കടലിനടിയിലെ മായാ കാഴ്ച്ചകളുമായി അവതാർ 2 ഉടൻ പ്രദർശനത്തിന് എത്തുന്നു; അവസാന ട്രൈലെർ പുറത്ത്!! | Avatar 2 final trailer

Avatar 2 final trailer malayalam : 2009 ഡിസംബർ മാസം ലോകസിനിമ പ്രേമികൾക്കായി ജെയിംസ് കാമറൂൺ ഒരുക്കിയ ദൃശ്യവിരുന്നായിരുന്നു ‘അവതാർ’ എന്ന ചരിത്ര സിനിമ. പൻഡോറ എന്ന ഗ്രഹത്തിൽ നടക്കുന്ന കഥ ത്രീഡി ചിത്രമായാണ് ഒരുക്കിയിരുന്നത്.ആയിരത്തി ഇരുന്നൂറ് കോടിയിലേറെ മുതൽമുടക്കിൽ ഒരുക്കിയ ബ്രഹ്മാണ്ട ചിത്രമായ അവതാർ, എക്കാലത്തേയും കളക്ഷൻ റെക്കോർഡും കരസ്ഥമാക്കി. പതിമൂന്ന് വർഷമിപ്പുറവും അതിനെ മറികടക്കാൻ ഒരു സിനിമക്കും ഇതുവരെ സാധിച്ചിട്ടില്ല. ലോകം ഒന്നടങ്കം അന്ന് അവതാർ ഒരുക്കിയ അത്ഭുതക്കാഴ്ചയിൽ മതിമറന്നാഘോഷിച്ചു.

ഒരു പതിറ്റാണ്ടിന് ശേഷം കാമറൂണും സംഘവും ‘അവതാർ 2’ എന്ന പ്രഖ്യാപനവുമായി വന്ന സമയത്ത് ലോകമെമ്പാടുമുള്ള സിനിമ പ്രേമികൾ ഇരുകയ്യും നീട്ടി സ്വീകരിച്ചതാണ്. തുടർന്ന് സിനിമയുടെ ഓരോ അണിയറപ്രവർത്തനങ്ങളുടെ വാർത്തകളും സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടാറുണ്ട്. അത്യാനുധിക ടെക്‌നോളജി ഉപയോഗിച്ചുള്ള സിനിമയുടെ പല ഷൂട്ടിംഗ് ഘട്ടങ്ങളും വെല്ലുവിളികൾ നിറഞ്ഞതാണ്. ഇത്രയും വർഷത്തെ അധ്വാനം ആസ്വാദകരുടെ മനം കീഴടക്കാൻ വേണ്ടിയുള്ളതാണെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ.

Avatar 2 final trailer
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

ഇപ്പോഴിതാ എല്ലാവരും ആകാംഷയോടെ കാത്തിരുന്ന ‘അവതാർ-ദ വേ ഓഫ് വാട്ടർ’ ന്റെ ട്രൈലെർ പുറത്തുവന്നിരിക്കുകയാണ്. കണ്ണഞ്ചിപ്പിക്കുന്ന കടലിന്റെ മായാ കാഴ്ചകളുമായി ടീം അവതാർ പ്രേക്ഷകരെ ആകാംഷയുടെ അങ്ങേയറ്റത്തേക്കാണ് എത്തിച്ചിരിക്കുന്നത്. സ്വന്തം കളക്ഷൻ റെക്കോർഡുകളെല്ലാം കാറ്റിൽ പറത്താൻ കെല്പുള്ള തരം ദൃശ്യവിരുന്നായിരിക്കും അവതാർ 2 എന്ന് നമുക്ക് പ്രത്യാശിക്കാം. ചിത്രത്തിന്റെതായി പുറത്തുവരുന്ന എല്ലാ വിശേഷങ്ങൾക്കും നല്ല സ്വീകാര്യതയാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിക്കുന്നത്. കടലിന്റെ ആഴങ്ങളിലെ വർണ്ണക്കാഴ്ചകളിലേക്ക് നമ്മെളെത്താൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ.

2022 ഡിസംബർ പതിനാറിനു ലോകം മുഴുക്കെ റിലീസ്സിനൊരുങ്ങുന്ന അവതാർ 2, ഇന്ത്യയിൽ ആറു ഭാഷകളിലായാണ് പ്രദർശനത്തിനെതുന്നത്. ചിത്രത്തിന്റെ നിർമ്മാണത്തിൽ ജെയിംസ് കാമറൂണിന്റെ കൂടെ ലൈറ്റ്സ്റ്റോം എന്റർടൈൻമെന്റ്സിന്റെ ജോൺ ലാൻഡോയും പങ്കുചേരുന്നു. രണ്ടായിരം കോടിയിലേറെയാണ് ഈ ബ്രഹ്‌മാണ്ട ചിത്രത്തിന്റെ മുതൽ മുടക്ക്. റിക്ക് ജാഫയുടെയും അമാൻഡാ സിൽവറിന്റെയും കൂടെ കാമറൂൺ തിരക്കഥയിലും പങ്കാളിയാണ്. പൻഡോറ എന്ന അത്ഭുതലോകത്തെ വിസ്മയം നിറഞ്ഞ ജലാശയങ്ങളിലൂടെയുള്ള ജേക്കിന്റെയും നെയ്ത്രിയുടെയും യാത്രയിൽ നമുക്കും പങ്കാളിയാവാൻ ഇനി ഏതാനും ദിവസങ്ങൾ കൂടെ കാത്തിരുന്നാൽ മതിയാകും

You might also like