ട്രെൻഡിനൊപ്പം കുഞ്ഞു വയറുമായി ആതിര മാധവിന്റെ തകർപ്പൻ ഡാൻസ്! 😳 വീഡിയോ ഏറ്റെടുത്ത് ആരാധകർ.!! [വീഡിയോ]

മലയാളികളുടെ പ്രിയതാരം ആണ് ആതിര മാധവ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന പരമ്പരയിലൂടെയായാണ് ആതിര മാധവ് പ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയത്. സീരിയലിൽ സുമിത്രയുടെ മൂത്ത മകനായ ഡോക്ടര്‍ അനിരുദ്ധിന്റെ ഭാര്യ ഡോക്ടര്‍ അനന്യയായാണ് ആതിര എത്തിയത്. പിന്നീട് സീരിയലിൽ നിന്ന് ചെറിയ ഇടവേള എടുത്ത താരം കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ് താനെന്ന്

വ്യക്തമാക്കിയിരുന്നു. അഭിനയത്തിനൊപ്പം തന്നെ സോഷ്യൽ മീഡിയയിലും സജീവമായ താരം പങ്കുവയ്ക്കുന്ന വീഡിയോകളും ചിത്രങ്ങളും എല്ലാം വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കും. അത്തരത്തിൽ താരം പങ്കു വെച്ചിരിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഇൻസ്റ്റഗ്രാം റീൽസിൽ ട്രെൻഡിങ്ങ് ആയ ജുഗുനു എന്ന ഗാനത്തിന് ചുവടു വെച്ചാണ് ആതിരാ മാധവ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

അധികം കാഠിന്യം കൊടുക്കാത്ത ചുവടുകൾക്കൊപ്പം അയാം പ്രഗ്നന്റ് എന്ന് ടീഷർട്ട് ആണ് താരം ധരിച്ചിരുന്നത്. കുഞ്ഞു വയറുമായി ട്രെൻഡിനൊപ്പം ചുവട് വെക്കാതിരിക്കാൻ കഴിഞ്ഞില്ല. എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്. വീഡിയോയ്ക്ക് ഇതിനോടകം തന്നെ നിരവധി ആരാധകർ കമന്റുമായി എത്തിയിട്ടുണ്ട്. ഒന്നാം വിവാഹ വാർഷിക ദിനത്തിലാണ് അമ്മയാകാനൊരുങ്ങുന്നതിന്റെ

സന്തോഷം പങ്കുവെച്ച് ആതിര മാധവ് രംഗത്തെത്തിയത്. രാജീവ് മേനോൻ ആണ് താരത്തിന്റെ ജീവിതപങ്കാളി. അന്ന് നിരവധി പേരാണ് ആതിരയ്ക്കും ഭർത്താവിനും സോഷ്യൽ മീഡിയ വഴി ആശംസകൾ അറിയിച്ചത്. ഗർഭിണിയാണെന്ന് അറിഞ്ഞ നാൾ മുതൽ ഉള്ള എല്ലാ വിശേഷങ്ങളും ആതിര ആരാധകരുമായി പങ്കുവെച്ചിരുന്നു. വീഡിയോ പങ്കുവെച്ച് കുറച്ചു നേരം കൊണ്ട് തന്നെ വൈറലായി കഴിഞ്ഞു. കഴിഞ്ഞ നവംബറിലായിരുന്നു ആതിര വിവാഹിതയായത്.

4.8/5 - (6 votes)
You might also like