പ്രതീക്ഷയുടെ മിന്നൽ വെളിച്ചം!! വെള്ളയിൽ സുന്ദരിയായി കുഞ്ഞു ഹോപ്പ്; മാമോദിസ ചടങ്ങ് ആഘോഷമാക്കി ബേസിൽ!! | Basil Joseph Daughter Hope Elizabeth Basil Baptism Viral Malayalam

Basil Joseph Daughter Hope Elizabeth Basil Baptism Viral Malayalam

Basil Joseph Daughter Hope Elizabeth Basil Baptism Viral Malayalam : മലയാള തിരക്കഥാകൃത്ത് സംവിധായകൻ, നടൻ എന്നിങ്ങനെ നിരവധി തലങ്ങളിൽ തന്റെ കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ് ബേസിൽ ജോസഫ്. മിന്നൽ മുരളി എന്ന ഒറ്റ ചിത്രത്തിന്റെ സംവിധാനത്തിലൂടെ ലോകത്തിൽ നിരവധി തലങ്ങളിലേക്ക് ബേസിൽ ഉയർത്തപ്പെട്ടു. നിരവധി ചിത്രങ്ങളിലും ഇതിനോടകം തന്നെ നായകനായും സഹനടനായും താരം അഭിനയിച്ചിട്ടുണ്ട്. അഭിനയിച്ച ചിത്രങ്ങൾ അത്രയും മലയാള സിനിമ ഇൻഡസ്ട്രിയിൽ ഹിറ്റിൽ പെടുന്നവ ആയിരുന്നു.

കോമഡി സീനുകൾ ചെയ്യുന്നതിനും ഒരു പ്രത്യേക കഴിവ് ബേസിലിനുണ്ട്. താരത്തിന്റെ ജീവിതപങ്കാളിയുടെ പേരാണ് എലിസബത്ത്.ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. സിനിമയിലേത് പോലെ തന്നെ ജീവിതത്തിലും കുട്ടിക്കളികളും തമാശകളും നിറഞ്ഞ സ്വഭാവമാണ് ബേസിലിന്. ബേസിൽ ഈയടുത്താണ് ഒരു കുഞ്ഞിന്റെ അച്ഛനായത്. അച്ഛനായതിനുശേഷം ജീവിതത്തിൽ എന്തെങ്കിലും മാറ്റം വന്നോ എന്ന് ബേസിലിനോട് ചോദിച്ചപ്പോൾ കുഞ്ഞിന്റെ ഒരുവിധം എല്ലാ കാര്യങ്ങളും താനും നോക്കാറുണ്ട് എന്നും പല കാര്യങ്ങളും തന്റെ ജീവിതത്തിൽ മാറിയെന്നും താരം പറയുന്നു.

Basil Joseph Daughter Hope Elizabeth Basil Baptism Viral Malayalam

തന്റെ കരിയർ എന്ത് പ്രശ്നം വന്നാലും തനിക്ക് കൂട്ടായി എലിസബത്താണ് ഉണ്ടാവാറുള്ളത് എന്ന് ബേസിൽ പറഞ്ഞിരുന്നു. ഇരുവരും തമ്മിൽ വളരെ സ്നേഹവും സൗഹൃദവുമാണ് ഉള്ളത്.ബേസിൽ സമൂഹമാധ്യമങ്ങളിലും സജീവ സാന്നിധ്യമാണ്. ഇപ്പോഴിതാ ബേസിൽ പങ്കുവെച്ച പുതിയ ഒരു ചിത്രമാണ് വൈറലാകുന്നത്. തന്റെ കുഞ്ഞിന്റെ മാമോദിസ ചടങ്ങ് കഴിഞ്ഞു എന്ന സന്തോഷവാർത്തയാണ് ബേസിൽ ഇപ്പോൾ ആരാധകരെ അറിയിച്ചിരിക്കുന്നത്.

”Our little hope got baptised ” എന്ന തലക്കെട്ടോടെ ആണ് ചിത്രങ്ങൾ താരം പങ്കുവെച്ചിരിക്കുന്നത്. ടോവിനോ തോമസ്, അജു വർഗീസ്, ഗുരു സോമസുന്ദരം, ജിതേഷ് പിള്ള,സൈജു കുറുപ്പ് തുടങ്ങി നിരവധി താരങ്ങളും കുഞ്ഞിന് ആശംസകൾ അറിയിച്ചിട്ടുണ്ട്. കൂടാതെ നിരവധി താരങ്ങളും തങ്ങളുടെ കമന്റുകൾ പോസ്റ്റിനടിയിൽ രേഖപ്പെടുത്തിയിരിക്കുന്നു.

5/5 - (1 vote)
You might also like