മഞ്ജുവിനെ വിമർശിച്ചവർക്ക് ചുട്ട മറുപടി ആയി പുത്തൻ പടം ; ആയിഷ ആയി തകർത്ത് അഭിനയിച്ച് മഞ്ജു!! | Ayisha Movie First Theater Response
Ayisha Movie First Theater Response : മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രത്തിൽ അവതരിപ്പിച്ച് നവാഗതനായ ആമിർ പള്ളിക്കൽ സംവിധാനം ചെയ്ത ചിത്രം ‘ആയിഷ’ ഇന്ന് തിയേറ്ററുകളിലൂടെ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. ഫസ്റ്റ് ഷോക്ക് ശേഷം മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. കുടുംബ പ്രേക്ഷകർ ഇതിനോടകം ഏറ്റെടുത്തതിനൊപ്പം തന്നെ, ചിത്രം അവതരിപ്പിച്ചിരിക്കുന്ന രീതിയും ചിത്രത്തിന്റെ പ്രമേയവും എല്ലാ മേഖലകളിലും ഉള്ള പ്രേക്ഷകരെ സംതൃപ്തിപ്പെടുത്തുന്നു. ഒരു ഇന്റർനാഷണൽ ലെവൽ മേക്കിങ്ങിൽ ആണ് ‘ആയിഷ’ എത്തിയിരിക്കുന്നത് എന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.
മലയാളത്തിന് പുറമേ അറബിക് ഭാഷക്കും പ്രാധാന്യം നൽകി കൊണ്ടാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഇന്തോ-അറബിക് പാരമ്പര്യങ്ങളുടെ സംയോജനം പര്യവേക്ഷണം ചെയ്യുന്ന സിനിമയായതിനാൽ തന്നെ, ‘ആയിഷ’യിൽ അറിയപ്പെടുന്ന നിരവധി അറബ് അഭിനേതാക്കളും അഭിനയിച്ചിട്ടുണ്ട്. കേന്ദ്ര കഥാപാത്രത്തിൽ എത്തിയ മഞ്ജു വാര്യരുടെ അഭിനയം ഏറ്റെടുത്ത പ്രേക്ഷകർ, അറബ് അഭിനേതാക്കളുടെ പ്രകടനത്തെയും അഭിനന്ദിക്കുന്നു.

മഞ്ജു വാര്യർ അവതരിപ്പിച്ചിരിക്കുന്ന ആയിഷ എന്ന കഥാപാത്രം, ഒരു റിയൽ ലൈഫ് സ്റ്റോറി ആണ്. സ്ത്രീ ശാക്തീകരണം, ഫെമിനിസം തുടങ്ങിയ പദപ്രയോഗങ്ങളുടെയെല്ലാം കൃത്യമായ അർത്ഥം ‘ആയിഷ’ എന്ന സിനിമയിൽ പ്രകടമാകുന്നുണ്ട് എന്ന് പ്രേക്ഷകർ പറയുന്നു. എം ജയചന്ദ്രന്റെ സംഗീതവും പ്രേക്ഷകരുടെ പ്രശംസകൾക്ക് അർഹമായിട്ടുണ്ട്. ആഷിഫ് കക്കോടി തിരക്കഥ രചിച്ച ചിത്രത്തിന്റെ, ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് വിഷ്ണു ശർമയാണ്. പ്രഭുദേവയാണ് ചിത്രത്തിന്റെ ഡാൻസ് കൊറിയോഗ്രാഫി കൈകാര്യം ചെയ്തിരിക്കുന്നത്.
ഇന്ത്യ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലായി ചിത്രീകരിച്ചിരിക്കുന്ന ‘ആയിഷ’ എന്ന സിനിമ, ഒരു ക്രോസ്-കൾച്ചറൽ ഫാമിലി എന്റർടൈനർ ചിത്രമാണ്. ഗൾഫ് രാജ്യത്തേക്ക് പോയ മലയാളിയായ ആയിഷയുടെ കഥ, വളരെ മനോഹരമായി പ്രേക്ഷകരിലേക്ക് എത്തിക്കാൻ ആമിർ പള്ളിക്കലിന് സാധിച്ചിട്ടുണ്ട്. കോമഡി – ഡ്രാമാറ്റിക് ചിത്രമായ ‘ആയിഷ’ കുടുംബ പ്രേക്ഷകർ ഏറ്റെടുക്കുന്നതോടെ, ബോക്സ് ഓഫീസിൽ വലിയ വിജയമായി മാറിത്തീരും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. സക്കറിയ മുഹമ്മദ് നിർമ്മിച്ച ചിത്രം മേജിക് ഫ്രെയിം ആണ് വിതരണത്തിന് എത്തിച്ചിരിക്കുന്നത്.