
അവസാനം അവർ ആഗ്രഹിച്ചതു പോലെ തന്നെ കിട്ടി.. ചിന്നുവും പൊന്നുവും ഇനി പുതിയ ജീവിതത്തിലേക്ക്.!! | Bhagya Dhana Lekshmis Engagement Viral News Malayalam
Bhagya Dhana Lekshmis Engagement Viral News Malayalam
Bhagya Bhagya Dhana Lekshmis Engagement Viral News Malayalam : ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതരായി മാറിയ താരങ്ങളാണ് ഭാഗ്യലക്ഷ്മിയും ധനലക്ഷ്മിയും. ഇരുവരും ഇരട്ടക്കുട്ടികളാണ്. കൊല്ലം സ്വദേശികളായ ഇവർ പരസ്പരം ലച്ചു എന്നാണ് അഭിസംബോധന ചെയ്യാറുള്ളത്. ബി എ ഭരതനാട്യം വിദ്യാർത്ഥിനികൾ ആയിരുന്നു ഇരുവരും. ഒരേ പ്രായമായിരുന്നിട്ടും സഹോദരങ്ങളായിരുന്നിട്ടും പരസ്പരം ഇരുവരും ഇതുവരെ തല്ലു കൂടിയിട്ടില്ല എന്നതാണ് ഇവരുടെ കാര്യത്തിൽ ഏറ്റവും അതിശയിപ്പിക്കുന്നത്.
രണ്ട് ശരീരവും ഒരു മനസ്സും എന്ന് നിശേഷം വിശേഷിപ്പിക്കാവുന്ന വ്യക്തികളാണ് ഇരുവരും. എന്തിനായ് നിൻ ഇടം കണ്ണിൻ തടം തുടിച്ചു, എന്തിനായ് നിൻ വലംകയാൽ മുഖം മറച്ചു എന്ന ഗാനം മിഴിരണ്ടിലും എന്ന സിനിമയിൽ കാവ്യാമാധവൻ ഡബിൾ റോളിൽ എത്തിയ സീനായിരുന്നു. ഈ പാട്ടിന്റെ അതേ രീതിയിൽ ഇരുവരും വേദിയിൽ പകർന്നാടിയപ്പോൾ അത് പ്രേക്ഷകരിലും ആകാംക്ഷനിറച്ചു. ഇരുവരുടെയും ഈ പെർഫോമൻസ് ആണ് ഭാഗ്യലക്ഷ്മിയും ധനലക്ഷ്മിക്കും ആരാധകരെ സമ്മാനിച്ചത്. ഇവരുടെ വീഡിയോകൾ വളരെ പെട്ടെന്ന് ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറാറുള്ളത്.

ഗിന്നസ് റെക്കോർഡ് നേടിയ ഇവർ ഡ്രസ്സിലും രൂപത്തിലും മാത്രമല്ല വാങ്ങുന്ന മാർക്ക് വരെ ഒരേപോലെ ആയിരിക്കുമെന്നതാണ് അതിശയിപ്പിക്കുന്ന മറ്റൊരു കാര്യം. ഇരുവരുടെയും വിവാഹത്തെ കുറിച്ചുള്ള സങ്കല്പം മുൻപു തന്നെ തുറന്നു പറഞ്ഞതാണ്. ഞങ്ങൾക്ക് ഒരേ വീട്ടിലേക്ക് പോകണം. അതുകൊണ്ടു തന്നെ ഞങ്ങൾ വിവാഹം കഴിക്കുക ഒരു ട്വിൻസിനെ ആയിരിക്കും. ഇവർ പറഞ്ഞ വാക്കുകൾ ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുകയാണ്. ഇവരുടെ ആഗ്രഹം പോലെ തന്നെ ട്വിൻസുമായുള്ള ഇവരുടെ വിവാഹ നിശ്ചയത്തിന്റെ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
ഇവരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ആയ ചിന്നു പൊന്നൂ ട്വിൻസ് എന്ന പേജിലൂടെയാണ് ഈ വാർത്ത പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്. സനൂപ് ഹരി, സന്ദീപ് ഹരി എന്നിവരാണ് ഇവരെ വിവാഹം ചെയ്യാൻ പോകുന്നത്. ”We said yes” എന്ന അടിക്കുറിപ്പോടെയാണ് ഇവർ തങ്ങളുടെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് ഇവരുടെ ചിത്രത്തിന് താഴെ കമന്റുകൾ രേഖപ്പെടുത്തുന്നത്. ആഗ്രഹിച്ചതു പോലെ തന്നെ കിട്ടിയല്ലോ, ഇതിപ്പോൾ മാറിപ്പോകുമോ, ഇനി ട്വിൻസ് കുഞ്ഞുങ്ങൾ കൂടി എന്ന രീതിയിലെല്ലാം ചിത്രങ്ങൾക്കു താഴെ കമന്റുകൾ നിറയുന്നുണ്ട്. കൂടാതെ നിരവധി ആരാധകർ ആശംസകളും രേഖപ്പെടുത്തുന്നു.