പുതിയ സന്തോഷ വാർത്തയുമായി നമ്മുടെ സ്വന്തം കുഞ്ഞിമാളു.. ആരാധകരുമായി പുത്തൻ വിശേഷങ്ങലുമായി പ്രിയ നടി അർച്ചന കവി!! | Archana Kavi New Serial

Archana Kavi New Serial : നീലത്താമരയിലെ കുഞ്ഞിമാളുവിലൂടെ മലയാളികൾക്ക് സുപരിചിതമായ നടിയാണ് അർച്ചന കവി. സിനിമയിൽ ഇപ്പോൾ സജീവം അല്ലെങ്കിലും ആരാധകരുടെ കണ്ണ് മുന്നിൽ തന്നെ അർച്ചനയുണ്ട്. സോഷ്യൽ മീഡിയയിൽ വളരെ സജീവം ആണ് താരം. ഹൃസ്വ വിഡിയോകളും കോമെഡി വിഡിയോകളും വെബ് സീരീസുകളുമായി സോഷ്യൽ മീഡിയയിൽ എന്നും താരം മുന്നിലുണ്ട്. 2016 ൽ പുറത്ത് ഇറങ്ങിയ ദൂരം ആണ് അർച്ചന അവസാനമായി അഭിനയിച്ച സിനിമ.

നിലപാടുകളും അഭിപ്രയങ്ങളും പങ്കുവെച്ച് താരം ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്. ഇപ്പോൾ താരം പുതുതായി അഭിനയിക്കാൻ പോവുന്ന ടെലിവിഷൻ സീരിയലിന്റെ പ്രൊമോ വീഡിയോ വൈറൽ ആയി കൊണ്ടിരിക്കുകയാണ്. കുറച്ചു വർഷങ്ങൾക്കു ശേഷമാണ് താരം ടെലിവിഷൻ രംഗത്തേക് വരുന്നത്. അതുകൊണ്ട് തന്നെ ആരാധകരും ഏറെ ആകാംഷയിലാണ്. താരം തന്നെയാണ് സോഷ്യൽ മീഡിയയിൽ തന്റെ തിരിച്ചു വരവ് പങ്കുവെച്ചത്.

archana kavi
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

മഴവിൽ മനോരമ ചാനൽ പുതുതായി അവതരിപ്പിക്കുന്ന ടെലിവിഷൻ സീരിയൽ ആയ ‘റാണി രാജ’ യിൽ ആമി എന്നാണ് അർച്ചനയുടെ കഥാപാത്രത്തിന്റെ പേരെന്നും താരം വെളിപ്പെടുത്തി. ‘ആമി എന്ന കഥാപാത്രത്തിന്റെ തിരിച്ചുവരവ് നിങ്ങളുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമെന്നും, എല്ലാവരുടെയും സപ്പോർട്ടും സ്നേഹവും പ്രതീക്ഷിക്കുന്നു’ എന്ന കുറിപ്പടിയോടു കൂടി ആണ് താരം പ്രൊമോ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.

തന്റെ കുടുംബ വിശേഷങ്ങളും ചിത്രങ്ങളും താരം ആരാധകർക്കായി പങ്കുവെക്കാറുണ്ട്. പുതുതായി വരുന്ന ആമിയ്ക്ക് വേണ്ടിയും ആരാധകർ കാത്തിരിപ്പ് ആണ്. ആരാധകർക്ക് പുറമെ മറ്റു താരങ്ങളും കമ്മെന്റ് ബോക്സിൽ ആശംസകൾ എകിയിട്ടുണ്ട്. 2015 ൽ വിവാഹം കഴിഞ്ഞതോടെ സിനിമ അഭിനയത്തിൽ നിന്നും പൂർണമായി വിട്ടുനിൽക്കുകയായിരുന്നു. പിന്നീട് വെബ് സീരിസിൽ ആയി മാറി. 2021 ൽ വിവാഹ മോചിതയായതോടെ അർച്ചന കവി അഭിനയത്തിലേക്ക് തിരിച്ചു വരികയാണ്.

You might also like