ഇന്ന് നമ്മൾ ഇവിടെ ചെയ്യാൻ പോകുന്നത് അയല മീൻ കൊണ്ട് പുട്ടുകുറ്റിയിൽ ചെയ്തെടുക്കാവുന്ന ഒരു അടിപൊളി വിഭവമാണ്. നല്ല ടേസ്റ്റിയായിട്ടുള്ള ഈ ഒരു വിഭവം ഒരിക്കലെങ്കിലും നിങ്ങൾ ഒന്ന് ഉണ്ടാക്കി നോക്കണം. അതിനായി ആദ്യം മൂന്ന് അയല നല്ലപോലെ കഴുകി വൃത്തിയാക്കി എടുക്കുക. മീനിലെ മുള്ളൊന്നും വൃത്തിയാക്കുമ്പോൾ കളയേണ്ട ആവശ്യമില്ല. ഇനി ഇത് നമ്മൾ വേവിച്ചെടുക്കുകയാണ് ചെയ്യുന്നത്.
അതിനുശേഷം മീൻ നുള്ളിയെടുക്കുകയാണ് ചെയ്യുന്നത്. അപ്പോൾ മീനിൽ മുള്ളുണ്ടെങ്കിൽ എളുപ്പത്തിൽ നുള്ളി എടുക്കാവുന്നതാണ്. വേവിച്ചെടുക്കാനായി ഒരു പാനിൽ അല്പം വെള്ളം ഒഴിച്ച് മീൻ അതിൽ ഇടുക. എന്നിട്ട് ഇതിലേക്ക് മഞ്ഞൾപൊടിയും ഉപ്പും കുരുവോടു കൂടിയ വാളൻ പുളിയും ചേർത്ത് വേവിച്ചെടുക്കുക. വെന്തുകഴിയുമ്പോൾ മീൻ നുള്ളി എടുത്ത് ഒരു ബൗളിലേക്ക് ഇടുക. അടുത്തായി നമുക്ക് ആവശ്യമായിട്ടുള്ളത്
3/4 കപ്പ് തേങ്ങ ചിരകിയത്, 1/2 tsp നല്ലജീരകം, 1 പച്ചമുളക്, 3 അല്ലി വെളുത്തുള്ളി, ചെറിയ കഷ്ണം ഇഞ്ചി എന്നിവ ചതച്ചെടുത്ത് മാറ്റിവെക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് 2 tbsp വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് 1/2 tsp കടുക്, 1/4 tsp ഉലുവ എന്നിവ ചേർത്ത് പൊട്ടിച്ചെടുക്കുക. അതിനുശേഷം ഇതിലേക്ക് 2 വറ്റൽ മുളക് പൊട്ടിച്ചത്
രണ്ടു തണ്ട് കറിവേപ്പില എന്നിവ ഇട്ടുകൊടുക്കുക. അടുത്തതായി ഇതിലേക്ക് 1/2 കപ്പ് ചുവന്നുള്ളി ചേർത്ത് കൊടുത്ത് നല്ലപോലെ വഴറ്റിയെടുക്കുക. ബാക്കി ചെയ്യേണ്ട കാര്യങ്ങൾ വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. Ayala Fish in Puttukutty Recipe. Video credit : Ladies planet By Ramshi