കേരള ട്രഡിഷണൽ സാരിയിൽ മനോഹരിയായി അപ്സര 😍😍… ബ്ലൗസിൽ ആറ്റുകാൽ ദേവി; വിവാഹം ആഘോഷമാക്കി അപ്സരയും ആൽബിനും 💓💓… വൈറലായി വിവാഹ വീഡിയോ ☺️☺️..

മലയാള ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ അപ്സരയും നടനും സംവിധായകനുമായ ആൽബിനും വിവാഹിതരായി.ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. ഏറെ ആഘോഷമായി നടന്ന ചടങ്ങിൽ സിനിമാ സീരിയൽ രംഗത്ത് നിന്നുള്ള സുഹൃത്തുക്കളും കുടുംബാംഗങ്ങളും പങ്കെടുത്തു.കേരള ട്രഡീഷണൽ സാരിയിൽ അതീവ സുന്ദരിയാണ് അപ്സര വിവാഹ വേദിയിലെത്തിയത്. ബ്ലൗസിന് പുറകിൽ പ്രത്യേകം പറഞ്ഞു ചെയ്യിപ്പിച്ച ദേവീരൂപം ഏറെ ശ്രദ്ധിക്കപ്പെട്ടു. താനൊരു ദേവിഭക്തി

ആണെന്നും അതുകൊണ്ടാണ് ബ്ലൗസിന് പുറകിൽ ആറ്റുകാൽ ദേവിയുടെ ചിത്രം വേണമെന്ന് പറഞ്ഞതെന്നും അപ്സര പറഞ്ഞു. ക്രീം കളർ ജുബ്ബയും കസവുമുണ്ടുമായിരുന്നു ആൽബിയുടെ വേഷം. വിവാഹവേദിയിൽ ഏറെ സന്തോഷത്തോടെയാണ് ഇരുവരും കാണപ്പെട്ടത്. സരിഗ, അലീന പടിക്കൽ, കിഷോർ, സരിത തുടങ്ങിയവരുടെ സാന്നിധ്യം ചടങ്ങിൽ ശ്രദ്ധേയമായി.ഏഷ്യാനെറ്റിൽ ഏറെ ജനപ്രിയ സീരിയലായ സ്വാന്തനത്തിലെ ജയന്തി എന്ന കഥാപാത്രത്തെയാണ് അപ്സര ഇപ്പോൾ അവതരിപ്പിക്കുന്നത്. ഇനിമുതൽ രണ്ടല്ല

ഒന്നാണെന്നും എല്ലാവരുടെയും സ്നേഹവും പ്രാർത്ഥനയും തങ്ങൾക്ക് വേണമെന്നും ഇരുവരും വിവാഹ ശേഷം മാധ്യമങ്ങളോട് പറഞ്ഞു. വിവാഹ ശേഷം നടന്ന ഫോട്ടോഷൂട്ടിൽ ആൽബി അപ്സരക്ക് ആദ്യ ചുംബനവും നൽകി. ഇരുവരുടേയും വിവാഹ ചിത്രങ്ങളും വീഡിയോയും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. നിരവധി ആരാധകരാണ് ഇരുവർക്കും ആശംസകളുമായി എത്തിയിട്ടുള്ളത്. കൈരളി ടിവിയിൽ സംപ്രേഷണം ചെയ്യുന്ന

സെലിബ്രിറ്റി കിച്ചൻ മാജിക് എന്ന പരിപാടിയിലും അപ്സര പങ്കെടുക്കാറുണ്ട്. ഈ പരിപാടിയുടെ സംവിധായകനാണ് ആൽബി. പ്രണയവിവാഹമാണ് ഇരുവരുടേയും . നിരവധി ടെലിവിഷൻ സീരിയലുകളിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ അപ്സര ഉള്ളത് പറഞ്ഞാൽ എന്ന ഹാസ്യ പരിപാടിയിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള സംസ്ഥാന സർക്കാരിൻറെ പുരസ്കാരവും നേടിയിട്ടുണ്ട്.

You might also like
വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe അടിപൊളി രുചിയിൽ നാടൻ ഗ്രീൻപീസ് കറി | Greenpeace Curry Recipe