ബാലക്കും എലിസബത്തിനും പുതിയ സന്തോഷം! 😍 ജൂനിയർ ബാല ആണോ എന്ന് ആരാധകർ; വൈറലായി [വീഡിയോ]

നായകനായും വില്ലനായും സഹനടനായും മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന താരമാണ് ബാല. തമിഴ്നാട്ടുകാരൻ ആണെങ്കിലും മലയാളസിനിമയിൽ ശ്രദ്ധകേന്ദ്രീകരിച്ച താരത്തിന് നിരവധി ആരാധകരാണ് മലയാളത്തിലുള്ളത്. കഴിഞ്ഞയിടെയായിരുന്നു താരത്തിൻറെ രണ്ടാം വിവാഹം. ഡോക്ടർ എലിസബത്തിനെ ആണ് ബാല വിവാഹം കഴിച്ചത്. പിന്നണി ഗായിക അമൃതാ സുരേഷ് ആണ് ആദ്യ ഭാര്യ. ഈ ബന്ധത്തിൽ ഇവർക്ക് ഒരു മകളുണ്ട്;

അവന്തിക എന്ന പാപ്പു. രണ്ടു വർഷം മുൻപായിരുന്നു ഇവർ വിവാഹമോചിതരായത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻറെ വിശേഷങ്ങൾ പങ്കുവെച്ച് കൊണ്ട് എപ്പോഴും ആരാധകർക്ക് മുമ്പിൽ എത്താറുണ്ട്. കാര്യങ്ങൾ വളരെ വൈകാരികമായി എടുക്കുന്ന പലപ്പോഴും വിവാദങ്ങളിൽ പെടുന്നതും പതിവാണ്. ഇപ്പോഴിതാ എലിസബത്തിന് ഒപ്പമുള്ള ചിത്രങ്ങൾ കോർത്തിണക്കിക്കൊണ്ട് പുതിയൊരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ബാല.

സന്തോഷകരമായ ഒരു വാർത്ത വരാനിരിക്കുന്നു. ഫീനിക്സ് പക്ഷിയെ പോലെ പറന്നുയരും. നല്ലത് വിചാരിച്ചാൽ നല്ലത് നടക്കും. എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് ബാല കുറിച്ചിരിക്കുന്നത്. നല്ല വാർത്ത ജൂനിയർ ബാല വരാനിരിക്കുന്നതാണോ എന്നും.? പുതിയ അതിഥി എപ്പോൾ എത്തും.? അച്ഛനാകാൻ പോകുകയാണോ.? എന്നിങ്ങനെയുള്ള സംശയങ്ങളുമായി നിരവധി ആരാധകരാണ് വീഡിയോയ്ക്ക് താഴെ കമൻറുകൾ രേഖപ്പെടുത്തിയിരിക്കുന്നത്.

എന്നാൽ ഈ ചോദ്യങ്ങള്‍ക്കുള്ള മറുപടിയൊന്നും ബാല ഇതുവരെ പറഞ്ഞിട്ടില്ല. അൻപ് എന്ന തമിഴ് ചിത്രത്തിലൂടെയാണ് ബാല അഭിനയരംഗത്തേയ്ക്ക് കടന്നുവന്നത്. മമ്മൂട്ടിക്കൊപ്പം അഭിനയിച്ച ബിഗ് ബി ഹിറ്റായതോടെ നിരവധി മലയാള ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷത്തിൽ അഭിനയിക്കാൻ താരത്തിന് കഴിഞ്ഞു. ചലച്ചിത്രതാരം എന്നതിനൊപ്പം നല്ലൊരു സാമൂഹിക പ്രവർത്തകൻ കൂടിയാണ് നടൻ ബാല.

Rate this post
You might also like