വീട്ടിൽ ഇത് ഉണ്ടാക്കി വെക്കൂ.. എപ്പോഴും ഉപകരിക്കും; ഇതിന്റെ രുചി അറിഞ്ഞാൽ പിന്നെ വിടില്ല.!! | Beetroot Carrot Pickle

Beetroot Carrot Pickle Malayalam : അച്ചാറുകൾ ഏവർക്കും പ്രിയപ്പെട്ട ഒരു വിഭവമാണ് അല്ലേ. എപ്പോഴും മാങ്ങയും നാരങ്ങയും അച്ചാർ ഇടുന്ന സ്ഥലത്ത് ഒരു വെറൈറ്റി അച്ചാർ ഉണ്ടാക്കിയാലോ? എന്താണ് അത് എന്നല്ലേ? നല്ല രുചികരമായ ബീറ്റ്റൂട്ട് കാരറ്റ് അച്ചാർ. അതിനായി ആദ്യം ഒരു ടേബിൾസ്പൂൺ ഉലുവ ഒരു ടീസ്പൂൺ നല്ല ജീരകം ചെറിയ തീയിൽ നന്നായി മൂപ്പിക്കുക. ചൂടാറുമ്പോൾ മിക്സിയുടെ ജാറിൽ ഇട്ട് നന്നായി പൊടിച്ചെടുക്കണം. ഒരു ടേബിൾ സ്പൂൺ കടുക് ചെറിയ തീയിൽ വറുത്തെടുക്കണം.

ഇത് നേരത്തേ പൊടിച്ചു വച്ച മസാലയിലേക്ക് ചേർത്ത് ഒന്നും കൂടി ചതച്ചെടുക്കുക. 250 ഗ്രാം ബീറ്റ്റൂട്ട് തൊലി മുഴുവനും കളഞ്ഞു കഴിഞ്ഞ് നന്നായി കഴുകിയിട്ടു ഒട്ടും വെള്ളമയം ഇല്ലാതെ ചെറിയ കഷ്ണങ്ങളായി അരിഞ്ഞത് ചോപ്പറിലേക്ക് ചേർക്കാം. അതിനോടൊപ്പം 100 ഗ്രാം ക്യാരറ്റും ഇതു പോലെ കഴുകി വൃത്തിയാക്കി ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞു ചോപ്പറിലേക്ക് ചേർക്കാം. വലിയൊരു കഷ്ണം ഇഞ്ചി ചെറുതായി അരിഞ്ഞിട്ട് ഇതിന്റെ ഒപ്പം ഇടാം. ഇതെല്ലാം കൂടി ചേർത്ത് നല്ലതു പോലെ ചെറുതായി അരിഞ്ഞെടുക്കണം.

Beetroot Carrot Pickle

ചോപ്പർ ഇല്ലാത്തവർക്ക് അല്ലാതെയും അരിഞ്ഞെടുക്കാം. മറ്റൊരു പാത്രത്തിലേക്ക് മാറ്റിയതിന് ശേഷം കുരു കളഞ്ഞ ഈന്തപ്പഴം 250 ഗ്രാം ഇതിലേക്ക് ചേർക്കണം. രണ്ടു സ്പൂൺ മുളകുപൊടിയും ഒന്നര കപ്പ്‌ വെള്ളവും ചേർത്ത് യോജിപ്പിക്കണം. അടച്ചു വച്ച് വേവിച്ച് പകുതി വേവ് ആവുമ്പോൾ നേരത്തേ പൊടിച്ചു വച്ച മസാലയും ഒരു സ്പൂൺ കായപ്പൊടിയും അഞ്ചു പച്ചമുളക് അരിഞ്ഞതും 15 അല്ലി വെളുത്തുള്ളിയും ചേർത്ത് നന്നായി യോജിപ്പിക്കണം.

ചൂടാറുമ്പോൾ ആവശ്യത്തിന് ഉപ്പും വിനാഗിരിയും ചേർത്ത് നന്നായി യോജിപ്പിക്കാം. നല്ല രുചികരമായ ബീറ്റ്റൂട്ട് ഈന്തപ്പഴം അച്ചാർ തയ്യാർ. തയ്യാറാക്കാൻ വളരെ എളുപ്പമുള്ള ഈ അച്ചാർ ഉണ്ടാക്കുന്ന വിധം അറിയാനായി വീഡിയോ മുഴുവനായും കാണുക. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. Video credit : sruthis kitchen

Rate this post
You might also like