അണ്ണന്റെ വിളയാട്ടം ഇനി ഒടിടിയിൽ; ‘ബീസ്റ്റ്’ ഒടിടി റിലീസ് തിയ്യതി പ്രഖ്യാപിച്ചു.. ആവേശത്തിൽ ആരാധകർ.!! | beast ott release date

Beast ott release date

beast ott release date : തെന്നിന്ത്യൻ സിനിമ ലോകത്ത് ആവേശം നിറച്ച ദളപതി വിജയുടെ ഏറ്റവും പുതിയ ചിത്രം ‘ബീസ്റ്റ്’ ഒടിടി റിലീസിനൊരുങ്ങുന്നു. ഒടിടി ഭീമന്മാരായ നെറ്റ്ഫ്ലിക്സ്‌ ആണ് ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള പ്രേക്ഷകരിൽ നല്ലൊരു ഭാഗം ഒടിടി പ്ലാറ്റ്ഫോമുകളെ ആശ്രയിക്കുന്നത് കൊണ്ടാണ്, തിയ്യറ്ററുകളിൽ റിലീസ് ചെയ്ത ബിഗ് ബഡ്ജറ്റ് ചിത്രങ്ങൾ ഒരു മാസം പിന്നിടുമ്പോഴേക്കും ഒടിടി റിലീസിനൊരുങ്ങുന്നത്.

ഏപ്രിൽ 13 ന് റിലീസ് ചെയ്ത ‘ബീസ്റ്റ്’, മെയ് 11 മുതൽ ഒടിടി പ്ലാറ്റ്‌ഫോമിൽ സ്ട്രീം ചെയ്യാൻ തുടങ്ങും. തമിഴിന് പുറമെ, മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം നെറ്റ്ഫ്ലിക്സിൽ ലഭ്യമാകും. തിയ്യറ്ററുകളിൽ ആരാധകർ ഏറ്റെടുത്ത ചിത്രത്തിന് നരൂപക പ്രശംസ നേടാനായില്ലെങ്കിലും, അതൊന്നും ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് ഫലങ്ങളെ ബാധിച്ചിരുന്നില്ല. റിലീസ് ചെയ്ത് ആറ് ദിവസത്തിനുള്ളിൽ 200 കോടി രൂപ നേടിയ ചിത്രം,

beast ott release date1
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

Beast ott release date

റിപ്പോർട്ടുകൾ പ്രകാരം മെർസൽ, സർക്കാർ, ബിഗിൽ എന്നിവയ്ക്ക് ശേഷം 250 കോടി കളക്ഷൻ നേടുന്ന വിജയുടെ നാലാമത്തെ ചിത്രമായി മാറി. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ പൂജാ ഹെഗ്‌ഡെയാണ്‌ നായിക. പൂജാ ഹെഗ്‌ഡെക്കൊപ്പമുള്ള വിജയ്‌യുടെ ആദ്യ ചിത്രം കൂടിയാണ് ‘ബീസ്റ്റ്’. ഇരുവർക്കും പുറമെ ഷൈൻ ടോം ചാക്കോ, യോഗി ബാബു, കെ സെൽവരാഘവൻ, അപർണ ദാസ്‌, റെഡിൻ കിംഗ്സ്ലി, ഷാജി ചെൻ തുടങ്ങിയ വമ്പൻ താരനിര ചിത്രത്തിൽ അണിനിരന്നിട്ടുണ്ട്.

അനിരുദ്ധിന്റെ സംഗീതവും ‘ബീസ്റ്റ്’ന്റെ ഹൈലൈറ്റ് ആയിരുന്നു. മനോജ്‌ പരമഹംസയാണ്‌ ഛായഗ്രഹണം നിർവഹിച്ചിരിക്കുന്നത്. അൻബറിവ് സ്റ്റണ്ട് കൈകാര്യം ചെയ്തപ്പോൾ, മഹേഷ്‌ ഗാംഗുലിയാണ്‌ ചിത്രത്തിന്റെ അനിമേഷൻ ഒരുക്കിയിരിക്കുന്നത്. സൺ പിക്ച്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

You might also like