ആശാ ശരത്തിന്റെ മകൾ ഉത്തരയുടെ വിവാഹ റിസപ്ഷൻ.. മുംബൈ നഗരത്തെ ഇളക്കി മറിച്ച കേരള വെഡിങ്!! | Asha Sharath Daughter Uthara Sharath Wedding Reception Video Viral Entertainment News Malayalam

Asha Sharath Daughter Uthara Sharath Wedding Reception Video Viral Entertainment News Malayalam

Asha Sharath Daughter Uthara Sharath Wedding Reception Video Viral Entertainment News Malayalam : മലയാളികൾക്ക് സുപരിചിതമായ താരമാണ് ആശാ ശരത്. നിരവധി മലയാള സിനിമകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന താരം. ദൃശ്യം എന്ന സിനിമയിലെ ഐപിഎസ് ഓഫീസർ ആയി ആശ വേഷമിട്ടതാണ് ഇന്നും പ്രേക്ഷകരുടെ മനസ്സിൽ മായാതെ നിൽക്കുന്നത്. സിനിമകളിൽ മാത്രമല്ല നിരവധി ടെലിവിഷൻ പരമ്പരകളിലും ആശ ഇതിനോടകം തന്നെ അഭിനയിച്ചിട്ടുണ്ട്. താരം തന്റെ എല്ലാ വിശേഷങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്.

ആശയ്ക്കും ഭർത്താവ് ശരത്തിനും രണ്ട് പെൺമക്കൾ ആണുള്ളത്. ഉത്തരയും കീർത്തനയും. അമ്മയെപ്പോലെ തന്നെ മകൾ ഉത്തരയും സിനിമ മേഖലയിലും നൃത്തരംഗത്തും സജീവസാന്നിധ്യമാണ്. ഈയടുത്ത് മകൾ ഉത്തരയുടെ വിവാഹ വിശേഷങ്ങൾ ആയിരുന്നു സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ഏറ്റവും ആർഭാടകരമായ രീതിയിൽ ആയിരുന്നു കല്യാണവും റിസപ്ഷനും അതിനോടനുബന്ധിച്ചുള്ള മറ്റു ചടങ്ങുകളും ആശാ ശരത്തും കുടുംബവും ഒരുക്കിയിരുന്നത്.

Asha Sharath Daughter Uthara Sharath Wedding Reception Video Viral Entertainment News Malayalam

സിനിമ മേഖലയിലെ എല്ലാ പ്രിയ താരങ്ങളും മുൻനിര താരങ്ങളും ചടങ്ങിൽ പങ്കെടുക്കാനായി എത്തിയിരുന്നു. വിവാഹത്തിന്റെ ഒരുക്കങ്ങൾ മുതലുള്ള എല്ലാ കാര്യങ്ങളും ആശ പ്രേക്ഷകരെ അറിയിക്കാനും മറന്നിരുന്നില്ല. ഉത്തരയുടെ ഭർത്താവാണ് ആദിത്യൻ. അങ്കമാലിക്കടുത്തുള്ള കറുകുറ്റിയിലുള്ള അഡ്ലക്സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ വച്ചായിരുന്നു ഉത്തരയുടെ വിവാഹം. ഖെദ്ദ എന്ന ചിത്രത്തിൽ ആശയോടൊപ്പം മകൾ ഉത്തരയും അഭിനയിച്ചിരുന്നു.

ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് ഉത്തരയുടെ റിസപ്ഷന്റെ വീഡിയോയാണ്. ആഢംബര പൂർണമായ ഈ റിസപ്ഷനിൽ എല്ലാവിധ അലങ്കാരങ്ങളും ഒരുക്കിയിരുന്നു. കഥകളി മോഹിനിയാട്ടം തുടങ്ങി നിരവധി കലാരൂപങ്ങളും റിസപ്ഷൻ വേദിയെ മനോഹരമാക്കാൻ കൊണ്ടു വന്നിരുന്നു. മുംബൈയിൽ വെച്ചാണ് വിവാഹത്തിന്റെ റിസപ്ഷൻ നടത്തിയത്. ഇവിടെ നിന്നുള്ള റിസപ്ഷന്റെ വീഡിയോയാണ് പ്രേക്ഷകശ്രദ്ധ നേടുന്നത്. റിസപ്ഷനിൽ അണിഞ്ഞൊരുങ്ങി എത്തിയ കീർത്തനയുടെ റിസപ്ഷൻ ലുക്കിനെ പറ്റിയും നിരവധി ആരാധകർ കമന്റ് ചെയ്യുന്നുണ്ട്.

5/5 - (1 vote)
You might also like