അദ്വിക്കിന് ഒന്നാം പിറന്നാൾ! മകന്റെ പിറന്നാൾ ആഘോഷിച്ച് യുവ നടൻ ശരത്ത് അപ്പാനി; ആശംസകൾ നേർന്ന് താരങ്ങളും ആരാധകരും.!! | Appani Sarath Son Advik Birthday

മലയാളം, തമിഴ് സിനിമകളിൽ മിന്നുന്ന പ്രകടനം കാഴ്ച വെച്ച യുവ വ്യക്തിത്വമാണ്ശരത് കുമാർ എന്ന അപ്പാനി ശരത്. ആക്ടർ, ഡാൻസർ,പ്രൊഡ്യൂസർ, സ്ക്രിപ്റ്റ് റൈറ്റർ, എന്നീ മേഖലകളിൽ ഇദ്ദേഹം പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്.. ലിജോ ജോസ് പല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിൽ അപ്പാനി രവി എന്ന നടന്റെ രൂപ പകർച്ചയ്ക്കുശേഷമാണ് സിനിമാ രംഗത്തേക്കുള്ള

Appani Sarath Son Advik Birthday

ചുവടുവെപ്പ്. അതിനുശേഷം പോക്കിരി സൈമൺ പൈപ്പിൻചുവട്ടിലെ പ്രണയം,മാലിക്,ചെക്ക സിവന്ത വാനം, സണ്ടക്കോഴി 2, എന്ന് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് മുന്നിലെ ത്തുകയും പരിചിതനായി മാറുകയും ചെയ്തു.. ഭാര്യ രേഷ്മയും മകൾ തെയ്യമ്മയും മകൻ അദ്വിക്കുമടങ്ങുന്ന ചെറിയ കുടുംബമാണ് താരത്തിന്റെത്.. തന്റെ എളിമയും വിനയവും കൊണ്ട്

ആരെയും കയ്യിലെടുക്കുന്ന പ്രകൃതമാണ് ശരത്തിന്റേത്.ഇന്ന് തന്റെ മകനായ അദ്വിക്ക് ശരത്തിന്റെ ഒന്നാം പിറന്നാൾ ആഘോഷിക്കുന്ന തിരക്കിലാണ് ശരത്തും കുടുംബവും. കൊച്ചിയിലെ വീട്ടിൽ കുടുംബത്തിനൊത്ത് കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കുന്ന ചിത്രം തന്റെ ആരാധകർക്ക് വേണ്ടി ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് പേജ്കളിലൂടെ നടൻ പങ്കുവെച്ചിട്ടുണ്ട്. നടൻ എന്ന നിലയിൽ ഏതു വേഷ

ത്തെയും മനോഹരമായ ചെയ്യാനുള്ള പ്രാവിണ്യം ശരത്തിനുണ്ട് എന്നതുതന്നെയാണ് നിരവധി അവാ ർഡുകൾക്ക് അദ്ദേഹത്തെ ചുരുങ്ങിയ കാലയളവുകൊണ്ടു പ്രാപ്തനാക്കിയത്. 2017 ൽ അഭിനയിച്ച അങ്കമാലി ഡയറീസ് എന്ന സിനിമയ്ക്ക് സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ് ലഭിച്ചി ട്ടുണ്ട് അതിനു ശേഷം വനിത ഫിലിം അവാർഡ്, ഏഷ്യാനെറ്റ് ഫിലിം അവാർഡ്, ഏഷ്യാവിഷൻ അവാർഡ്, തുടങ്ങി നിരവധി അവാർഡുകൾക്ക് ഇദ്ദേഹം അർഹനായിട്ടുണ്ട്. Conclusion : Sarath Appani and his family are busy celebrating first birthday of his son Advik. The actor has shared a picture of himself cutting a cake with his family at home in Kochi for his fans on Instagram and Facebook pages.

You might also like
വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe അടിപൊളി രുചിയിൽ നാടൻ ഗ്രീൻപീസ് കറി | Greenpeace Curry Recipe