സീരിയൽ താരം അപ്സര വിവാഹിതയായി 💓💓 .. ചോറ്റാനിക്കര ക്ഷേത്ര സന്നിധിയിൽ വെച്ചായിരുന്നു വിവാഹം 😍😍 ..നടനും സംവിധായകനുമായ ആൽബി ഫ്രാൻസിസാണ് വരൻ 🥰🥰..

ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയതാരമാണ് നടി അപ്സര രത്‌നാകരൻ. ഇന്നായിരുന്നു താരത്തിന്റെ വിവാഹം. നടനും സംവിധായകനുമായ ആൽബി ഫ്രാൻസിസ് ആണ് വരൻ. താരത്തിന്റെ വിവാഹവിശേഷങ്ങളും ചിത്രങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. കേരള ട്രഡിഷണൽ സാരിയിൽ മനോഹരിയായാണ് അപ്സര വിവാഹവേദിയിലെത്തിയത്. ക്രീം കളർ ജുബ്ബയും കസവുമുണ്ടുമാണ് ആൽബിയുടെ വേഷം. വർണ്ണാഭമായ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ഒട്ടേറെ ടെലിവിഷൻ

താരങ്ങളുമെത്തിയിരുന്നു. ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. അപ്സരയെ ഏറെ സന്തോഷവതിയായാണ് വിവാഹവേദിയിൽ കാണാനാകുക. മുഹൂർത്തത്തിന് തൊട്ടുമുമ്പും അതിഥികളെ വരവേറ്റും സുഹൃത്തുക്കളോട് സംസാരിച്ചുമൊക്കെ ഓഡിട്ടോറിയത്തിൽ തന്നെയുണ്ടായിരുന്നു താരം. സരിഗ, അലീന പടിക്കൽ, കിഷോർ, സരിത തുടങ്ങി അപ്സരയുടെ സുഹൃത്തുക്കളെല്ലാം വിവാഹത്തിനെത്തിയിട്ടുണ്ട്. എന്നാൽ സാന്ത്വനം പരമ്പരയിലെ ആരെയും വിവാഹവേദിയിൽ കാണാത്തതിന്റെ നിരാശയും പ്രേക്ഷകർ

അറിയിക്കുന്നുണ്ട്. ജയന്തിയുടെ സന്തതസഹചാരി സാവിത്രിയമ്മായിയെയും കണ്ടില്ലല്ലോ എന്നാണ് പ്രേക്ഷകർ പറയുന്നത്. എന്നാൽ താരങ്ങൾക്ക് വേണ്ടി മറ്റൊരു സമയത്ത് പാർട്ടി വെച്ചേക്കുമെന്നും അതുകൊണ്ടാണ് അവരാരും എത്താത്തത് എന്നാണ് ഒരുകൂട്ടർ പറയുന്നത്. സെലിബ്രെറ്റി കിച്ചൻ മാജിക് എന്ന ഷോയിലും അപ്സര പ്രത്യക്ഷപ്പെടാറുണ്ട്. ഷോയിലെ സഹതാരങ്ങളെല്ലാം ചേർന്ന് ഇന്നലെ അപ്സരയുടെ വീട്ടിലെത്തി ഹാൽദി ചടങ്ങ് നടത്തിയിരുന്നു. സർപ്രൈസ് കണ്ട് അപ്സര പൊട്ടിക്കരയുകയായിരുന്നു. സെലിബ്രെറ്റി കിച്ചൻ മാജിക് ഷോയുടെ സംവിധായകനാണ് ആൽബി. താരങ്ങളോടൊപ്പം ഹാൽദി ചടങ്ങിനത്തിയ ആൽബി

അപ്സരയ്ക്ക് ആദ്യചുംബനം നൽകിയിരുന്നു. ചടങ്ങിന്റെ ചിത്രങ്ങളെല്ലാം ഇന്നലെത്തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറി. ഏറെ ആഗ്രഹിച്ച് അഭിനയരംഗത്തേക്കെത്തിയ അപ്സര കോമഡി വേഷങ്ങളിലും തിളങ്ങാറുണ്ട്. ‘ഉള്ളത് പറഞ്ഞാൽ’ എന്ന ഹാസ്യപരമ്പരയിൽ അഭിനയിക്കുക വഴി സംസ്ഥാന അവാർഡും താരം സ്വന്തമാക്കി. സാന്ത്വനം പരമ്പരയിലെ ജയന്തി എന്ന കഥാപാത്രം താരത്തിന് വലിയ സ്വീകാര്യതയാണ് നൽകിയത്.

You might also like
അതീവ സുന്ദരിയായി ഭാവന; പുതിയ ചിത്രങ്ങൾ കാണാം.. | Bhavana New Look വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe