നേന്ത്രപഴം കൊണ്ട് ഇങ്ങനെ ഉണ്ടാക്കി നോക്കൂ! നേന്ത്രപഴം കൊണ്ട് 10 മിനിറ്റിൽ കൊതിയൂറും ഒരു നാടൻ പലഹാരം! | Banana Snack Recipe

Banana Snack Recipe

Banana Snack Recipe : നേന്ത്രപ്പഴം ഉപയോഗിച്ച് പല രീതിയിലുള്ള വിഭവങ്ങളും തയ്യാറാക്കുന്നവരാണ് നമ്മൾ മലയാളികൾ. എന്നാൽ നേന്ത്രപ്പഴം ഉപയോഗിച്ച് വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കി എടുക്കാവുന്ന ഒരു പ്രത്യേക പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ നന്നായി പഴുത്ത നേന്ത്രപ്പഴം, ഒരു കപ്പ് അളവിൽ റവ,

മധുരത്തിന് ആവശ്യമായ ശർക്കര പാനിയാക്കി, ഏലക്ക പൊടിച്ചത്, ജീരകം പൊടിച്ചത്, അണ്ടിപ്പരിപ്പ്, മുന്തിരി, നെയ്യ്, ഒരു പിഞ്ച് ബേക്കിംഗ് സോഡാ ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ റവ ഒരു പാത്രത്തിലേക്ക് ഇട്ടുവയ്ക്കുക. അതിലേക്ക് ശർക്കര പാനി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. എടുത്തു വച്ചതിൽ നിന്നും ഒരു പഴം ചെറിയ കഷണങ്ങളായി മിക്സിയുടെ ജാറിലേക്ക് ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക.

അതുകൂടി റവയുടെ കൂട്ടിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യണം. ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് നെയ്യൊഴിച്ച് കൊടുക്കുക. അണ്ടിപ്പരിപ്പും, മുന്തിരിയും നെയ്യിൽ ഇട്ട് വറുത്തെടുത്ത് മാറ്റിവയ്ക്കുക. എടുത്തുവച്ച പഴത്തിൽ നിന്നും പകുതിഭാഗം എടുത്ത് ചെറിയ കഷണങ്ങളായി മുറിച്ചെടുത്ത് അതു കൂടി നെയ്യിലിട്ട് മൂപ്പിച്ച് മാറ്റിവക്കണം. തയ്യാറാക്കി വെച്ച മാവിലേക്ക് ഒരു പിഞ്ച് ബേക്കിംഗ് സോഡ,

ഏലക്കായ പൊടിച്ചത്, ജീരകം പൊടിച്ചത് എന്നിവ ചേർത്ത് നല്ലതു പോലെ മിക്സ് ചെയ്യുക. അതിലേക്ക് വറുത്തുവെച്ച സാധനങ്ങൾ കൂടി ചേർത്ത് നല്ലതു പോലെ മിക്സ് ചെയ്യുക. ശേഷം ഒരു ബേക്കിങ്ങ് ട്രേയിൽ അല്പം എണ്ണ തടവി മാവിന്റെ കൂട്ട് ഒഴിച്ചു കൊടുക്കുക. 20 മിനിറ്റ് നേരം ആവി കേറ്റി എടുക്കുമ്പോൾ നല്ല രുചികരമായ പലഹാരം റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Bismi Kitchen

You might also like