Benefits Of Shankupushpam Plant : ഈ ചെടി ഒരെണ്ണം എങ്കിലും നിങ്ങളുടെ വീട്ടിലോ പറമ്പിലോ ഉണ്ടെങ്കിൽ നിങ്ങൾക്ക് ഇത് ഏറെ ഗുണം ചെയ്യും, ഉപകാരപ്രദമായ അറിവ്. വേലിയിലോ വഴിയരികിലോ പറമ്പിലോ ഈ ചെടി കണ്ടിട്ടുള്ളവർ തീർച്ചയായും അറിഞ്ഞിരിക്കണം ഈ ചെടിയുടെ അത്ഭുത ഗുണങ്ങളെ കുറിച്ച്. വേലിയിലും മറ്റും വള്ളിച്ചെടിയായി വളരുന്ന ശംഖുപുഷ്പം എന്ന ഈ ചെടിയെ പലരും കണ്ടിട്ടുണ്ടാകും.
പഴമക്കാർക്ക് വളരെ സുപരിചിതമായ ഒരു ചെടിയും പൂവുമായിരിക്കും ഇത്. ഇന്നത്തെ തലമുറയിലെ കുട്ടികള്‍ ഒരു പക്ഷെ ഈ ചെടിയെ അധികം ശ്രദ്ധിച്ചിട്ടുണ്ടാകില്ല. നീല, വെള്ള എന്നിങ്ങനെ രണ്ടിനങ്ങളിലാണ് ശംഖുപുഷ്പം ഉള്ളത്. ശംഖുപുഷ്പം ആള് ചില്ലറക്കാരനല്ല! ഒരുപാട് ഔഷധ ഗുണങ്ങൾ അടങ്ങിയ പ്രകൃതിയിലെ അത്ഭുതമരുന്നാണ് ശംഖുപുഷ്പം.
ശംഖുപുഷ്പത്തിന്റെ ഇലയും, പൂവും, തണ്ടും, വേരും എല്ലാം ഔഷധ ഗുണമേറിയതാണ്. മാനസിക രോഗങ്ങൾക്കുള്ള ആയുർവേദ മരുന്നായി ശംഖുപുഷ്പം ഉപയോഗിക്കാറുണ്ട്. കുട്ടികൾക്ക് ബുദ്ധിശക്തി കൂടുവാൻ ശംഖുപുഷ്പത്തിന്റെ പച്ചവേര് വെണ്ണ ചേർത്ത് പതിവായി രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് നല്ലതാണ്. മൂർഖൻ പാമ്പിന്റെവിഷം നിർവീര്യമാക്കാനുള്ള ശക്തി ഇതിന്റെ വേരിനുണ്ട്.
വാത പിത്ത കഫങ്ങളെ ശമിപ്പിക്കാൻ ശംഖുപുഷ്പം നല്ലതാണ്. ശംഖുപുഷ്‌പം ചെടിയെ കുറിച്ചും അതിന്റെ ഔഷധ ഗുണങ്ങളെ കുറിച്ചുമാണ് നമ്മൾ ഈ വീഡിയോയിൽ പറയുന്നത്. ഈ ചെടിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വീഡിയോയിൽ നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഈ ചെടിയെ ഇനി ആരും അറിയാതെ പോകരുത്. Video Credit : Easy Tips 4 U