കമലക്കുട്ടി അങ്ങ് മിടുക്കിയായല്ലോ! കുഞ്ഞു കമലയുടെ വളർച്ചയെ ക്യാമറയിൽ പകർത്തി അശ്വതി ശ്രീകാന്ത്.!! [വീഡിയോ] | Aswathy Sreekanth

അവതാരകയായും അഭിനേത്രിയായും പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് അശ്വതി ശ്രീകാന്ത്. റേഡിയോ ജോക്കിയായാണ് അശ്വതി ആദ്യം മലയാളികൾക്ക് സുപരിചിതയായത്. പിന്നീട് ഫ്ലവേഴ്സ് ചാനലിലെ പ്രമുഖ ഷോകളിൽ അവതാരികയായി, പിന്നീടങ്ങോട്ട് നിരവധി ആരാധകരെയാണ് അശ്വതിക്ക് ലഭിച്ചത്. ഇപ്പോഴിതാ യൂട്യൂബ് ചാനലിലൂടെയും താരം ലക്ഷക്കണക്കിന് സബ്സ്ക്രൈബ്ർസിനെ

സ്വന്തമാക്കിയിരിക്കുകയാണ്. ജീവിതത്തിലെ ഓരോ നല്ല നിമിഷങ്ങളും പ്രേക്ഷകരുമായി പങ്കുവയ്ക്കാൻ താരം മറക്കാറില്ല. ഇപ്പോഴിതാ രണ്ടാമത്തെ മകൾ കമലയുടെ വളർച്ചയെ ക്കുറിച്ചാണ് താരം പങ്കുവയ്ക്കുന്നത്. വീഡിയോ ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകർ സ്വീകരിച്ചത്. കമല കുട്ടിയുടെ ഓരോ വളർച്ചയും വീഡിയയിലൂടെ വ്യക്തമാണ്. രണ്ടാമത്തെ മകൾ ജനിക്കുന്നതിനു മുൻപ് ആണ്

താരം യൂട്യൂബ് ചാനൽ ആരംഭിച്ചത്. ഗർഭകാല ശുശ്രൂഷകളെ കുറിച്ചും മകൾ വന്ന ശേഷമുള്ള പ്രസവ ശുശ്രൂകളെകുറിച്ചുമെല്ലാം പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു. മൂത്ത മകളുടെ പേര് പത്മ എന്നാണ് അതു കൊണ്ട് തന്നെ രണ്ടാമത്തെ മകൾക്ക് പേരിടുമ്പോൾ അതിൽ ഒരു വ്യത്യസ്ത ഉണ്ടാകുമെന്ന് പ്രേക്ഷകർക്കും അറിയാമായിരുന്നു, പ്രതീക്ഷ കൈവിടാതെ മകൾക്ക് കമല എന്നാണ് പേര് നൽകിയത്. ഇപ്പോൾ

കമലയ്ക്ക് സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരാണുള്ളത്. കുഞ്ഞിന്റെ ചെറിയ ചെറിയ നിമിഷങ്ങൾ പോലും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. കമലയുടെ പുതിയ വീഡിയോ കണ്ട് പ്രേക്ഷകർ പറയുന്നത് അശ്വതിയെ പോലെ തന്നെ ഉണ്ട് എന്നാണ്. മാത്രമല്ല വളർന്നുവലുതായി അശ്വതിയെ പോലെ മിടുക്കി ആകട്ടെ എന്നും ആരാധകർ ആശംസിക്കുന്നുണ്ട്.

You might also like
നാവിൽ കപ്പലോടും രുചിയിൽ പയ്യോളി ചിക്കൻ ഫ്രൈ | Payyoli Chicken Fry സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി നടി സ്നേഹ | Actress Sneha Latest Photos അടിപൊളി രുചിയിൽ സ്പെഷ്യൽ ഗോതമ്പു ദോശ | Special Wheat Dosa Recipe തേങ്ങയും യീസ്റ്റ് ചേർക്കാതെ പഞ്ഞി പോലെ ഒരു അപ്പം | Soft Appam Recipe കുരുമുളകിട്ട അടിപൊളി മുട്ട പെപ്പർ റോസ്റ്റ് | Egg Pepper Roast Recipe