Benefits Of Cherula Plant : നമ്മുടെ വീടിന് ചുറ്റും ധാരാളം ഔഷധ ചെടികൾ ഉണ്ടെങ്കിലും അവയുടെ ഉപയോഗമോ, പേരോ പലരും തിരിച്ചറിയാറില്ല.ഇന്ന് കൂടുതൽ പേരും അനുഭവിക്കുന്ന ജീവിതചര്യ രോഗങ്ങൾക്ക് എല്ലാമുള്ള മരുന്നുകൾ നമ്മുടെ വീടിനു ചുറ്റും തന്നെ ഉണ്ടായിരിക്കും. അത്തരത്തിൽ ഉപയോഗപ്പെടുത്താവുന്ന ഒരു ചെടിയാണ് ചെറൂള. നിരവധി ഔഷധഗുണങ്ങളാണ് ഈ ഒരു ചെടിക്കുള്ളത്. അതേപ്പറ്റിയെല്ലാം വിശദമായി മനസ്സിലാക്കാം.
ദീർഘകാലമായി ഡയബറ്റിക്സ് രോഗമുള്ളവർക്ക് ചെറൂള ഒരു നല്ല ഔഷധമായി കണക്കാക്കുന്നു. ഇത് കൂടാതെ മറ്റുപല അസുഖങ്ങൾക്കും ചെറൂള മരുന്നായി ഉപയോഗപ്പെടുത്താറുണ്ട്. പല ഭാഷകളിൽ പല പേരുകളിലാണ് ഈ ഒരു ചെടി അറിയപ്പെടുന്നത്. സാധാരണയായി ഉണ്ടാകാറുള്ള കൈകാൽ വേദന, നടുവേദന, എന്നിവയ്ക്കല്ല ചെറൂള മരുന്നായി ഉപയോഗപ്പെടുത്തുന്നു. കൂടാതെ മൂത്രാശയസംബന്ധമായ രോഗങ്ങൾക്കും ഇത് ഒരു നല്ല മരുന്നായി ഉപയോഗപ്പെടുത്തുന്നുണ്ട്.
Ads
മരുന്ന് തയ്യാറാക്കാനായി ചെറൂളയുടെ ഇലയാണ് ഉപയോഗപ്പെടുത്തുന്നത്. തണ്ട്, വേര് പോലുള്ള ഭാഗങ്ങളെല്ലാം കളഞ്ഞ ശേഷം ഇല നല്ലതുപോലെ കഴുകി നുള്ളിയെടുക്കണം.ഇലയിലെ അഴുക്കെല്ലാം നല്ലതുപോലെ പോയിട്ടുണ്ടോ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഒരു പിടി എന്ന് അളവിലാണ് ഇല എടുക്കേണ്ടത്. അത് മിക്സിയുടെ ജാറിലേക്ക് ഇട്ട് രണ്ട് ടീസ്പൂൺ അളവിൽ തൈര് കൂടി ചേർത്ത് കൊടുക്കുക. ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് ഇല നല്ലതുപോലെ അരച്ചെടുക്കണം.
ശേഷം അത് അരിച്ചെടുത്ത് ഒരു ഗ്ലാസ്സിലേക്ക് പകരാം. ആഴ്ചയിൽ ഒരു ദിവസം എന്ന രീതിയിലാണ് ഈ ഒരു പാനീയം കുടിക്കേണ്ടത്.ഒരു കാരണവശാലും തുടർച്ചയായി ഈ ഒരു പാനീയം കുടിക്കാൻ പാടുള്ളതല്ല. ഈയൊരു പാനീയം കുടിക്കുന്നത് വഴി വളരെ പെട്ടെന്ന് തന്നെ രോഗമുക്തി ലഭിക്കുന്നതാണ്. ചെറൂളയുടെ കൂടുതൽ ഉപയോഗങ്ങളെ പറ്റി വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video credit : beauty life with sabeena
Benefits Of Ouret lanata Plant
Ouret lanata, commonly known as Indian heliotrope, is a medicinal herb valued for its wide range of health benefits. Traditionally used in Ayurvedic and folk medicine, it is known for its anti-inflammatory, antimicrobial, and antioxidant properties. The plant is often used to treat skin conditions like wounds, rashes, and infections due to its soothing and healing nature. Its leaves, when crushed and applied topically, can help reduce swelling and pain. Ouret lanata is also known to aid in respiratory issues such as coughs and asthma, and its decoction is sometimes used to relieve fever and digestive problems. The plant’s natural compounds support immune function and help in detoxifying the body. Though highly beneficial, it should be used with proper guidance, as overuse may lead to side effects. Overall, Ouret lanata is a powerful natural remedy in traditional healing systems.