പത്ത് വർഷത്തെ കാത്തിരിപ്പിനു ശേഷം സണ്ണി വെയ്ൻ ചിത്രം ‘അക്വേറിയം’ ഒടിടി റിലീസിന് ഒരുങ്ങുന്നു.!! | Aquarium malayalam movie ott release date

Aquarium malayalam movie ott release date

Aquarium malayalam movie ott release date : നീണ്ട 10 വർഷത്തെ കാത്തിരിപ്പിനൊടുവിൽ സണ്ണി വെയ്നെ നായകനാക്കി സംസ്ഥാന അവാർഡ് ജേതാവായ സംവിധായകൻ ടി. ദീപേഷ് ഒരുക്കിയ ‘അക്വേറിയം’ റിലീസിനൊരുങ്ങുന്നു. ക്രിസ്ത്യൻ പുരോഹിതന്റെ വേഷത്തിൽ സണ്ണി വെയ്നും കന്യാസ്ത്രീ ആയി ഹണി റോസും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം, ഒരു കോൺവെന്റിൽ നടക്കുന്ന കഥയാണ് പറയുന്നത്.

2012-ൽ ഷൂട്ടിംഗ് പൂർത്തീകരിച്ച സിനിമ, മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് സെൻസർ ബോർഡ് സിനിമയുടെ റിലീസ് വിലക്കുകയായിരുന്നു. തുടർന്ന്, നീണ്ട 10 വർഷത്തെ നിയമ പോരാട്ടങ്ങൾക്കൊടുവിൽ കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ഹൈക്കോടതി ചിത്രത്തിന്റെ ഒടിടി റിലീസിന് അനുമതി നൽകി. ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുന്ന സിനിമകൾക്ക് നിലവിൽ സെൻസർ ബോർഡിന്റെ അനുമതി ആവശ്യമില്ല.

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ
Aquarium movie

സിനിമയിൽ, സിസ്റ്റർ എൽസിത എന്ന കഥാപാത്രത്തെയാണ്‌ ഹണി റോസ്‌ അവതരിപ്പിക്കുന്നത്. ഫാദർ ഷിബു ആയിയാണ് സണ്ണി വെയ്ൻ വേഷമിടുന്നത്. ഇവരെ കൂടാതെ, ശാരി, കലാസംവിധായകൻ സാബു സിറിൽ, സംവിധായകൻ വികെ പ്രകാശ്, കന്നഡ താരം രാജശ്രീ പൊന്നപ്പ, സത്താർ, ഊർമിള ഉണ്ണി, ശാന്തകുമാരി, തീർത്ത രത്നാകരൻ, ധന്യ മാളു എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സംവിധായകൻ ദീപേഷ് എഴുതിയ കഥയ്ക്ക് ബൽറാമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കണ്ണമ്പേത്ത് പ്രോഡക്ഷൻസിന്റെ ബാനറിൽ ഷാജി കണ്ണമ്പേത്ത് നിർമ്മിച്ച ‘അക്വേറിയം’, മെയ്‌ 14-ന് സയ്ന പ്ലേ ഒടിടി പ്ലാറ്റ്ഫോമിലൂടെ ഡയറക്റ്റ് ഒടിടി റിലീസ് ആയി പ്രേക്ഷകരിലേക്കെത്തും. പ്രദീപ് എം വർമ്മ ക്യാമറ ചലിപ്പിച്ച ചിത്രം, രാഗേഷ് നാരായണൻ ആണ് എഡിറ്റിംഗ് ചെയ്തിരിക്കുന്നത്. മധു ഗോവിന്ദ് ആണ് സണ്ണി വെയ്ൻ ചിത്രത്തിൽ സംഗീതം നിർവഹിച്ചിരിക്കുന്നത്.

You might also like