ആശ ശരത്തിന്റെ മകൾക്ക് വിവാഹം; അത്യാഢംബര ഹൽദി ചടങ്ങുകൾ; പാട്ടു പാടി തകർത്ത് ആടി ലാലും കുടുംബവും !! | Asha Sharath Daughter Haldi Latest Viral Malayalam

Asha Sharath Daughter Haldi Latest Viral Malayalam : ക്ലാസിക്കൽ നൃത്തത്തിലൂടെയും സിനിമയിലൂടെയും പ്രേക്ഷക ഹൃദയം കവർന്ന താരമാണ് ആശാ ശരത്. അറിയപ്പെടുന്ന നർത്തകിയും അഭിനയത്രിയും മാത്രമല്ല നല്ലൊരു ബിസിനസ് വനിതയും കൂടിയാണ് താരം. സിനിമ മേഖലയിലും നൃത്തത്തിലും എന്നതുപോലെ തന്നെ സോഷ്യൽ മീഡിയയിലും താരം സജീവ സാന്നിധ്യമാണ്. ഈയടുത്താണ് ആശാ ശരത്തും മകൾ ഉത്തരയും ചേർന്ന് അഭിനയിച്ച ഗദ്ദ എന്ന സിനിമ പ്രേക്ഷകർക്കു മുൻപിൽ എത്തിയത്. സിനിമ വൻ വിജയം തന്നെ നേടുകയും ചെയ്തിരുന്നു.

എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മകൾ ഉത്തരയുടെ വിവാഹ വിശേഷങ്ങളാണ് ആശാ ശരത്ത് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു കൊണ്ടിരുന്നത്. ദൃശ്യം എന്ന സിനിമയിലൂടെയാണ് ആശാ ശരത് കൂടുതൽ ജനപ്രീതി നേടിയത്. താരത്തിന്റെ ഭർത്താവിന്റെ പേരാണ് ശരത്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. ആശ തന്റെ പതിനെട്ടാമത്തെ വയസ്സിലാണ് വിവാഹിതയായത്. തന്റെ വിവാഹത്തെക്കുറിച്ചും ഭർത്താവ് തനിക്ക് തന്നിട്ടുള്ള സമ്മാനങ്ങളെക്കുറിച്ചും ഇതിനു മുൻപ് ആശാ ശരത്ത് പ്രേക്ഷകരോട് തുറന്നു പറഞ്ഞിരുന്നു.രണ്ടു മക്കളാണ് ഉള്ളത്.

Asha Sharath Daughter Haldi Latest Viral Malayalam

ഉത്തര,കീർത്തന എന്നിവരാണ് മക്കൾ ഉത്തര അമ്മയെ പോലെ തന്നെ തന്നെ നൃത്തലോകത്തും ഇപ്പോൾ അഭിനയിലോകത്തും സജീവ സാന്നിധ്യമായി തുടങ്ങിയിരിക്കുന്നു. ഇപ്പോഴിതാ ഉത്തരയുടെ ഹൽദി വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടുന്നത്. എല്ലാവരും മഞ്ഞനിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞ് വളരെ സന്തോഷമായി ചടങ്ങിൽ പങ്കെടുക്കുന്നത് കാണാം.വളരെ വ്യത്യസ്തമായാണ് ഉത്തര ചടങ്ങിനായി വേഷം ധരിച്ചിരിക്കുന്നത്. ഉത്തരയുടെ വിവാഹ വസ്ത്രങ്ങൾ വളരെ ശ്രദ്ധയോടെയാണ് ആശ സെലക്ട് ചെയ്തത്.

വിവാഹ വസ്ത്രങ്ങൾ സെലക്ട് ചെയ്യുന്നതിനായി പ്രേക്ഷകരുടെ അഭിപ്രായം ചോദിക്കുന്ന ഒരു വീഡിയോയും താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഉത്തരയുടെ വിവാഹനിശ്ചയം നടന്നത്.ആദിത്യയാണ് വരൻ. മാർച്ച് 18നാണ് ഇരുവരുടെയും വിവാഹം തീരുമാനിച്ചിരിക്കുന്നത്.കൊച്ചിയിലെ സ്വകാര്യഹോട്ടലിൽ വച്ച് നടന്ന നിശ്ചയ ചടങ്ങിൽ ആശ ശരത്തിന്റെ കുടുംബാംഗങ്ങളും കൂടാതെ അടുത്ത സുഹൃത്തുക്കളും, നിരവധി താരങ്ങളും തുടങ്ങി ഒട്ടനവധി പേർ പങ്കെടുത്തിരുന്നു.

5/5 - (1 vote)
You might also like