അവാർഡ് വാങ്ങാനെത്തിയ നമ്മുടെ വൃദ്ധി മോളെ കണ്ടോ! 😳😍 ഹൈ ലോ ഫ്രിൽഡ് ഗൗണിൽ അതീവ സുന്ദരിയായി കുഞ്ഞു താരം! 😍🔥

തന്റെ ജീവിതത്തിലെ ആദ്യത്തെ അവാർഡ് കിട്ടിയ സന്തോഷത്തിലാണ് ഇപ്പോൾ വൃദ്ധി മോൾ. അവാർഡ് നേടിയ സന്തോഷം കഴിഞ്ഞ ദിവസങ്ങളിൽ ആരാധകരുമായി താരം പങ്കുവെക്കുകയും ചെയ്തിരുന്നു. ‘എന്റെ ജീവിതത്തിലെ ആദ്യത്തെ അവാർഡ് എല്ലാവർക്കും നന്ദി ദൈവത്തിനും നന്ദി ‘ എന്നാണ് പുരസ്കാര നേട്ടത്തെക്കുറിച്ച് വൃദ്ധി മോൾ തന്റെ ഇൻസ്റ്റ പേജിൽ കുറിച്ചത്. നിരവധി പേരാണ് ഈ ക്യൂട്ടി ബ്യൂട്ടി വൈറൽ താരത്തിന് ആശംസകൾ

അറിയിച്ച് കമന്റുകൾ പോസ്റ്റ് ചെയ്തത്. ജൂഡ് ആൻറണി സംവിധാനം ചെയ്ത് സണ്ണി വെയ്നും അന്ന ബെന്നും മുഖ്യകഥാപാത്രത്തിൽ എത്തിയ സാറാസ് എന്ന ചിത്രത്തിലൂടെയാണ് വൃദ്ധി വിശാൽ ബിഗ് സ്ക്രീനിൽ ഇടംപിടിക്കുന്നത്. ഈ ചിത്രത്തിൽ വൃദ്ധി മോൾ മനോഹരമാക്കിയ കുഞ്ഞിപ്പുഴു സിൻ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് തന്നെയാണ് ഈ കുട്ടി പ്രതിഭയെ തേടി ആദ്യത്തെ പുരസ്കാരവും എത്തിയത്.

സിഗ്നിഫിക്കന്റ് ഫാഷൻ കമ്പനിയുടെ മികച്ച ബാലതാരത്തിനുള്ള സിനിവുഡ്സ് അവാർഡ് ആണ് വൃദ്ധി വിശാലിന് ലഭിച്ചത്. ശ്രുതി രജനീകാന്തിനും സിനി വുഡ്‌സ് അവാർഡ് ലഭിച്ചിരുന്നു. അവാർഡ് കിട്ടിയ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരുന്നു എങ്കിലും അവാർഡ് വേളയിലെ ചിത്രങ്ങളൊന്നും സോഷ്യൽ മീഡിയയിൽ ഇതുവരെയും പോസ്റ്റ് ചെയ്തിരുന്നില്ല. എന്നാൽ ഇപ്പോഴിതാ അവാർഡ് ഫങ്ക്ഷനിലെ ചിത്രങ്ങളും താരം പോസ്റ്റ് ചെയ്ത് കഴിഞ്ഞു.

പീച്ച് & റെഡ് കളർ ഗ്രേഡിയന്റിലുള്ള ഹൈ ലോ ഫ്രിൽഡ് ഗൗണിൽ ഒരു രാജകുമാരിയെ പോലെ സുന്ദരിയായാണ് വൃദ്ധി മോൾ അവാർഡ് സ്വീകരിക്കാനെത്തിയത്. Li&Li coutre കോസ്റ്റ്യൂം ഡിസൈൻ ചെയ്തിരിക്കുന്നത്. വൃദ്ധി മോൾ തന്റെ ഇൻസ്റ്റ പേജിൽ പങ്കുവെച്ച ചിത്രങ്ങൾ പതിവുപോലെ ഇക്കുറിയും വൈറലായി കഴിഞ്ഞു. പൃഥ്വിരാജ് നായകനായി എത്തുന്ന കടുവയിലാണ് താരം അടുത്തതായി അഭിനയിക്കാൻ പോകുന്നത്.

Rate this post
You might also like