യുവ മിഥുനങ്ങളെ പോലെ ആടി തിമിർത്ത് ആശ ശരത്തും ഭർത്താവും.. മകളുടെ സംഗീത് നൈറ്റിൽ തിളങ്ങി ആശ ശരത്ത്.!! | Asha Sharath Dance With Husband At Utharas Wedding Sangeet Night Viral Entertainment News Malayalam

Asha Sharath Dance With Husband At Utharas Wedding Sangeet Night Viral Entertainment News Malayalam

Asha Sharath Dance With Husband At Utharas Wedding Sangeet Night Viral Entertainment News Malayalam : നർത്തകി, നടി എന്നീ മേഖലകളിൽ തിളങ്ങി മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് ആശാ ശരത്ത്‌. താരം സിനിമ ലോകത്തേക്ക് എത്തിയത് കുങ്കുമപ്പൂവ് എന്ന സീരിയലിലൂടെ മിനിസ്ക്രീനിൽ സുപരിചിതയായി മാറിയ ശേഷമാണ്. താരം ഫ്രൈഡേ അർധനാരി, സക്കറിയയുടെ ഗർഭിണികൾ, കർമ്മയോദ്ധ എന്ന ചിത്രങ്ങളിൽ തന്റെ അഭിനയ മികവ് തെളിയിച്ചു.

ജിത്തു ജോസഫിന്റെ സംവിധാനത്തിൽ പുറത്തിറങ്ങി വൻ ഹിറ്റായി മാറിയ ചിത്രം ദൃശ്യത്തിലൂടെയാണ് ആശാ ശരത്തിന്റെ കരിയർ കൂടുതൽ മികവുറ്റതായി മാറിയത്. തന്റെ പതിനെട്ടാം വയസ്സിൽ വിവാഹിതയാകേണ്ടി വന്ന താരം തുടർന്ന് ദുബായിൽ ഭർത്താവിനൊപ്പം താമസമാക്കുകയായിരുന്നു. തുടർന്ന് ദുബായിൽ നൃത്ത വിദ്യാലയം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ആശ ശരത്തിന് രണ്ടു മക്കളാണ് ഉത്തരയും, കീർത്ഥനയും. ഇക്കഴിഞ്ഞ മാർച്ച് 18നാണ് മനോഹരമായ ചടങ്ങുകളോടെ വിവാഹ ആഘോഷങ്ങൾ നടന്നത്.

Asha Sharath Dance With Husband At Utharas Wedding Sangeet Night Viral Entertainment News Malayalam

താര പുത്രിയുടെ വിവാഹ ചടങ്ങിന് മെഹന്ദി, ഹൽദി, സംഗീത് എന്നീ ചടങ്ങുകൾ വിവാഹ ആഘോഷത്തിനോട് അനുബന്ധിച്ച് നടത്തിയിരുന്നു. ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ വലിയ ശ്രദ്ധ നേടുന്നത് താരത്തിന്റെയും ഭർത്താവിന്റെയും വീഡിയോ ദൃശ്യങ്ങളാണ്. മകളുടെ വിവാഹ ആഘോഷത്തോട് അനുബന്ധിച്ച് നടത്തിയ സംഗീത് നൈറ്റിൽ വെച്ചാണ് ഇരുവരും മനോഹരമായി ചുവടുവച്ചത്. ഇരുവരും ഡാൻസ് ചെയ്തത് ഈറൻ മേഘം എന്ന പാട്ടിനൊപ്പം ആണ്. കൂടാതെ ഈ ഗാനത്തിന് തന്റെ ജീവിതത്തിൽ വളരെയധികം പ്രാധാന്യമുണ്ടെന്നും ആശ കൂട്ടിച്ചേർത്തു.

“താരം തന്റെ പതിനെട്ടാം വയസ്സിൽ വിവാഹം കഴിച്ചതാണ്. ചില പാട്ടുകൾ കേൾക്കുമ്പോൾ ഇതെല്ലാം ഓർമ്മ വരും, തന്റെ ഭർത്താവ് വിവാഹാലോചനയുമായി എത്തിയത് ടിവിയിലെ ഒരു ഡാൻസ് പ്രോഗ്രാം കണ്ടിട്ടാണ്. വിവാഹത്തിന് അടുത്ത ദിവസങ്ങളിലാണ് ഇരുവരും നേരിട്ട് കണ്ടത്. ഇരുവരും നേരിൽ കാണുന്നതിനു മുൻപ് അദ്ദേഹം ഈ ഗാനം റെക്കോർഡ് ചെയ്ത് അയച്ചു തന്നിരുന്നു. എന്നാൽ അദ്ദേഹത്തിന് പാടാനുള്ള കഴിവ് ഒന്നും ഉണ്ടായിരുന്നില്ല എങ്കിലും ഈ ഗാനത്തിന് ഓരോ വരികളിലും അദ്ദേഹത്തിന്റെ മനസ് ഉണ്ടായിരുന്നു.

5/5 - (1 vote)
You might also like