സാന്ത്വനം ജയന്തിക്ക് നാളെ വിവാഹം! 😍 ഹൽദിക്ക് കിടിലൻ സർപ്രൈസ് നൽകി താരങ്ങൾ; കണ്ണു നിറഞ്ഞ് അപ്‌സര.!! [വീഡിയോ]

ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് നടി അപ്സര. നാളെയാണ് താരത്തിന്റെ വിവാഹം. നടനും സംവിധായകനുമായ ആൽബി ഫ്രാൻസിസ് ആണ് വരൻ. വളരെ അപ്രതീക്ഷിതമായാണ് ഇവരുടെ വിവാഹവാർത്ത പ്രേക്ഷകരിലേക്കെത്തിയത്. നടി സ്നേഹ ശ്രീകുമാർ വിവാഹത്തിന് ആശംസകൾ നേർന്ന് സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. വളരെ പെട്ടെന്നായിരുന്നു പോസ്റ്റ് വൈറലായതും

വിവാഹവാർത്ത ആരാധകർ ആഘോഷമാക്കിയതും. അതിനു പിന്നാലെ അപ്സരയ്ക്ക് സുഹൃത്തുക്കൾ ഒരുക്കിയ ഹാൽദി ചടങ്ങിന്റെ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നത്. അലീന പടിക്കൽ, ബൈജു ജോസ്, സരിഗ, സരിത, കിഷോർ തുടങ്ങിയ സുഹൃത്തുക്കളാണ് താരത്തിന് സർപ്രൈസ് വിസിറ്റും ഹാൽദിയും സംഘടിപ്പിച്ചത്. ഇത്‌ കണ്ട് പൊട്ടിക്കരയുന്ന അപ്സരയെയാണ്

വീഡിയോയിൽ കാണാൻ കഴിയുന്നത്. സീരിയലുകളിൽ നെഗറ്റീവ് വേഷങ്ങളിൽ തകർക്കാറുള്ള അപ്സര നിത്യജീവിതത്തിൽ വളരെ സെൻസിറ്റീവ് ആണല്ലോ എന്നാണ് വീഡിയോ കണ്ട് ആരാധകർ കമന്റ് ചെയ്യുന്നത്. സർപ്രൈസ് കണ്ട് പൊട്ടിക്കരയുന്ന താരം ഓരോരുത്തരെയും കെട്ടിപ്പിടിച്ച് കൂടെ നിർത്തുന്നതും വീഡിയോയിൽ കാണാം. സാന്ത്വനം പരമ്പരയിലെ ജയന്തി എന്ന നെഗറ്റീവ് ക്യാരക്ടറായാണ് അപ്സര ഇപ്പോൾ

മിനിസ്‌ക്രീനിലെത്തുന്നത്. സെലിബ്രെറ്റി കിച്ചൻ മാജിക് ഷോയിലും അപ്സര എത്താറുണ്ട്. ഷോയിലെ സഹതാരങ്ങളാണ് വിവാഹത്തലേന്ന് സർപ്രൈസ്സുമായി എത്തിയത്. ഈ ഷോയുടെ സംവിധായകനാണ് ആൽബി ഫ്രാൻസിസ്. ആൽബിയുമായുള്ള പ്രണയത്തെ കുറിച്ച് അപ്സര അധികമൊന്നും പുറത്തു പറഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ പലരും വിവാഹവാർത്ത കേട്ട് ഞെട്ടിയിരിക്കുകയാണ്.

You might also like
വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe അടിപൊളി രുചിയിൽ നാടൻ ഗ്രീൻപീസ് കറി | Greenpeace Curry Recipe