ന്റമ്മൊ പെണ്ണിന്റെ ഒടുക്കത്തെ അഭിനയം! അച്ഛനെ വെല്ലുന്ന അഭിനയവുമായി കുഞ്ഞുവാവ; വൈറലായി ക്യൂട്ട് വീഡിയോ.!! [വീഡിയോ] | Baby Cute Video Viral

കുട്ടികളുടെ വീഡിയോയ്ക്ക് ജനങ്ങൾക്കിടയിൽ നല്ല സപ്പോർട്ട് ആണ്. പലപ്പോഴും മില്യൺ വ്യൂസ് ആണ് കുഞ്ഞ് കുട്ടികളുടെ രസകരമായ വീഡിയോയ്ക്ക് ലഭിക്കുന്നത്. അത്തരത്തിൽ ഒരു ക്യൂട്ട് വീഡിയോ ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ആകെയും കരയുന്ന ഒരു അച്ഛനും മകളുമാണ് താരം. അച്ഛൻ കരയുമ്പോൾ അച്ഛനെ നോക്കി കൂടെ കരയുന്ന കുട്ടിയാണ് വീഡിയോയിലെ ഹൈ ലൈറ്റ്. അൻപത്തി നാലായിരം പേരാണ് ഫേസ്ബുക്കിൽ ഇതിനോടകം

വീഡിയോയ്ക്ക് ലൈക്ക് അടിച്ചിരിക്കുന്നത്. കൂടാതെ, 646 കെ വ്യൂവേഴ്‌സും ഉണ്ട്. അമ്മ എന്ന ഫേസ്ബുക്ക് പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്. “ൻ്റമ്മോ പെണ്ണിൻ്റെ ഒടുക്കത്തെ അഭിനയം എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. എഴുന്നൂറിൽ പരം കമൻ്റാണ് മുപ്പത് സെക്കൻ്റ് മാത്രമുള്ള ഈ വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. കുഞ്ഞ് ജനിക്കുമ്പോൾ അച്ഛനും അമ്മയും അതിനേക്കാൾ കുഞ്ഞാകും അവരെ സന്തോഷിപ്പിക്കാനും ചിരിപ്പിക്കാനുമെല്ലാം എന്ത്

കോപ്രായവും നമ്മൾ കാട്ടും, അത് ആ ഒരു കാലഘട്ടം അങ്ങനെയാണ്. ഇതാണ് വീഡിയോയ്ക്ക് ഒരാൾ കൊടുത്ത് കമൻ്റ്. ഇങ്ങനെ കുഞ്ഞിനെയും അച്ഛനെയും സപ്പോർട്ട് ചെയ്ത് ഒരുപാട് കമൻ്റുകൾ വീഡിയോയ്ക്ക് താഴെ ഉണ്ട്. ഇത് പോലെ ധാരാളം രസകരമായ കമൻ്റുകൾ വീഡിയോയ്ക്ക് താഴെ ഉണ്ട്. കുട്ടികളുടെയും മാതാപിതാക്കളുടെയും രസകരമായ ജീവിത രീതികൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഫേസ്ബുക്ക് കൂട്ടായ്മയാണ് അമ്മ. ഏകദേശം നാലര ലക്ഷം പേരാണ് ഈ

പേജ് ഫോളോ ചെയ്യുന്നത്. നിരവധി പേരാണ് തങ്ങളുടെ കുട്ടികളുടെ ഫോട്ടോയും വീഡിയോയും ഈ പേജിലൂടെ ഷെയർ ചെയ്യുന്നത്. പോസ്റ്റ് ചെയ്ത് നിമിഷങ്ങൾ കൊണ്ട് പല വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. കരയുന്ന അച്ഛൻ്റെയും മകളുടെയും വീഡിയോ പോലും ഒരു ദിവസം കൊണ്ടാണ് ഇത്രയും ആരാധകരെ സമ്പാദിച്ചത്. കുട്ടികളുടെ കളിച്ചിരികൾ വളരെ ആസ്വാദകരമയാണ് മാതാപിതാക്കൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്.

You might also like
രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe അടിപൊളി രുചിയിൽ നാടൻ ഗ്രീൻപീസ് കറി | Greenpeace Curry Recipe ചെറുപഴം കൊണ്ട് ഒരു അടിപൊളി ഡ്രിങ്ക് | Tasty Banana Drink Recipe