പുതിയ നേട്ടത്തിന്റെ തിളക്കത്തിൽ ആസിഫ് അലിയും കുടുംബവും; പുത്തൻ ബി എം ഡബ്ല്യൂ സെവൻ സീരീസ് സ്വന്തമാക്കി താരം !! | Asif Ali bought BMW 7 series latest viral malayalam
എറണാംകുളം : നിരവധി മലയാളം സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ നടനാണ് ആസിഫ് അലി. വ്യത്യസ്തത നിറഞ്ഞ താരത്തിന്റെ സ്വഭാവം തന്നെയാണ് താരത്തിന് കൂടുതൽ പ്രേക്ഷകരുമായി അടുപ്പിച്ചത്. എല്ലാ ആരാധകരെയും ഒരുപോലെ തന്നോട് ചേർത്ത് നിർത്താൻ ആസിഫ് കാണിക്കുന്ന മനസ്സിനെക്കുറിച്ച് എല്ലാ ജനങ്ങളും ഒരുപോലെ സംസാരിക്കാറുണ്ട്. താരത്തിന്റെതായ വാർത്തകൾക്ക് സമൂഹമാധ്യമങ്ങളിൽ വലിയ ജനപിന്തുണയാണ് എല്ലായിപ്പോഴും ലഭിക്കാറുള്ളത്.
2009ൽ ശ്യാമപ്രസാദിന്റെ സംവിധാനത്തിൽ പിറന്ന ഋതു എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമ ലോകത്തേക്ക് ചുവട് വെക്കുന്നത്. അതിനുശേഷം
ഒട്ടനേകം സിനിമകൾ. താരത്തിന്റെ പുതിയ ഒരു വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. ബിഎംഡബ്ല്യുവിന്റെ അത്യാഡംബര കാറായ സെവൻ സീരീസ് സ്വന്തമാക്കിയിരിക്കുകയാണ് താരം ഇപ്പോൾ. സെവൻ സീരീസിന്റെ 730 എൽഡി ഇൻഡിവിജ്ൽ എം സ്പോർട്ട് എഡിഷനാണ് ആസിഫ് അലിയുടെ ഈ പുതിയ കാർ.

ഭാര്യ സമയ്ക്കും മക്കളായ ആദം, ഹയ എന്നിവർക്കൊപ്പമെത്തിയാണ് ആസിഫ് പുതിയ വാഹനം ഏറ്റുവാങ്ങിയത്.കാറിന്റെ എക്സ് ഷോറൂം വില ഏകദേശം 1.35 കോടിയോളം വരും. കഴിഞ്ഞവർഷം അവസാനമാണ് താരം ലാൻഡ് റോവർ ഡിഫൻഡർ സ്വന്തമാക്കിയത്. ഇപ്പോൾ വാങ്ങിയിരിക്കുന്ന ഈ പുതിയ കാറിന് മൂന്നു ലീറ്റർ ഡീസൽ എൻജിൻ ഉപയോഗിക്കുന്നു. കൂടാതെ 265 ബിഎച്ച്പി കരുത്തും 620 എൻഎം ടോർക്കുമുണ്ട്. വേഗം നൂറു കടക്കാൻ 6.2 സെക്കൻഡ് മാത്രം മതി ഈ കരുത്തൻ കാറിന്.ഇന്റീരിയർ ട്രിമ്മിലേയും സെന്റർ കൺസോൾ കവറിലേയും ബാഡ്ജിങ്, പേർസണലൈസിഡ് റീയർ സീറ്റ് ഹെഡ്റെസ്റ്റ്, ബാക് റെസ്റ്റ്, നാപ്പ ലെതർ അപ്ഹോൾസറി തുടങ്ങി ഒട്ടനവധി സവിശേഷതകൾ 730 എൽഡി ഇൻഡിവിജ്വൽ എം സ്പോട് എഡിഷനിലൽ ഉൾപ്പെടുത്തിയിട്ടുണ്ട് .
നേരത്തെ പൃഥ്വിരാജും ടോവിനോയും സെവൻ സീരിസ് വാഹനങ്ങൾ വാങ്ങിയിരുന്നു.ഷാജി കൈലാസിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘കാപ്പ’, സേതു സംവിധാനം ചെയ്ത ‘മഹേഷും മാരുതിയും’ എന്നീ ചിത്രങ്ങളാണ് ഒടുവിലായി തിയേറ്ററിലെത്തിയ ആസിഫ് ചിത്രങ്ങൾ മഹേഷും മാരുതിയും എന്ന ചിത്രം ഇപ്പോൾ സമ്മിശ്ര പ്രതികരണമാണ് തിയേറ്ററിൽ നേടിക്കൊണ്ടിരിക്കുന്നത്. Story highlight : Asif Ali bought BMW 7 series latest viral malayalam