Bhama Daughter : ഇതാണ് നടി ഭാമയുടെ കുഞ്ഞു മാലാഖ! ചുവപ്പിൽ ക്യൂട്ട് ആയി ഭാമയുടെ മകൾ ഗൗരി; താരപുത്രിയുടെ പുതിയ ചിത്രങ്ങൾ വൈറൽ.!! [വീഡിയോ]

ആരാധകരുടെ നീണ്ട കാത്തിരിപ്പിനും ചോദ്യങ്ങൾക്കും ഒടുവിൽ മക്കൾ ഗൗരിയുടെ പിറന്നാൾ വീഡിയോയും ചിത്രങ്ങളും പുറത്ത് വിട്ട് ചലച്ചിത്ര ആരാധകരുടെ പ്രിയ താരം ഭാമ. കഴിഞ്ഞ ദിവസമാണ് ഭാമയും കുടുംബവും മകൾ ഗൗരിയുടെ ആദ്യത്തെ പിറന്നാൾ ആഘോഷിച്ചത്. പിറന്നാൾ ദിനത്തിൽ മകൾക്കൊപ്പം നിൽക്കുന്ന അവ്യക്തമായ ഫോട്ടോ മാത്രമാണ് താരം അന്ന് പങ്കുവെച്ചിരുന്നത്. മകളുടെ ചിത്രം ഇനിയെങ്കിലും

bhama daughter 5

പുറത്തുവിടണമെന്ന് അന്നും ആരാധകർ ആവശ്യപ്പെട്ടിരുന്നു എന്നാൽ അധികം താമസിക്കാതെ പുറത്തുവിടാം എന്നാണ് അന്ന് ഭാമ ആരാധകർക്ക് മറുപടി നൽകിയത്. ഇപ്പോൾ ആരാധകരോട് പറഞ്ഞ വാക്ക് പാലിച്ചിരിക്കുകയാണ് ഭാമയും ഭർത്താവ് അരുണും. അഭിനയരംഗത്ത് സജീവമായി ഇരിക്കുമ്പോഴാണ് താരം വിവാഹിതയാകുന്നതും ഇടവേള എടുക്കുന്നതും. പിന്നീട് ഗർഭിണിയായ താരം താൻ ഗർഭിണിയാണെന്ന് ഉള്ള യാതൊരു

bhama daughter 4

വിവരവും സോഷ്യൽ മീഡിയയിലോ ആരാധകരുമായി പങ്കുവച്ചിരുന്നില്ല. കുഞ്ഞ് പിറന്ന ശേഷമോ അതിന് മുമ്പോ കുഞ്ഞിന്റെ സ്വകാര്യതയെ ബാധിക്കുന്ന തരത്തിലുള്ള ഫോട്ടോകളോ വിവരങ്ങളോ ചിത്രങ്ങളോ ഒന്നും തന്നെ ഭാമ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നില്ല. സോഷ്യൽ മീഡിയയിലെ സജീവസാന്നിധ്യമായിരുന്ന താരം പക്ഷേ ​ഗർഭകാലത്ത് സോഷ്യൽമീഡിയകളിൽ നിന്നും വിട്ടുനിന്നിരുന്നു.

bhama daughter 7

സാധാരണ സെലിബ്രിറ്റികളെല്ലാം ​ഗർഭകാലത്തിന്റെ തുടക്കം മുതൽ പ്രസവത്തിന്റെ സമയം വരേയും കുഞ്ഞ് ജനിക്കുന്ന നിമിഷങ്ങൾ മുതലുള്ള ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കാറുണ്ട്. എന്നാൽ മകൾ പിറന്നുവെന്ന് മാത്രമാണ് താരം അറിയിച്ചത്. താര പുത്രിയുടെ ചിത്രം പങ്കുവെക്കാൻ പലതവണ ആരാധകർ ആവശ്യപ്പെട്ടിരുന്നു വെങ്കിലും സമയമാകുമ്പോൾ പങ്കുവെക്കാം എന്നാണ് ഭാമ അറിയിച്ചിരുന്നത്.

You might also like
അതീവ സുന്ദരിയായി ഭാവന; പുതിയ ചിത്രങ്ങൾ കാണാം.. | Bhavana New Look വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe