വിവാഹ വേദിയിൽ ഉണ്ടായിരുന്നത് ഞങ്ങളുടെ മക്കൾ അല്ല; ഗോസിപ്പുകൾക്ക് മറുപടിയുമായി അപ്സരയും ആൽബിയും.!! [വീഡിയോ] | Apsara and Alby Interview

അടുത്തിടെയായിരുന്നു മലയാളികളുടെ സ്വന്തം സീരിയലായ സ്വാന്തനത്തിലെ ജയന്തിയായി അഭിനയിക്കുന്ന അപ്‌സരയും ആല്‍ബിയും വിവാഹിതരായത്. ഇവരുടെ വിവാഹ വിശേഷ ങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയിൽ വൈറലായിരുന്നു. സംവിധായകനും എഴുത്തുകാരനുമായ ആല്‍ബിനും അപ്സരയും വർഷങ്ങളായുള്ള സൗഹൃദത്തെ തുടർന്ന് പ്രണയത്തിലാവുകയും പിന്നീട് വിവാഹിതരാവുകയും ചെയ്യുകയായിരുന്നു. രണ്ട് വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു

നവംബര്‍ 29ന് ഇരുവരുടേയും വിവാഹം. ഇത് സംബന്ധിച്ചുള്ള ചർച്ചകൾക്ക് മറുപടി പറയുക യാണ് അപ്സരയും ആൽബിയും. നിരവധി ഗോസിപ്പ് വാർത്തകളായിരുന്നു ഇരുവരുടെ വിവാഹത്തിനുശേഷം പുറത്തുവന്നിരുന്നത്. അപ്സരയും ആൽബിനും നേരത്തെ വിവാഹം കഴിഞ്ഞവരാണെന്നും ഇരുവർക്കും കുട്ടികൾ ഉണ്ടെന്നും ഒക്കെയായിരുന്നു വാർത്തകളിൽ നിറഞ്ഞത്. ചോറ്റാനിക്കര അമ്പലത്തിൽ വച്ചാരുന്നു ഇരുവരുടേയും വിവാഹം.

വിവാഹത്തിന് മകളേയും കൊണ്ടാണ് അപ്സര മണ്ഡപത്തിൽ വന്നതെന്നും വിവാഹസമയത്ത് ആ കുട്ടി ഹൃദയം പൊട്ടി മണ്ഡപത്തിൽ കരഞ്ഞുവെന്നുമൊക്കെയായിരുന്നു വാർത്തകൾ. എന്നാൽ ഈ വാർത്തകൾ ഒക്കെ തെറ്റാണെന്നും കല്യാണസമയത്ത് കൂടെയുണ്ടായിരുന്നത് സഹോദരങ്ങളുടെയും സുഹൃത്തു ക്കളുടെയും കുട്ടികളായിരുന്നവെന്നും ഇരുവരും Ginger Media Entertainments ചാനലിനു നൽകിയ അഭിമുഖ ത്തിൽ വ്യക്തമാക്കിയിരുന്നു. ഇരുവരുടേയും വിവാഹത്തിന്

കൊന്ത വിവാദം മറ്റൊരു ചർച്ചാ വിഷയമായി മാറിയിരുന്നു. വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയ അപ്സരയുടെ കഴുത്തിൽ ആൽബിൻ്റെ അമ്മ ഇട്ടു കൊടുത്ത കൊന്ത അപ്സര കഴുത്തിൽ ഇടാതെ കയ്യിൽ വെച്ചു എന്നും അഹങ്കാരമാണ് താരം കാണിച്ചത് എന്നും ഒക്കെ നിരവധി കമന്റുകൾ വന്നിരുന്നു. ഇതെല്ലാം ഒരു ചെറുപുഞ്ചിരിയോടെ ആണ് ഇരുവരും സ്വീകരിച്ചത്. തലയിൽ നിറയെ പൂ വച്ച് കൊണ്ട് കൊന്ത കഴുത്തിൽ ഇടാൻ പറ്റില്ലെന്നും കയ്യിൽ പിടിച്ചാൽ മതി എന്ന്

അമ്മ തന്നെയാണ് പറഞ്ഞത് എന്നും ഇരുവരും വ്യക്തമാക്കി. എന്തായാലും ഒരു വിവാഹത്തോടെ സോഷ്യൽ മീഡിയയിൽ സജീവ മാകാൻ കഴിഞ്ഞതിൻ്റെ സന്തോഷത്തിലാണ് ഇരുവരും. കൈരളി ടിവിയുടെ ഉള്ളത്  പറഞ്ഞാൽ എന്ന മിനിസ്‌ക്രീന്‍ പരമ്പരയ്ക്കിടെയായിരുന്നു ഇരുവരും പരിചയപ്പെടുന്നതും അടുക്കുന്നതും. അപ്‌സര മുഖ്യ വേഷത്തിലെത്തിയ ‘ഉള്ളതു പറഞ്ഞാല്‍’ പരമ്പരയുടെ സംവിധായകനായിരുന്നു ആല്‍ബി.

You might also like
രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe അടിപൊളി രുചിയിൽ നാടൻ ഗ്രീൻപീസ് കറി | Greenpeace Curry Recipe ചെറുപഴം കൊണ്ട് ഒരു അടിപൊളി ഡ്രിങ്ക് | Tasty Banana Drink Recipe