ക്യൂട്ടെസ്റ്റ് ഫാമിലി; കുഞ്ഞു അൻവിക്കൊപ്പം ബാലി യാത്ര തകർത്താഘോഷിച്ച് അർജുൻ അശോകൻ !! | Arjun Ashokan and family vacation pics at Bali latest malayalam

ബാലി : വളരെ ചുരുങ്ങിയ മലയാള സിനിമകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് അർജുൻ അശോകൻ. സിനിമാനടൻ ഹരിശ്രീ അശോകന്റെ മകനാണ് ഇദ്ദേഹം. താര ജാഡകൾ ഒന്നുമില്ലാത്ത ഒരു നടൻ. വളരെ എളിമയോടെയുള്ള പെരുമാറ്റമാണ് താരത്തിന് തന്റെ ആരാധകരോട് ഉള്ളത്.2018ൽ ഓർമ്മക്കൂട് ഒരു ഓർമ്മക്കൂട്ട് എന്ന ചിത്രത്തിലൂടെയാണ് അർജുൻ അശോകൻ സിനിമ രംഗത്തേക്ക് കടന്നുവരുന്നത്. ശേഷം അഞ്ചു വർഷത്തിനപ്പുറം പറവ എന്ന ചിത്രത്തിൽ ഒരു സുപ്രധാന വേഷം താരം ചെയ്യുകയുണ്ടായി.

പറവ എന്ന ഈ ചിത്രം സംവിധാനം ചെയ്തത് സൗബിൻ ഷാഹിർ ആണ്. ഈ ചിത്രത്തിന് വളരെയധികം പ്രേക്ഷക പിന്തുണ നേടിയിരുന്നു. 2018 ഡിസംബർ രണ്ടിനാണ് അർജുൻ വിവാഹിതനാകുന്നത്. തന്റെ പ്രണയിനിയായിരുന്ന നിഖിതയെ തന്നെയാണ് താരം വിവാഹം ചെയ്തത്. 2018ൽ ബിടെക് , മന്ദാരം 2019 ൽ ജൂൺ , ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി, ഉണ്ട,അമ്പിളി,തുറമുഖം, എന്നീ ചിത്രങ്ങളിലും താരം വേഷമിട്ടു. ജൂൺ എന്ന ചിത്രത്തിലെ താരത്തിന്റെ വേഷവും വളരെയധികം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

Arjun Ashokan and family vacation pics at Bali latest malayalam

താരത്തിന്റെതായി ഏറ്റവും പുതുതായി ഇറങ്ങാൻ പോകുന്ന ചിത്രമാണ് രോമാഞ്ചം. ഫെബ്രുവരി 3നാണ് ചിത്രം തീയറ്ററുകളിൽ എത്തുക. ചലച്ചിത്രം മേഖലയിൽ അത്ര തന്നെ സജീവമല്ല എങ്കിലും തന്റെ സോഷ്യൽ മീഡിയയിലൂടെ എല്ലാ വിശേഷങ്ങളും താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ഭാര്യ നിഖിത

പങ്കുവെച്ച ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഇരുവരും തന്റെ മകനോടൊത്ത് ബാലിയിലേക്ക് യാത്ര പോയതിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ബാലി ഫോട്ടോ ഡംബ് എന്ന ക്യാപ്ഷനോടെ ആണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഇരുവരുടെയും പുതിയ ലുക്കിലുള്ള നിരവധി യാത്ര ചിത്രങ്ങളാണ് ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. Story highlight : Arjun Ashokan and family vacation pics at Bali latest malayalam

Rate this post
You might also like