അപ്സരയുടെ വിവാഹ റിസപ്‌ഷനിൽ തിളങ്ങി സാന്ത്വനം കുടുംബം; ജയന്തിയുടെ വിവാഹം ആഘോഷമാക്കാൻ സാന്ത്വനം കുടുംബം എത്തിയപ്പോൾ.!! [വീഡിയോ]

മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയതാരമാണ് നടി അപ്സര. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ വിവാഹം. നടനും സംവിധായകനുമായ ആൽബി ഫ്രാൻസിസ് ആണ് അപ്സരയുടെ നല്ല പാതി. സാന്ത്വനത്തിലെ ജയന്തി എന്ന നെഗറ്റീവ് കഥാപാത്രമായി തിളങ്ങുകയാണ് താരം. വിവാഹത്തിന്റെയും റിസപ്‌ഷന്റെയും വാർത്തകളും വിശേഷങ്ങളും സോഷ്യൽ മീഡിയ വഴി കണ്ടുകൊണ്ടിരുന്ന ആരാധകരുടെ സംശയമായിരുന്നു

എന്തുകൊണ്ടാണ് സാന്ത്വനം താരങ്ങൾ വിവാഹത്തിന് എത്താതിരുന്നത് എന്നത്. എന്നാൽ ആ ചോദ്യത്തിനുള്ള ഉത്തരം ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. തന്റെ സുഹൃത്തുക്കൾക്കും സീരിയൽ മേഖലയിലെ സഹപ്രവർത്തകർക്കും വേണ്ടി അപ്സര പ്രത്യേക വിവാഹ റിസപ്ഷൻ ഒരുക്കിയിരുന്നു. ചടങ്ങിൽ ഒട്ടേറെ ടെലിവിഷൻ താരങ്ങളും മറ്റു മാധ്യമ രംഗത്തെ പ്രമുഖരും പങ്കെടുത്തു. നടി ചിപ്പി രഞ്ജിത്ത്,

സാന്ത്വനത്തിലെ അഞ്‌ജലി ഗോപിക അനിൽ, ഹരിയായി എത്തുന്ന ഗിരീഷ് നമ്പിയാർ തുടങ്ങിയ സാന്ത്വനം താരങ്ങളെല്ലാം അപ്സരക്ക് ആശംസകൾ നേരാൻ എത്തിയിരുന്നു. റിസപ്‌ഷന് എത്തിയവരിൽ ശ്രദ്ധ നേടിയത് നടിമാരായ ഗോപിക അനിലും ഗൗരിയുമാണ്. പൗർണ്ണമിതിങ്കൾ എന്ന പരമ്പരയിൽ ഗൗരിക്കൊപ്പമായിരുന്നു അപ്സര അഭിനയിച്ചത്. റിസപ്‌ഷൻ നടക്കുന്നതിനിടെ ഗോപികയോട് മാധ്യമങ്ങൾ സാന്ത്വനത്തിന്റെ

വിശേഷങ്ങൾ ചോദിച്ചിരുന്നു. ശിവേട്ടൻ വരാതിരുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ ചില തിരക്കുകൾ കാരണം അദ്ദേഹത്തിന് വരാൻ പറ്റിയില്ല എന്നായിരുന്നു താരത്തിന്റെ മറുപടി. അതേ സമയം പ്രണയത്തെകുറിച്ച് ചോദിച്ചപ്പോൾ അതിനുള്ള മറുപടി പറയാൻ സമയമായിട്ടില്ല എന്നും അങ്ങനെയൊന്നുള്ളപ്പോൾ എല്ലാവരോടും തുറന്നുപറയുമെന്നുമായിരുന്നു മറുപടി. ഭാര്യക്കും മകൾക്കുമൊപ്പമായിരുന്നു ഗിരീഷ് വിവാഹത്തിനെത്തിയത്.

You might also like
നാവിൽ കപ്പലോടും രുചിയിൽ പയ്യോളി ചിക്കൻ ഫ്രൈ | Payyoli Chicken Fry സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി നടി സ്നേഹ | Actress Sneha Latest Photos അടിപൊളി രുചിയിൽ സ്പെഷ്യൽ ഗോതമ്പു ദോശ | Special Wheat Dosa Recipe തേങ്ങയും യീസ്റ്റ് ചേർക്കാതെ പഞ്ഞി പോലെ ഒരു അപ്പം | Soft Appam Recipe കുരുമുളകിട്ട അടിപൊളി മുട്ട പെപ്പർ റോസ്റ്റ് | Egg Pepper Roast Recipe