തന്റെ കുഞ്ഞു രാജകുമാരി അറിൻ ക്രിസ്മസ് ആഘോഷിക്കുന്ന ചിത്രങ്ങളും വീഡിയോയും പങ്കുവെച്ച് നടി അസിൻ!! | Asin Thottumkal shared daughter’s Christmas preparation
Asin Thottumkal shared daughter’s Christmas preparation : ക്രിസ്തുമസ് ദിനത്തിൽ തന്റെ മകളായ അറിന്റെ ചിത്രങ്ങൾ പങ്കുവെച്ച് പ്രമുഖ നടി അസിൻ. സമൂഹ മാധ്യങ്ങളിൽ വളരെ ആക്റ്റീവ് ആണ് നടി അസിൻ. തന്റെ വിശേഷങ്ങളും ചിത്രങ്ങളുമായി എത്തി ആരാധകരെ ഞെട്ടിക്കാറുണ്ട്. ഇപ്പോൾ ശ്രദ്ധ നേടുന്നത് ക്രിസ്മസ് ആഘോഷത്തിനിടെ പകർത്തിയ മകൾ അറിന്റെ ചിത്രങ്ങളാണ്. അസിൻ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ആണ് ചിത്രങ്ങളും വീഡിയോസും പങ്കുവച്ചത്.
അലങ്കാര വസ്തുക്കളും മറ്റും ഉപയോഗിച്ച് കമ്മലുണ്ടാക്കി കളിക്കുന്ന കുഞ്ഞ് അറിന്റെ ചിത്രവും വിഡിയോയും ആരാധകർ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. തന്റെ വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് ഇടവേള എടുത്ത താരം തന്റെ മകൾ അറിന്റെ വളർച്ചയുടെ ഓരോ ഘട്ടവും സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. 2017 ഒക്ടോബറിൽ ആണ് അസിന് മകൾ പിറന്നത്. പ്രമുഖ വ്യവസായിയായ രാഹുല്‍ ശർമയാണ് അസിന്റെ ഭര്‍ത്താവ്.

2016 ജനുവരിയിൽ ആണ് ഇവര്‍ വിവാഹിതരായത്. വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ ആണ് മലയാളത്തിൽ ചെയ്തതെങ്കിലും തമിഴിൽ സൂപ്പർ താരമായി മാറിയ ആളാണ് അസിൻ. തന്റെ കുഞ്ഞു രാജകുമാരിയുടെ പുതിയ ചിത്രങ്ങൾക്ക് വലിയ സപ്പോർട് ആണ് ലഭിക്കുന്നത്. കൊച്ചിയിലെ സെൻറ് തെരേസാസ്സിൽ നിന്ന് ബിരുദം നേടിയ അസിൻ പിന്നീട് കുടുംബത്തോടെ ചെന്നൈയിലേക്ക് താമസം മാറ്റി. അസിൻ നടി ആവുന്നതിന് മുൻപ് കുറച്ചുകാലം മോഡലിംഗിന്നും ബിസിനസ് ചെയ്യാനും മാറ്റി വെച്ചിരുന്നു.
പ്രശസ്ത മലയാള സംവിധായകൻ ആയ സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ “നരേന്ദ്രൻ മകൻ ജയകാന്താൻ വക” എന്ന മലയാള ചിത്രത്തിലൂടെ ആണ് ബിഗ് സ്ക്രീനിൽ എത്തി ചേർന്നത്. 2001 ൽ ആണ് ഈ ചിത്രം ഇറങ്ങിയത്. ഈ സിനിമയിൽ അസിന്റെ നായകനായി അഭിനയിച്ചത് കുഞ്ചാക്കോ ബോബൻ ആണ്. തമിഴിൽ അസിൻ ആദ്യമായി അഭിനയിച്ചത് എം കുമരൻ സൺ ഓഫ് മഹാലക്ഷ്മി എന്നതാണ്. ഈ ചിത്രത്തിന് മികച്ച പുതുമുഖ നടിക്കുള്ള ഫിലിം ഫെയർ അവാർഡ് ലഭിച്ചിട്ടുണ്ട്.