Bhama Daughter : ഇതാണ് ഞങ്ങളുടെ ഗൗരി.. ഇനി നിങ്ങളുടെയും! മകൾ ഗൗരിയുടെ പിറന്നാൾ വീഡിയോ പങ്കുവെച്ച് നടി ഭാമ.!! [വീഡിയോ]

ആരാധകരുടെ നീണ്ട കാത്തിരിപ്പിനും ചോദ്യങ്ങൾക്കും ഒടുവിൽ മക്കൾ ഗൗരിയുടെ പിറന്നാൾ വീഡിയോയും ചിത്രങ്ങളും പുറത്ത് വിട്ട് ചലച്ചിത്ര ആരാധകരുടെ പ്രിയ താരം ഭാമ. മകളുടെ ഒന്നാം പിറന്നാളിന് ആഘോഷങ്ങളാണ് ഈ വീഡിയോയിൽ ഉള്ളത്. കഴിഞ്ഞ ദിവസമാണ് ഭാമയും കുടുംബവും മകൾ ഗൗരിയുടെ ആദ്യത്തെ പിറന്നാൾ ആഘോഷിച്ചത്. പിറന്നാൾ ദിനത്തിൽ മകൾക്കൊപ്പം നിൽക്കുന്ന

bhama daughter2

അവ്യക്തമായ ഫോട്ടോ മാത്രമാണ് താരം അന്ന് പങ്കുവെച്ചിരുന്നത്. മകളുടെ ചിത്രം ഇനിയെങ്കിലും പുറത്തുവിടണമെന്ന് അന്നും ആരാധകർ ആവശ്യപ്പെട്ടിരുന്നു എന്നാൽ അധികം താമസിക്കാതെ പുറത്തുവിടാം എന്നാണ് അന്ന് ഭാമ ആരാധകർക്ക് മറുപടി നൽകിയത്. ഇപ്പോൾ ആരാധകരോട് പറഞ്ഞ വാക്ക് പാലിച്ചിരിക്കുകയാണ് ഭാമയും ഭർത്താവ് അരുണും. കുടുംബത്തോടൊപ്പം ഇരുവരുടേയും ഫ്ലാറ്റിലാണ് മകളുടെ ഒന്നാം പിറന്നാൾ

bhama daughter1

ആഘോഷം നടത്തിയത്. ഭാമയും ഭർത്താവ് അരുണും പിറന്നാളാഘോഷത്തിന് സാധനങ്ങൾ ഒരുക്കുന്നത് വീഡിയോ കാണാം. പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞാണ് ഭാമയും മകൾ ​ഗൗരിയും വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഭാമയുടെ ആദ്യത്തെ കൺമണിക്ക് ആരാധകരും പ്രിയപ്പെട്ടവരും അടക്കം നിരവധി പേരാണ് ആശംസകൾ അറിയിച്ചിട്ടുള്ളത്. സെലിബ്രിറ്റികളുടെ ഇടയിൽ തീർത്തും

bhama daughter3

വ്യത്യസ്തയായ താരമാണ് ഭാമ. അഭിനയരംഗത്ത് സജീവമായി ഇരിക്കുമ്പോഴാണ് താരം വിവാഹിതയാകുന്നതും സിനിമാരംഗത്തു നിന്നും ഇടവേള എടുക്കുന്നതും. പിന്നീട് ഗർഭിണിയായ താരം യാതൊരു വിവരവും ആരാധകരുമായി പങ്കുവച്ചിരുന്നില്ല. കുഞ്ഞ് പിറന്ന ശേഷമോ അതിന് മുമ്പോ കുഞ്ഞിന്റെ സ്വകാര്യതയെ ബാധിക്കുന്ന തരത്തിലുള്ള ഫോട്ടോകളോ വിവരങ്ങളോ ചിത്രങ്ങളോ ഒന്നും തന്നെ ഭാമ പോസ്റ്റ് ചെയ്തിരുന്നില്ല.

You might also like
രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe അടിപൊളി രുചിയിൽ നാടൻ ഗ്രീൻപീസ് കറി | Greenpeace Curry Recipe ചെറുപഴം കൊണ്ട് ഒരു അടിപൊളി ഡ്രിങ്ക് | Tasty Banana Drink Recipe