പുതിയ വീട് സ്വന്തമാക്കി ആസിഫ് അലി.. ഇനി താരം മമ്മൂട്ടിയുടെ അയൽക്കാരൻ; പുതിയ വീടിന്റെ വിശേഷങ്ങൾ അറിയാം.!! | Asif Ali Buying his New Home Near to Mammotty House

Asif Ali Buying his New Home Near to Mammotty House : മലയാള സിനിമയിലെ യുവനടന്മാരിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടന്മാരിൽ ഒരാളാണ് ആസിഫ് അലി. അഭിനയ മികവ് കൊണ്ടും, വ്യത്യസ്തത നിറഞ്ഞ കഥാപാത്രങ്ങൾ കൊണ്ടും ആസിഫ് അലി എന്ന നടൻ മറ്റുള്ളവരിൽ നിന്നും ശ്രദ്ധേയനായി നിൽക്കുന്നു. ആസിഫ് അലിയുടെ കഥാപാത്രങ്ങളോടുള്ള ഇഷ്ടം പോലെ തന്നെ, അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തലെ വിശേഷങ്ങൾ പിന്തുടരാനും ആരാധകർക്ക് ഏറെ ഇഷ്ടമാണ്.

അത്തരത്തിൽ അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തിൽ നിന്നുള്ള ഒരു സന്തോഷ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ആസിഫ് അലി പുതിയൊരു വീട് സ്വന്തമാക്കിയിരിക്കുകയാണ്. പനമ്പള്ളി നഗറിൽ സൂപ്പർസ്റ്റാർ മമ്മൂട്ടിയുടെ വീടിനടുത്താണ് ആസിഫ് അലി ഭവനം സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഭാര്യ സമക്കൊപ്പം, ഗാലക്സി ഹോംസിന്റെ ഓഫീസിൽ എത്തിയാണ് ആസിഫ് അലി പുതിയ ഫ്ലാറ്റിന്റെ താക്കോൽ ഏറ്റുവാങ്ങിയത്.

Asif Ali New Home
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

തന്റെ മിനി കൂപ്പറിൽ എത്തിയ ആസിഫ് അലി, ഉടമകളുമായി ഹസ്തധാനം ചെയ്ത് ഓഫിസിലെത്തി, ഉടമകളിൽ ഒരാളിൽ നിന്ന് ഭാര്യ സമയുമൊത്ത് താക്കോൽ സ്വീകരിക്കുകയായിരുന്നു. തുടർന്ന്, ഇരുവരും തങ്ങളുടെ പുതിയ ഫ്ലാറ്റ് സന്ദർശിച്ചാണ് മടങ്ങിയത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘കൂമൻ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് ഇപ്പോൾ ആസിഫ് അലി. സണ്ണി വെയ്നൊപ്പം പ്രധാന വേഷം കൈകാര്യം ചെയ്യുന്ന രാജീവ്‌ രവി ചിത്രം

‘കുറ്റവും ശിക്ഷയും’ ആണ് ആസിഫ് അലിയുടെ അടുത്തതായി പുറത്തിറങ്ങാനൊരുങ്ങുന്ന ചിത്രം. മെയ്‌ 27-നാണ് ചിത്രം തിയ്യറ്ററുകളിൽ എത്തുക. നിവിൻ പോളിക്കൊപ്പം പ്രധാന വേഷത്തിലെത്തുന്ന അബ്രിഡ് ഷൈൻ ചിത്രം ‘മഹാവീര്യർ’, നിഖില വിമലിനൊപ്പം നായക വേഷം കൈകാര്യം ചെയ്യുന്ന ഹേമന്ത് കുമാർ ചിത്രം ‘കൊത്ത്’ തുടങ്ങിയ ചിത്രങ്ങൾ ആസിഫ് അലിയുടേതായി അണിയറയിൽ ഒരുങ്ങുകയാണ്.

You might also like