മകളുടെ കല്യാണ ഒരുക്കങ്ങൾ പൊടി പൊടിച്ച് ആശ ശരത്; കല്യാണ സാരിയിൽ കൺഫ്യൂഷൻ അടിച്ച് താരം !!! | Asha Sharath & daughter selecting wedding saree latest viral malayalam

എറണാംകുളം : അമ്മയ്ക്കൊപ്പം തന്നെ നൃത്ത വേദികളിൽ നിറസാന്നിധ്യമായ വ്യക്തിയാണ് പ്രശസ്ത സിനിമാ നടിയും നർത്തകയുമായ ആശാ ശരത്തിന്റെ മകൾ ഉത്തരാശരത്ത്. ഉത്തരയെ കുറിച്ചുള്ള വാർത്തകളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. ഈയടുത്ത് ഉത്തര അഭിനയിച്ച ഒരു പുതിയ സിനിമ റിലീസ് ആയിരുന്നു .ഗദ്ദ എന്നായിരുന്നു ഈ ചിത്രത്തിന്റെ പേര്. ആശാ ശരത്തിനൊപ്പം തന്നെയാണ് ഈ ചിത്രത്തിൽ മകളും വേഷമിട്ടത്. നൃത്തത്തിൽ മാത്രമല്ല അഭിനയത്തിലും ഉത്തര തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. സിനിമയിൽ എന്നപോലെ സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് ആശാ ശരത്.

ആശയ്ക്കും ഭർത്താവ് ശരത്തിനും രണ്ടു മക്കളാണ്. മൂത്ത മകൾ ഉത്തരയും രണ്ടാമത്തെ മകൾ കീർത്തനയും. ഉത്തരയെ പങ്കുവെന്നാണ് വിളിക്കാറുള്ളത്. 2021 ലാണ് ഉത്തരയുടേയും ആദിത്യയുടെയും വിവാഹനിശ്ചയം കഴിഞ്ഞത്. ഇവരുടെ വിവാഹനിശ്ചയ വാർത്തകൾ അന്ന് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലിൽ വച്ചായിരുന്നു ഇവരുടെയും വിവാഹനിശ്ചയം നടന്നത്. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നിരവധി താരങ്ങളുടെയും സാന്നിധ്യത്തിൽ വിശാലമായി തന്നെയാണ് വിവാഹനിശ്ചയചടങ്ങുകൾ നടന്നത്.

 Asha Sharath & daughter selecting wedding saree latest viral malayalam

നടൻമാരായ മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, മനോജ് കെ ജയൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തിരുന്നു. എന്നാൽ ഇപ്പോൾ ഇതാ ആശാ ശരത്ത് തന്നെ യൂട്യൂബ് ചാനലിലൂടെ മകൾ ഉത്തരയുടെ വിവാഹ വിശേഷങ്ങളാണ് ഇപ്പോൾ ആരാധകരോട് പങ്കുവെച്ചിരിക്കുന്നത്. മകൾ ഉത്തരയ്ക്ക് ഏത് സാരി വേണം വിവാഹത്തിന് ഉടുക്കാൻ എന്നതിന്റെ സംശയത്തിലാണ് ആശാ ശരത്ത്. മൂന്നു സാരികൾ സെലക്ട് ചെയ്തു വെച്ചിരിക്കുന്നതും, അത് എങ്ങനെ തയ്ക്കണം,എപ്പോൾ ഉടുക്കണം എന്നെല്ലാം ആലോചിക്കുന്നതും വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഉത്തരയുടെ വിവാഹ വസ്ത്രം ഡിസൈൻ ചെയ്യുന്ന വ്യക്തികളും വീഡിയോയിൽ ഉണ്ട്.

ഉത്തരയുടെ സാന്നിധ്യത്തിൽ തന്നെയാണ് വിവാഹ സാരി സെലക്ട് ചെയ്യുന്നത്. ഏതു സാരി വിവാഹത്തിന് ഉടുക്കണമെന്ന് എനിക്ക് ആശങ്കയാണെന്നും നിങ്ങളെന്നെ സഹായിക്കണമെന്നും നിങ്ങൾക്ക് ഇഷ്ടപ്പെട്ട സാരി കമന്റ് ചെയ്യണമെന്നും ആശാ ശരത്ത് ആരാധകരെ അറിയിച്ചിരിക്കുന്നു. ഈ വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളാണ് പ്രേക്ഷകർ രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്. വിവാഹത്തിന്റെ സന്തോഷത്തിലാണ് മകൾ ഉത്തരയും. Story highlight : Asha Sharath & daughter selecting wedding saree latest viral malayalam

Rate this post
You might also like