മുല്ലപ്പൂവിന്റെ നൈർമല്യം; മകളുടെ വിവാഹത്തിൽ നക്ഷത്ര തിളക്കത്തോടെ ആശാ ശരത്; കണ്ണെടുക്കാൻ തോന്നാത്ത അഴക് !! | Asha Sharath At Uthara Sharath Wedding Viral Malayalam
Asha Sharath At Uthara Sharath Wedding Viral Malayalam : നിരവധി സിനിമകളിലൂടെയും പരമ്പരകളിലൂടെയും പ്രേക്ഷക ഹൃദയം കവർന്നതാരമാണ് ആശാ ശരത്. ദൃശ്യം 2 എന്ന മലയാള ചിത്രത്തിൽ ഐപിഎസ് ഓഫീസറുടെ വേഷത്തിൽ വന്നാണ് ആശാ ശരത്ത് പ്രേക്ഷക ഹൃദയം കീഴടക്കിയത്. ആശയ്ക്കും ഭർത്താവ് ശരത്തിനും രണ്ട് മക്കളാണ് ഉത്തരയും കീർത്തനയും. ഇപ്പോഴിതാ മൂത്തമകൾ ഉത്തരയുടെ വിവാഹ ദിവസം വന്നെത്തിയിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് നാളുകളായി മകൾ ഉത്തരയുടെ വിവാഹ തിരക്കുകളിൽ ആയിരുന്നു ആശയും കുടുംബവും.
ഏതു വസ്ത്രം എടുക്കണമെന്നും എങ്ങനെ അണിഞ്ഞൊരുങ്ങണം എന്നുമെല്ലാം പ്രേക്ഷകരോട് ആശ സോഷ്യൽ മീഡിയയിലൂടെ അഭിപ്രായവും ചോദിച്ചിരുന്നു. വളരെ പ്രഗൽഭരായ വ്യക്തികളാണ് ആശയുടെയും മകളുടെയും വസ്ത്രങ്ങൾ ഡിസൈൻ ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ മകളുടെ കല്യാണത്തിന് പച്ചപ്പട്ടുസാരിയിൽ അതിസുന്ദരിയായി എത്തിയിരിക്കുകയാണ് അമ്മ ആശാ ശരത്ത്. തലയിൽ മുല്ലപ്പൂ ചൂടി ആഭരണങ്ങൾ അണിഞ്ഞ് മനോഹരമായ സാരിയിൽ ആശയെ കാണുമ്പോൾ പ്രേക്ഷകർക്കും വളരെയധികം സന്തോഷം തോന്നുന്നു. പച്ച നിറത്തിലുള്ള വസ്ത്രങ്ങളാണ് ഇളയ മകൾ കീർത്തനയും ധരിച്ചിരിക്കുന്നത്.

ഈ വസ്ത്രങ്ങളും പ്രേക്ഷകർക്കിടയിൽ വളരെയധികം ശ്രദ്ധിക്കപ്പെടുന്നുണ്ട്. പ്രായം ഒട്ടും തോന്നിക്കാത്ത താരമാണ് ആശാ ശരത്ത്. നൃത്ത അഭ്യാസവും ജീവിതശൈലിയും തന്നെയാണ് താരത്തിന്റെ ഈ സൗന്ദര്യത്തിന്റെ രഹസ്യം. മകൾ ഉത്തരയുടെ വിവാഹത്തിൽ പ്രേക്ഷകർ വളരെയധികം ശ്രദ്ധിക്കുന്ന വ്യക്തികളിൽ മുൻപന്തിയിൽ തന്നെയാകും അമ്മ ആശാ ശരത് എന്ന് ഉറപ്പ്. മകളുടെ എല്ലാ വിവാഹ വിശേഷങ്ങളും സോഷ്യൽ മീഡിയ വഴി പ്രേക്ഷകരിലേക്ക് എത്തുന്നുണ്ട്.
എല്ലാ പ്രേക്ഷകരും ആരാധകരും ഉത്തരയ്ക്കും കുടുംബത്തിനും ആശംസകൾ അറിയിക്കുന്നുണ്ട്.ആദിത്യനാണ് ഉത്തരയുടെ വരൻ.ഒക്ടോബറിലായിരുന്നു ആദിത്യയുടേയും ഉത്തരയുടേയും വിവാഹനിശ്ചയം നടന്നത്. അങ്കമാലിക്ക് അടുത്ത് കുറുകുറ്റിയിലുള്ള അഡ്ലക്സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ ആണ് വിവാഹത്തിന്റെ ചടങ്ങുകൾ നടക്കുന്നത്. സുഹൃത്തുക്കളോടും ഒപ്പം നിരവധി താരങ്ങളും ഉത്തരയുടെ വിവാഹത്തിന് പങ്കെടുക്കാൻ എത്തിയിട്ടുണ്ട്.