അർജുൻ അശോകന്റെ മകൾ അൻവി കുട്ടിയുടെ ഒന്നാം പിറന്നാൾ; താര തിളക്കത്തിൽ മകളുടെ പിറന്നാൾ ആഘോഷമാക്കി അർജുൻ.!! [വീഡിയോ] | Arjun Ashokan | Arjun Ashokan Daughter Anvi Bday Celebrations | Arjun Ashokan Daughter Anvi Birthday

മലയാള സിനിമയിൽ യുവതാരനിരയിൽ പ്രമുഖ സ്ഥാനത്തുള്ള വ്യക്തിയാണ് നടൻ അർജുൻ അശോകൻ. നടൻ ഹരിശ്രീ അശോകന്റെ മകനാണ് അർജുൻ. 2012 പുറത്തിറങ്ങിയ ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട് എന്ന ചിത്രത്തിലൂടെയാണ് അർജുൻ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ആ ചിത്രം ശ്രദ്ധിക്കപ്പെടാതെ പോയെങ്കിലും അഞ്ചു വർഷങ്ങൾക്കു ശേഷം സൗബിൻ ഷാഹിർ സംവിധാനം ചെയ്ത പറവ എന്ന ചിത്രത്തിലൂടെ

Arjun Ashokan Daughter Anvi

അർജുൻ മലയാള സിനിമയിലേക്ക് വീണ്ടും മടങ്ങിയെത്തി. പറവയിൽ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്ത അർജുന് ചിത്രം തൻറെ കരിയറിൽ ഒരു വഴിത്തിരിവായി മാറി. പിന്നീട് നിരവധി സിനിമകളിലൂടെ മലയാള സിനിമയുടെ സജീവ സാന്നിധ്യമായി അർജുൻ മാറി. ബിടെക്, വരത്തൻ, ട്രാൻസ്, ഉണ്ട, ജൂൺ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളിലും അർജൻ പിന്നീട് അഭിനയിച്ചു. എറണാകുളം സ്വദേശിയായ നിഖിത യാണ് അർജുന്റെ ഭാര്യ.

ഒരുപാട് വർഷം നീണ്ടുനിന്ന പ്രണയത്തിനൊടുവിൽ 2018 ലായിരുന്നു ഇരുവരുടെയും വിവാഹം. ഐടി വീട്ടിൽ ആണ് നിഖിത ജോലി ചെയ്യുന്നത്. ഇരുവർക്കും ഇപ്പോൾ ഒരു മകളുണ്ട്. അൻവി എന്നാണ് കുഞ്ഞുമോളുടെ പേര്. കുഞ്ഞു പിറന്ന സന്തോഷം അർജുൻ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു അൻവി കുട്ടിയുടെ ഒന്നാം പിറന്നാൾ . സിനിമാ മേഖലയിൽ നിന്നുള്ള നിരവധി

താരങ്ങൾ പങ്കെടുത്ത ചടങ്ങുകൾ ഏറെ ആഘോഷപൂർവ്വം ആണ് അർജുനും കുടുംബവും നടത്തിയത്. സൗബിൻ ഷാഹിർ, ആസിഫ് അലി, ബാലു വർഗീസ്, തുടങ്ങിയവർ കുടുംബസമേതം ചടങ്ങുകളിൽ പങ്കെടുത്തു. ഏറെ ആഘോഷമായി നടന്ന ചടങ്ങിൽ വീഡിയോകളും ചിത്രങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. നിരവധി ആരാധകരാണ് അർജുൻ കുഞ്ഞുവാവയ്ക്ക് ആശംസകളുമായി എത്തിയിട്ടുള്ളത്.

You might also like
നാവിൽ കപ്പലോടും രുചിയിൽ പയ്യോളി ചിക്കൻ ഫ്രൈ | Payyoli Chicken Fry സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി നടി സ്നേഹ | Actress Sneha Latest Photos അടിപൊളി രുചിയിൽ സ്പെഷ്യൽ ഗോതമ്പു ദോശ | Special Wheat Dosa Recipe തേങ്ങയും യീസ്റ്റ് ചേർക്കാതെ പഞ്ഞി പോലെ ഒരു അപ്പം | Soft Appam Recipe കുരുമുളകിട്ട അടിപൊളി മുട്ട പെപ്പർ റോസ്റ്റ് | Egg Pepper Roast Recipe