ദൃശ്യ വിരുന്നൊരുക്കി അവരെത്തുകയായി; അവതാർ 2 മലയാളത്തിലും; സന്തോഷ വാർത്ത പങ്കുവെച്ച് സംവിധായകൻ ജയിംസ് കാമറൂൺ !! | Avatar 2 in malayalam

Avatar 2 in malayalam : മനുഷ്യനെന്നും പാരലൽ ലോകത്തെ ഇഷ്ടപ്പെടുന്നു.അവന്റെ ചിന്തകൾ ഭൂമിയുടെ അനന്തതക്കും അപ്പുറമാണ്.മറ്റു ഗ്രഹങ്ങളെപ്പറ്റിയും അവിടുത്തെ പ്രത്യേകതകളെപ്പറ്റിയും അന്യഗ്രഹജീവികളെപ്പറ്റിയുമൊക്കെയുള്ള പഠനങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.മറ്റൊരു ഗ്രഹത്തിൽ നമ്മളെ പോലെ ഉള്ള ചിലർ നമ്മെയും ഇത് തിരയുന്നുണ്ടോ എന്ന് പോലും അറിയില്ല.അത് കൊണ്ടാണ് ലോകത്ത് നടക്കുന്ന ഉത്തരം കിട്ടാത്ത പല സംഭവങ്ങൾക്കും നമ്മൾ അന്യഗ്രഹജീവികളെ പഴിക്കുന്നത് . ബെർമുഡ ട്രയാങ്കിളിൽ കാണാതാകുന്ന ഹെലികോപ്റ്ററുകളും ബോട്ടുകളും മനുഷ്യരെ തട്ടിയെടുക്കാനുള്ള അന്യഗ്രഹജീവികളുടെ തന്ത്രമാണെന്ന പോലുള്ള ചിന്തകൾ വരെ ചർച്ച ചെയ്യപ്പെട്ടിട്ടുമുണ്ട്.

എന്നാൽ വളരുന്ന ശാസ്ത്രത്തിനോ മനുഷ്യന്റെ ബുദ്ധിക്കോ അങ്ങനെ ഒന്ന് ഇത് വരെ കണ്ടെത്താനായിട്ടില്ല എങ്കിലും ആ സങ്കല്പം പോലും വളരെ മനോഹരമാണ്.ഭൂമിക്ക് അപ്പുറമുള്ള അത്ഭുതങ്ങൾ അവ എല്ലാ കാലത്തും മനുഷ്യന്റെ ത്രില്ലടിപ്പിക്കുന്നത് തന്നെയാണ് .ഭൂമിക്കപ്പുറം എന്ത് എന്ന മനുഷ്യന്റെ അതിപുരാതന സംശയങ്ങളും ആകാംഷയും ഉപയോഗിക്കാൻ ഇതേ വിഷയം ചർച്ച ചെയ്യുന്ന നിരവധി ചിത്രങ്ങൾ ഇറങ്ങിയിട്ടുണ്ട്. എന്നാൽ ജെയിംസ് കമാറൂൺ സംവിധാനം ചെയ്ത “അവതാർ ”ക്രിയേറ്റിവിറ്റി കൊണ്ടും മേക്കിങ് കൊണ്ടും മറ്റു ചിത്രങ്ങളെക്കാൾ ഒരുപാടു മുൻപിലാണ്.2009 ലാണ് അവതാറിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങിയത്.

Avatar 2 in malayalam
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

ലോക സിനിമാ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം എന്ന റെക്കോർഡ് അവതാറിനു തന്നെയാണ് ഇപ്പോഴും.2.923 ബില്യൺ ഡോളർ ആണ് ചിത്രത്തിന്റെ കളക്ഷൻ.ഇപ്പോഴിതാ അവതാറിന്റെ ഇന്ത്യൻ ആരാധകർക്ക് ഒരു സന്തോഷവർത്തയുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.ഡിസംബർ 16 നു റിലീസ് ആകുന്ന ചിത്രത്തിന്റെ രണ്ടാം പതിപ്പ് ‘AVATAR :THE WAY OF WATER ‘ 6 ഭാഷകളിലാണ് മൊഴി മാറ്റി പുറത്തിറക്കുന്നത്.

ഇംഗ്ലീഷിനെക്കൂടാതെ മലയാളം, തമിഴ്, കന്നഡ, തെലുങ്കു,ഹിന്ദി തുടങ്ങിയ ഇന്ത്യൻ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. സിനിമയുടെ നിർമ്മാതാക്കാളിലൊരാളായ ജോൺ ലാൻഡോയാണ് ഈ വിവരം പങ്ക് വെച്ചത്. ‘നമസ്തെ ഇന്ത്യ. ഞാൻ നിങ്ങളെ കാണുന്നു നിങ്ങളുടെ വൈവിദ്ധ്യം എന്നെ അത്ഭുതപ്പെടുത്തുന്നു ഇങ്ങനെയാണ് ലാൻഡോയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് തുടങ്ങുന്നത്. പെണ്ടൊരായിലേക്കുള്ള തിരിച്ചു വരവ് ഡിസംബർ 16 നു എൻജോയ് ചെയ്യാം എന്ന് പറഞ്ഞു ചിത്രത്തിന്റെ കന്നഡ വേർഷൻ ട്രെയിലറും ജോൺ ലാൻഡോ ഷെയർ ചെയ്തു.

You might also like