
ഒരൊറ്റ പാട്ടിൽ വാണി വീണു; എന്റെ കിളി അങ്ങ് പോയി; ആരും അറിയാത്ത ബാബുരാജ് !! | Actor Baburaj love story latest malayalam
ആലുവ : വില്ലനായി വന്നു വിറപ്പിച്ചു പതിയെ കോമഡി ട്രാക്കിലേക്ക് ചെക്കേറിയ നാടനാണ് ബാബുരാജ്. ഇപ്പോളിത ക്യാരക്റ്റർ വേഷങ്ങളിലും തിളങ്ങുകയാണ് താരം. നടനായും സംവിധായകനായും നിർമാതവായും മലയാള സിനിമയിൽ തന്റെ സാന്നിധ്യം താരം അറിയിച്ചിട്ടുണ്ട്. അടുത്തിടെ ഇറങ്ങിയ കൂമൻ ജോജി എന്നീ ചിത്രങ്ങൾ ബാബുരാജിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിൽ ചിലതാണ്.
ഒരു കാലത്ത് മലയാള സിനിമയിലെ തീപ്പൊരി നായികമാരിൽ ഒരാളായ വാണി വിശ്വനാഥാണ് ബാബുരാജിന്റെ ജീവിത പങ്കാളി. ഇപ്പോഴിത വാണിയുമായുള്ള പ്രണയത്തെ കുറിച്ച് ജിൻജർ മീഡിയയിലൂടെ തുറന്നു പറഞ്ഞിരിക്കുകയാണ് ബാബുരാജ്. ബാബുരാജിന്റെ നിർമാണത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് ഗ്യാങ് ഇതിലൂടെയാണ് വാണിയെ താരം ആദ്യമായി കാണുന്നത്.

പാട്ടുമായി തനിക്ക് യാതൊരു ബന്ധവുമില്ലന്ന് കരുതിയ വാണി ഒരു പാട്ടു പാടുകയും തനിക്ക് അതിന്റെ ചരണം പാടാൻ സാധിക്കുമോ എന്ന് ചോദിക്കുകയുമായിരുന്നു. പാടിയാൽ എന്തു തരുമെന്നായിരുന്നു എന്റെ ചോദ്യം ഞാന്‍ പാടിയതും അവള്‍ എഴുന്നേറ്റ് പോയി. അങ്ങനെയാണ് ഈ പ്രണയം തുടങ്ങിയത്. അവളിപ്പോഴും പറയും ആ പാട്ടാണ് എന്നെ കുഴിയില്‍ ചാടിച്ചതെന്ന്. തന്റെ പ്രണയത്തെ കുറിച്ച് തമാശ രീതിയിലാണ് താരം പറഞ്ഞത്. മലയാള സിനിമയിലേക്ക് തന്റെ കൂടെ വന്നവരിൽ അബു സലീം മാത്രമാണ് നിലവിലുള്ളത് എന്നും താരം പറയുന്നുണ്ട്.
താൻ ആദ്യം നിർമ്മിച്ച ചിത്രത്തിൽ തന്റെ പേര് വച്ചിട്ടില്ലെന്നും കൊച്ചിൻ ഫിലിംസ് എന്നാണ് വെച്ചതെന്നും താരം പറയുന്നുണ്ട്. നിര്‍മ്മാതാവെന്ന് പേര് വച്ചാല്‍ സിനിമയിലേക്ക് വിളിക്കില്ലെന്ന് മാഫിയ ശശി പറഞ്ഞു തന്നിരുന്നെന്നും അദ്ദേഹം പറയുന്നുണ്ട്. തന്റെ ആദ്യത്തെ 20 ഓളം ചിത്രങ്ങൾ ശമ്പളമില്ലാതെയാണ് താരം അഭിനയിച്ചിരുന്നത്. ഇടി കൊള്ളുക, വരിക, അടുത്ത പടത്തിന് പോവുക എന്നതായിരുന്നു തുടർന്നു കൊണ്ടിരുന്ന രീതി. വളരെ കഷ്ടപ്പെട്ടു മലയാള സിനിമയിലെത്തി ഇന്ന് ഉയർച്ചയിലേക്ക് കുതിക്കുന്ന നടനാണ് ബാബുരാജ്. Story highlight : Actor Baburaj love story latest malayalam