ഈ സുഹൃത്തുക്കള്ളിൽ ഒരാൾ ഇന്നത്തെ മലയാള സിനിമയിലെ യുവ നടൻ!! ആരാണെന്ന് മനസ്സിലായോ?? | Celebrity Childhood Photo

Celebrity Childhood Photo : മലയാള സിനിമയിലെ നടി നടന്മാർ മലയാളികൾക്ക് എന്നും ഒരു ഹരമാണ്. പ്രത്യേകിച്ച് യുവ നടി നടന്മാർ ആണ് ഇന്നത്തെ യുവാക്കളിൽ ഏറ്റവും സ്വാധീനം ചെലുത്തുന്നത് എന്നും പറയാം. അത്തരത്തിൽ ഇന്നത്തെ യുവാക്കൾ ക്കിടയിൽ ഏറ്റവും സ്വാധീനം ചെലുത്തിയ ഒരു യുവ നടന്റെ പഴയ കാലത്തെ ചിത്രമാണ് ഇവിടെ നിങ്ങൾ കാണുന്നത്. മലയാള സിനിമ പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന ഈ യുവനടൻ ആരാണെന്ന് നിങ്ങൾക്ക് മനസ്സിലായോ?

മനസ്സിലാക്കാൻ പ്രയാസമാണ് അല്ലേ. ഒരുപക്ഷേ ഇത് നിങ്ങൾ ഏറെ ഇഷ്ടപ്പെടുന്ന അല്ലെങ്കിൽ ഒരു ആരാധനാപാത്രമായി കാണുന്ന നടൻ ആയിരിക്കാം, എന്നാൽ അദ്ദേഹത്തിന്റെ വളരെ ചെറുപ്പകാലത്തുള്ള ഈ ചിത്രം നോക്കി ഇത് ആരാണെന്ന് മനസ്സിലാക്കുന്നത് വളരെ ബുദ്ധിമുട്ട് തന്നെ. അതുകൊണ്ട്, ഇനിയും ഈ ചിത്രം കണ്ട് ഇത് ആരാണെന്ന് മനസ്സിലാകാത്തവർ വിഷമിക്കേണ്ട.

asif ali old pic
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാളികളെ നിരവധി തവണ അമ്പരപ്പിച്ച യുവനടൻ ആസിഫ് അലിയുടെ പഴയ കാല ചിത്രമാണ് നിങ്ങൾ ഇവിടെ കാണുന്നത്. യുവ നടന്മാർക്കിടയിൽ കഥാപാത്രങ്ങളിലെ വൈഭവങ്ങൾ കൊണ്ട് ശ്രദ്ധേയനായ നടനാണ് ആസിഫ് അലി. വലിയ സിനിമ പാരമ്പര്യങ്ങളില്ലാതെ തന്റെ സ്വതസിദ്ധമായ കഴിവു കൊണ്ട് മലയാള സിനിമയിൽ ഒരു സ്ഥാനം കണ്ടെത്തിയ നടനാണ് ആസിഫ് അലി.

2009-ൽ പുറത്തിറങ്ങിയ ‘ഋതു’ എന്ന ചിത്രത്തിലൂടെ സംവിധായകൻ ശ്യാമപ്രസാദ് ആണ് ആസിഫ് അലിയെ ആദ്യമായി മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തുന്നത്. പിന്നീട്, ‘അപൂർവരാഗം’, ‘ട്രാഫിക്’, ‘ബാച്‌ലർ പാർട്ടി’, ‘ഹണി ബി’, ‘ബൈസിക്കിൾ തീവ്സ്’, ‘അഡ്വഞ്ചേഴ്സ്‌ ഓഫ് ഓമനക്കുട്ടൻ’, ‘വിജയ് സൂപ്പറും പൗർണ്ണമിയും’ തുടങ്ങി നിരവധി വ്യത്യസ്തതയാർന്ന സിനിമകൾ ആസിഫ് അലി മലയാള സിനിമ പ്രേക്ഷകർക്ക് സമ്മാനിച്ചു. സിബി മലയിൽ സംവിധാനം ചെയ്യുന്ന ‘കൊത്ത്’ എന്ന ചിത്രമാണ് ആസിഫ് അലിയുടേതായി ഇനി റിലീസിന് ഒരുങ്ങുന്നത്.

asif ali photo
You might also like