താര കുടുംബത്തിൽ ആഘോഷരാവ്; ആശാ ശരത്തിന്റെ മകൾ ഉത്തര ശരത്തിന് കിട്ടിയ അംഗീകാരം ചില്ലറയല്ല !! | Asha Sharath daughter Uthara Sharath graduation latest malayalam

യുണൈറ്റഡ് കിങ്ഡം : കേരളത്തിലെ അറിയപ്പെടുന്ന ഒരു നർത്തകിയും ബിസിനസ്സ് വനിതയും സിനിമാ സീരിയൽ നടിയുമാണ് ആശാ ശരത്ത്. മികച്ച നർത്തകിയായി വരാണസിയിൽ വച്ച് ഇന്ത്യാതലത്തിൽ തിരഞ്ഞെടുക്കപ്പെട്ട ശേഷം വിവാഹം കഴിച്ച താരം പിന്നീട് ദുബായിലെത്തുകയും ശേഷം റേഡിയോ, ടെലിവിഷൻ എന്നീ മാധ്യമങ്ങളിലൂടെ സിനിമയിലെത്തുകയുമായിരുന്നു. മോഹൻലാൽ നായകനായ ദൃശ്യം എന്ന സിനിമയിലെ ആശയുടെ ഐ.ജി. വേഷം പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. താരത്തിന്റെ ഭർത്താവാണ്

ശരത്. രണ്ടു കുട്ടികൾ ആണ് ഇവർക്ക് ഉള്ളത്. ഉത്തരയും കീർത്തനയും ഇതിൽ ഉത്തര ഗദ്ദ എന്ന ചിത്രത്തിൽ ആശ ശരത്തിനൊപ്പം അഭിനയിച്ചിരുന്നു. സക്കറിയയുടേ ഗർഭിണികൾ എന്ന സിനിമയിലൂടെയാണ് ആശ വെള്ളിത്തിരയിലേക്ക് പ്രവേശിക്കുന്നത്. കുങ്കുമപ്പൂവ് എന്ന പരമ്പരയിൽ ജയന്തി എന്ന ആശയുടെ കഥാപാത്രത്തെ ഇന്നും പ്രേക്ഷകർ ഹൃദയത്തോട് ചേർക്കുന്നു. എല്ലാ വിശേഷങ്ങളും ആരാധകരോട് താരം പങ്കുവെക്കാറുണ്ട്. ഇപ്പോൾ ഇതാ തന്റെ മകൾ ഉത്തരയുടെ വിശേഷവുമായി ആണ്

Asha Sharath daughter Uthara Sharath graduation latest malayalam

താരം എത്തിയിരിക്കുന്നത്. താരത്തിന്റെ മകൾ ഉത്തര യുകെയിലെ വാർവിക് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദാനന്തരം ബിരുദം നേടിയിരിക്കുകയാണ്. മാസ്റ്റർ ഇൻ ബിസിനസ് അനലിറ്റിക്സിലാണ് ഉത്തര ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.ഒപ്പം നിന്നുകൊണ്ടുള്ള ആശയുടെയും ഭർത്താവ് ശരത്തിന്റെയും ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിട്ടുള്ളത്.

ബിസിനസ് സ്കൂളിന്റെ മുന്നിൽ നിന്നുള്ള ചിത്രവും ഇതിനോടൊപ്പം ഉണ്ട്. പങ്കു വെച്ച ചിത്രത്തിന് താഴെയായി ആശ ഇങ്ങനെ കുറിച്ചിരിക്കുന്നു. “Im overwhelmed with happiness to see my little Panku graduate from her Masters in Business Analytics from Warwick University, UK. Always remember that you are braver than you believe, stronger than you seem, smarter than you think, and loved more than you’ll ever know. We love you”. Story highlight : Asha Sharath daughter Uthara Sharath graduation latest malayalam

Rate this post
You might also like