റ് എടുക്കാൻ സാധിച്ചില്ലെങ്കിലും, 94 പന്തിൽ 13 റൺസ് എടുത്ത് നിൽക്കുന്ന ബ്ലണ്ടലിനെ ബൗൾഡാക്കി അക്സർ തന്നെ മടക്കി.

തുടർന്ന്, ഭരത് പറഞ്ഞത് പോലെ ന്യൂസിലാൻഡിന് ഇന്നിംഗ്സ് തകർച്ചയും സംഭവിച്ചു. എന്നാൽ, ഹിന്ദിയിൽ മാത്രമല്ല ഭരത് തന്റെ സഹ കളിക്കാരെ പ്രോത്സാഹിപ്പിക്കുന്നത്. ഒരിക്കൽ രവി അശ്വിൻ ഒരു പന്തെറിഞ്ഞ ശേഷം, അടുത്ത പന്തെറിയാൻ തയ്യാറെടുക്കുമ്പോൾ ഭരത് അശ്വിനോട് തമിഴിൽ സംസാരിക്കുന്നതും സ്റ്റമ്പ് മൈക്കിൽ കേട്ടു. “ആഷി ഭായ്..നല്ല പോഡ്രിയേ” അതായത്, അശ്വിൻ ഭായ്, നിങ്ങൾ നന്നായി ബൗൾ ചെയ്യുന്നു എന്നാണ് ഭരത് പറഞ്ഞത്.

You might also like
നാവിൽ കപ്പലോടും രുചിയിൽ പയ്യോളി ചിക്കൻ ഫ്രൈ | Payyoli Chicken Fry സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി നടി സ്നേഹ | Actress Sneha Latest Photos അടിപൊളി രുചിയിൽ സ്പെഷ്യൽ ഗോതമ്പു ദോശ | Special Wheat Dosa Recipe തേങ്ങയും യീസ്റ്റ് ചേർക്കാതെ പഞ്ഞി പോലെ ഒരു അപ്പം | Soft Appam Recipe കുരുമുളകിട്ട അടിപൊളി മുട്ട പെപ്പർ റോസ്റ്റ് | Egg Pepper Roast Recipe