സാന്ത്വനത്തിലെ ജയന്തിയെ ആൽബി സ്വന്തമാക്കി 🥰🥰… റിസപ്‌ഷനിൽ തിളങ്ങി വധൂവരന്മാർ 😍😍… എന്നാൽ സാന്ത്വനം ടീമെത്തിയില്ല !!!…

ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയ താരം അപ്സരയുടെ വിവാഹവിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഇന്നലെയായിരുന്നു താരത്തിന്റെ വിവാഹം. നടനും സംവിധായകനുമായ ആൽബി ഫ്രാൻസിസ് ആണ് അപ്സരയെ തന്റെ നല്ല പാതിയാക്കിയത്. സെലിബ്രിറ്റി കിച്ചൻ മാജിക് ഷോയുടെ സംവിധായകനാണ് ആൽബി ഫ്രാൻസിസ്. അവിടെ വെച്ചാണ് ഇരുവരും തമ്മിൽ കൂടുതൽ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. താരത്തിന്റെ വിവാഹവാർത്ത വളരെ അപ്രതീക്ഷിതമായാണ് സോഷ്യൽ മീഡിയ

കോളങ്ങളിൽ നിറഞ്ഞത്. ഇപ്പോഴിതാ വിവാഹറിസപ്ഷന്റെ വീഡിയോയും ഫോട്ടോകളും ആണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. അപ്സരയും ആൽബിയും ചേർന്ന് കേക്ക് മുറിക്കുന്നതും പരസ്പരം മധുരം പങ്കിടുന്നതുമെല്ലാം വീഡിയോയിൽ കാണാം. കുടുംബാംഗങ്ങളും സുഹൃത്തുക്കളും സഹതാരങ്ങളും റിസപ്ഷന് എത്തിയിരുന്നു. ക്രീം നിറത്തിലുള്ള ഒരു സ്റ്റൈലിഷ് സാരിയാണ് അപ്സരയുടെ വേഷം. ഡിസൈൻ വർക്ക് ചെയ്ത ബ്ലൗസ് ആയിരുന്നു ഏവരെയും ആകർഷിച്ചത്. അതേ സമയം വളരെ മിതമായ മേക്കപ്പിലാണ്

അപ്സര റിസപ്‌ഷനെത്തിയത്. തീർത്തും എക്സിക്യൂട്ടീവ് പാർട്ടിവെയറിലാണ് ആൽബി എത്തിയത്. സിനിമാ ടെലിവിഷൻ രംഗത്തെ പ്രമുഖരും റിസപ്ഷന് എത്തിയിരുന്നു. നടൻ കിഷോർ, അവതാരകയും നടിയുമായ അലീന പടിക്കൽ, സരിത, സരിഗ തുടങ്ങിയ താരങ്ങളും ആശംസകൾ നേരാനെത്തിയിരുന്നു. എന്നാൽ സാന്ത്വനം പരമ്പരയിലെ ആരെയും റിസപ്‌ഷന് കാണാത്തതിന്റെ പരിഭവം പ്രേക്ഷകർ അറിയിക്കുന്നുണ്ട്‌. നേരത്തെ ചോറ്റാനിക്കര ക്ഷേത്രത്തിൽ വെച്ചുനടന്ന താലികെട്ടിലും സാന്ത്വനം ടീം ഉണ്ടായിരുന്നില്ല. വിവാഹസമയം

അപ്സര ധരിച്ചിരുന്ന ബ്ലൗസ് ആരാധകർ ശ്രദ്ധിച്ചിരുന്നു. ബ്ലൗസിന്റെ പുറംഭാഗത്ത് ഡിസൈൻ ചെയ്ത ദേവിയുടെ രൂപമായിരുന്നു ഹൈലൈറ്റ്. മുപ്പത് ദിവസത്തോളം വ്രതമെടുത്താണ് തൊഴിലാളികൾ ആ ബ്ലൗസ് ഡിസൈൻ ചെയ്തതെന്ന് അപ്സര തന്നെ പറഞ്ഞിരുന്നു. അപ്സരക്കും ആൽബി ഫ്രാൻസിസിനും വിവാഹാശംസകൾ നേരുകയാണ് ഇപ്പോൾ ടെലിവിഷൻ പ്രേക്ഷകർ.

You might also like
രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe അടിപൊളി രുചിയിൽ നാടൻ ഗ്രീൻപീസ് കറി | Greenpeace Curry Recipe ചെറുപഴം കൊണ്ട് ഒരു അടിപൊളി ഡ്രിങ്ക് | Tasty Banana Drink Recipe