മൊയ്‌ലാളീ ജംഗ ജഗ ജഗ; അളിയന്റെ കല്യാണത്തിൽ താരമായി അർജുൻ അശോകൻ; ആർഭാഢമായ വിവാഹ ആഘോഷങ്ങൾ വൈറൽ !! | Arjun Ashokan Family Marriage Viral Malayalam

Arjun Ashokan Family Marriage Viral Malayalam : പ്രേക്ഷകരുടെ പ്രിയ നടന്മാരിൽ ഒരാളാണ് അർജുൻ അശോകൻ. വളരെ ചുരുങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ കൃത്യമായ ഒരു സ്ഥാനം നേടിയെടുക്കാൻ ഇക്കാലം കൊണ്ട് അർജുൻ അശോകന് സാധിച്ചിട്ടുണ്ട്. നായകനായും വില്ലനായും സ്വഭാവനടനായും എല്ലാം നിരവധി വേഷങ്ങളിലാണ് താരം ഇതിനോടകം പ്രേക്ഷകരുടെ മുന്നിൽ എത്തിയിട്ടുള്ളത്. നിഖിതയാണ് താരത്തിന്റെ ഭാര്യ.

2018 ഡിസംബറിൽ ആയിരുന്നു ഇരുവരുടെയും വിവാഹം. ഇവർക്ക് അൻവി എന്ന ഒരു മകളുണ്ട്. ഇപ്പോഴിതാ നിഖിതയുടെ സഹോദരന്റെ വിവാഹ ചടങ്ങിൽ എത്തിയ അർജുന്റെയും കുടുംബത്തിന്റെയും വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

Arjun Ashokan Family Marriage Viral Malayalam

ഭാര്യയോടും മകളോടും ഒത്തുള്ള ചിത്രങ്ങളോടൊപ്പം തന്നെ അച്ഛൻ ഹരിശ്രീ അശോകനൊപ്പം പാർട്ടിയിൽ നൃത്തം ചെയ്യുന്ന അർജുന്റെ ചിത്രവും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അശോകനോടൊപ്പം ഉള്ള ഈ നൃത്ത വീഡിയോയ്ക്ക് താഴെ നിരവധി രസകരമായ കമന്റുകളാണ് ആരാധകർ പോസ്റ്റ് ചെയ്തിരിക്കുന്നത്.സൂക്ഷിച്ച് നോക്കണ്ടട ഉണ്ണീ, ഇത് ഞാനല്ല’, ‘മൊയലാളീ ജങ്ക ജഗജഗ’ എന്നിങ്ങനെ ഹരിശ്രീ അശോകന്‍ ചിത്രത്തിലെ ഹിറ്റ് ഡയലോഗുകളാണ് കമന്റില്‍ നിറയുന്നത്.

പ്രിയന്‍ ഓട്ടത്തിലാണ്’ എന്ന ചിത്രത്തിലാണ് ഹരിശ്രീ അശോകന്‍ ഒടുവില്‍ വേഷമിട്ടത്. ‘തുറമുഖം’ ആണ് അര്‍ജുന്റെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.അടുത്തിടെ പുറത്തിറങ്ങിയ അർജുന്റെ സിനിമകളിൽ ഏറെ ശ്രദ്ധ നേടിയ ‘രോമാഞ്ചം’ എന്ന സിനിമയില്‍ ഏറെ പ്രധാനപ്പെട്ടൊരു വേഷത്തില്‍ അര്‍ജുന്‍ എത്തിയിരുന്നു. തിയേറ്ററുകളില്‍ ഏറെ പൊട്ടിച്ചിരിപ്പിച്ച കഥാപാത്രമായിരുന്നു അര്‍ജുന്റെത്. ‘

Rate this post
You might also like