രാജേഷിന്റെ സങ്കടത്തിനു ശബ്ദം പകർന്നു ബേസിൽ; ജയ ജയ ജയ ജയ ഹേ സോങ് വീഡിയോ ചിത്രീകരണം പുറത്ത്!! | Basil Joseph Singing Jaya Jaya Jaya Jaya Hey Movie Song
Basil Joseph Singing Jaya Jaya Jaya Jaya Hey Movie Song : കഴിഞ്ഞ വർഷം പുറത്തിറങ്ങിയതിൽ ഏറ്റവും കൂടുതൽ കളക്ഷനും ജനപ്രീതിയും നേടിയ ചിത്രമാണ് ജയ ജയ ജയ ഹേ. ദര്‍ശന രാജേന്ദ്രനും ബേസില്‍ ജോസഫും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ബോക്സ് ഓഫീസിൽ സൂപ്പർ താര ചിത്രം പോലെ വിജയത്തിലേക്ക് എത്തുകയായിരുന്നു.ചിത്രത്തിന്റെ റിലീസിന് മുൻപ് തന്നെ ചിത്രത്തിലെ ഗാനങ്ങൾ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.
ബേസിൽ ജോസഫ് ആലപിച്ചിരിക്കുന്ന “ഇങ്ങോട്ട് നോക്കണ്ട “എന്ന ഗാനത്തിന്റെ റെക്കോർഡിങ് വീഡിയോ ആണ് അണിയറക്കാർ പുറത്തുവിട്ടിരിക്കുന്നത്. ഭാര്യയുമായി പിണയിരിക്കുന്ന രാജേഷ് എന്ന കഥാപാത്രത്തിന്റെ അവസ്ഥയാണ് സോങ്ങിൽ കാണിക്കുന്നത് .സിനിമയൽ നായികയുടെയും നായകന്റെയും മാനസികാവസ്ഥ കാണിക്കുവാൻ വിവിധ സന്ദർഭങ്ങളിൽ കേന്ദ്ര കഥാപാത്രങ്ങളുടെയും കാഴ്ചപ്പാടിലാണ് ചിത്രത്തില്‍ അവ പല സന്ദര്‍ഭങ്ങളിലായാണ് ഗാനം കടന്നു വരുന്നത്.

ഗാനം ആലപിച്ചിരിക്കുന്നത് അദ്ദേഹം തന്നെയാണ്.വിനായക് ശശികുമാർ വരികൾ എഴുതിയിരിക്കുന്ന ഗാനത്തിന്റെ സംഗീത സംവിധാനം നിർവ്വചിച്ചിരിക്കുന്നത് അങ്കിത് മേനോൻ ആണ്. ‘പ്രിയംവദ കാതരയാണ്’ എന്ന ഷോർട്ഫിലിം ഒരുക്കി വിനീത് ശ്രീനിവാസന്റെ അസിസ്റ്റന്റ് ആയാണ് ബേസിൽ സിനിമ രംഗത്തേക്ക് പ്രവേശിക്കുന്നത്. കുഞ്ഞിരാമായണം, ഗോദ, ജാനെമൻ, മിന്നൽ മുരളി തുടങ്ങിയ ചിത്രങ്ങൾ
സംവിധാനം ചെയ്ത ബേസിൽ നിരവധി ചിത്രങ്ങളിൽ സഹതാരമായി അഭിനയിച്ചിട്ടുണ്ട്. 2014-ൽ പുറത്തിറങ്ങിയ ‘ജോൺ പോൾ വാതിൽ തുറക്കുന്നു’ എന്ന ചിത്രത്തിലൂടെയാണ് ദർശന രാജേന്ദ്രൻ സിനിമയിലേക്ക് എത്തുന്നത്ര .ആഷിക് അബു സംവിധാനം ചെയ്ത മായാനദിയിലൂടെ ദർശന ശ്രദ്ധിക്കപ്പെട്ടു. ജിസ്ജോയ് സംവിധാനം ചെയ്ത വിജയ് സൂപ്പറും പൗർണ്ണമിയും,ഹൃദയം , തുറമുഖംഎന്നീ ചിത്രങ്ങളിലും തമിഴിൽ ഇരുമ്പ് തിരൈ, കവൻ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.